Today: 22 Sep 2018 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ജോര്‍ജ് കോട്ടേക്കുടിയുടെ ചിത്രകലാ പ്രദര്‍ശനം വിജയകരമായി തുടരുന്നു
Photo #1 - Germany - Otta Nottathil - arts_exibition_george_kottekudi_neues
Photo #2 - Germany - Otta Nottathil - arts_exibition_george_kottekudi_neues
ബര്‍ലിന്‍: ജര്‍മനിയിലെ അനുഗ്രഹീത കലാകാരനായ ജോര്‍ജ് കോട്ടേക്കുടിയുടെ ചിത്രകലാപ്രദര്‍ശനം വിജയകരമായി തുടരുന്നു. ജോര്‍ജിന്റെ വിരല്‍ത്തുമ്പിലൂടെ പിറവിയെടുത്ത കലാസൃഷ്ടികള്‍ നേരില്‍ക്കണ്ട് ആസ്വദിയ്ക്കാന്‍ മലയാളികള്‍ക്കൊപ്പം ഒട്ടനവധി ജര്‍മന്‍കാരും എത്തുന്നുണ്ട്. "അവധിക്കാലം" എന്ന വിഷയത്തെ ആസ്പദമാക്കി രചിച്ചിട്ടുള്ള ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. നാലാം തവണ നടത്തുന്ന പ്രദര്‍ശനം മെയ് 26 വരെ നീണ്ടു നില്‍ക്കും.

ഏപ്രില്‍ 14 ന് നോര്‍ത്ത്റൈന്‍ വെസ്ററ് ഫാളിയ സംസ്ഥാനത്തിലെ നൊയസിലെ കമ്യൂണിറ്റി സ്കൂളില്‍, ഡയറക്ടര്‍ റൈയ്നര്‍ ഷ്മിഡ്റ്റ് ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം കാണാന്‍ സന്ദര്‍ശകരുടെ തിരക്കേറുകയാണ്്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സൂസന്ന എര്‍മ്ലോവ, ഫ്രെഡറിക്ക മിന്‍ഡെ എന്നിവരുടെ ഉപകരണ സംഗീതകച്ചേരിയും അരങ്ങേറി. കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.തോമസ് ചാലില്‍ സിഎംഐ, ഫാ.ടോം കൂട്ടുങ്കല്‍ എംസിബിഎസ്, ഫാ.ജിജി വട്ടപ്പറമ്പില്‍, ജോസ് പുതുശേരി (പ്രസിഡന്റ്, കേരള സമാജം കൊളോണ്‍), ജോളി തടത്തില്‍ (ചെയര്‍മാന്‍, ഡബ്ള്യുഎംസി യൂറോപ്പ് റീജിയന്‍), ജോണി ചക്കുപുരയ്ക്കല്‍ (സംഗീതാ ആര്‍ട്സ് ക്ളബ്), തോമസ് ചക്യത്ത്(ചീഫ് എഡിറ്റര്‍, രശ്മി മാസിക), പോള്‍ ഗോപുരത്തിങ്കല്‍ (ഗ്ളോബല്‍ ചെയര്‍മാന്‍, ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍), അഗസ്ററിന്‍ ഇലഞ്ഞിപ്പള്ളി (മാനേജിംഗ് എഡിറ്റര്‍, രശ്മി), മേരി ക്രീഗര്‍ (യോഗാദ്ധ്യാപിക), മേഴ്സി തടത്തില്‍ (ജനറല്‍ സെക്രട്ടറി, ഡബ്ള്യുഎംസി ജര്‍മന്‍ പ്രൊവിന്‍സ്),മേരി പുതുശേരി, ഫിലോ തടത്തില്‍, റെജി ചക്കുപുരയ്ക്കല്‍ (ചിത്രകാരി),പുഷ്പ ഇലഞ്ഞിപ്പള്ളി, ബോസ് പത്തിച്ചേരില്‍, ജോണ്‍ വന്യംപറമ്പില്‍, ജയിംസ് ശ്രാമ്പിക്കല്‍(മലയാളം സ്കൂള്‍ നൊയസ്), രാജേഷ് വന്യംപറമ്പില്‍ തുടങ്ങി ഒട്ടനവധി മലയാളികള്‍ പ്രദര്‍ശനം ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

സീറോ മലബാര്‍ സഭയിലെ വിശുദ്ധ പുഷ്പങ്ങളായ ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന്റെയും, പാവങ്ങളുടെ അമ്മ എന്നു വിശേഷിപ്പിയ്ക്കുന്ന മദര്‍ തെരേസയുടെയും കോട്ടേക്കുടിയുടെ വിരല്‍ത്തുമ്പിലൂടെ ജന്മമെടുത്ത ഛായച്ചിത്രങ്ങള്‍ ഉള്‍പ്പടെ നാല്‍പ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിയ്ക്കുന്നത്.

വിഎച്ച്എസിന്റെ കീഴിലുള്ള പെയിന്റര്‍ സര്‍ക്കിളാണ് ചിത്രകലാപ്രദര്‍ശനം സംഘടിപ്പിച്ചത്. ജര്‍മനിയിലെ ആദ്യതലമുറയിലെ മലയാളിയായ ജോര്‍ജ്ജ് പെരുമ്പാവൂര്‍, പുല്ലുവഴി സ്വദേശിയും വിഎച്ച്എസ് സ്കൂളിലെ ചിത്രരചനാ വിദ്യാര്‍ത്ഥിയുമാണ്. ഗായികയും കലാകാരിയുമായ ജോര്‍ജിന്റെ ഭാര്യ മോളി ജോര്‍ജിന്റെ ചിത്രകലയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കിവരുന്നു. ജോര്‍ജ്ജ് മോളി ദമ്പതികള്‍ക്ക് ജാനെറ്റ്, ജൂലിയറ്റ് എന്നീ രണ്ട് പെണ്‍മക്കളുണ്ട്.മരുമകന്‍ സന്തോഷ്.

പ്രദര്‍ശന ചിത്രങ്ങള്‍ വാങ്ങുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍
താഴത്തെ ലിങ്കില്‍ ക്ളിക് ചെയ്യുക.

ഒന്നാം ഭാഗം:

https://photos.app.goo.gl/NYObHcJQTh0bPY3E2

രണ്ടാം ഭാഗം:

https://photos.app.goo.gl/Do7UF6xxCQBwVUWi8
- dated 15 May 2018


Comments:
Keywords: Germany - Otta Nottathil - arts_exibition_george_kottekudi_neues Germany - Otta Nottathil - arts_exibition_george_kottekudi_neues,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us