Today: 16 Dec 2018 GMT   Tell Your Friend
Advertisements
യൂറോപ്പിലെ ഏറ്റവും വലിയ ബ്ളഡ് സംരക്ഷണ ഫാക്ടറി ജര്‍മനിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
Photo #1 - Germany - Otta Nottathil - blood_conserve_factory_hagen_drk_germany
ബര്‍ലിന്‍: യൂറോപ്പിലെ ഏറ്റവും വലിയ ബ്ളഡ് കണ്‍സേര്‍വിങ് ഫാക്ടറി ജര്‍മനിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നോര്‍ത്ത് റൈന്‍ വെസ്ററ് ഫാളിയ സംസ്ഥാനത്തിലെ ഹാഗന്‍ നഗരത്തില്‍ അതിനൂതനമായ സാങ്കേതിക വിദ്യയോടെയാണ് ജര്‍മന്‍ റെഡ് ക്രോസിന്റെ കീഴിലുള്ള ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയത്.ഒന്‍പത് ദശലക്ഷം യൂറോ മുതല്‍ മുടക്കുള്ള ബ്ളഡ് സെന്ററില്‍ രക്ത ശേഖരണത്തിലൂടെയുള്ള കണ്‍സേര്‍വിങ് നടക്കുന്നത്.

വെസ്ററ് ഫാളിയ സംസ്ഥാന ആരോഗ്യ മന്ത്രി കാള്‍ ജോസഫ് ലൗമാന്‍ ഉദ്ഘാടന വേളയില്‍ സന്നിഹിതനായിരുന്നു. യൂറോപ്പില്‍ ഇത്തരത്തിലുള്ള ഏറ്റവും വലിയതും ആധുനിക സൗകര്യങ്ങളോടുകൂടിയതുമായ ആദ്യത്തെ ഫാക്ടറിയാണ് ഇത്.പ്രതിദിനം നാലായിരം ബ്ളഡ് കണ്‍സേര്‍വുകളാണ് ഇവിടെ തയ്യാറാക്കപ്പെടുന്നത്.

അത്യാധുനിക ലാബുകളും ശീതികരിച്ച മുറികളും ഉള്ള ഫാക്ടറിയില്‍ അറുപതിലേറെപ്പേര്‍ ജോലി ചെയ്യുന്നു. കൂടാതെ ഇവരുടെ സഹായത്തിനായി ഒരു റോബോട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്.

ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിയ്ക്കുന്ന രക്തം ഇവിടെയെത്തിച്ച് സാങ്കേതിക വിദ്യയിലൂടെ ബ്ളഡ് പായ്ക്കറ്റുകളിലാക്കി മൈനസ് അറുപത്തിനാലു ഡിഗ്രി സെല്‍ഷ്യസില്‍ പ്രത്യേക ശീതികരണ മുറിയില്‍ സൂക്ഷിക്കും. പിന്നീട് ആവശ്യത്തിന് അനുസരിച്ച് ഇവിടെ നിന്നും ലഭ്യമാക്കും. വെസ്ററ് ഫാളിയ, റൈന്‍ലാന്റ്ഫാല്‍സ്, സാര്‍ലാന്റ് എന്നീ സംസ്ഥാനങ്ങളിലേയ്ക്ക് ആവശ്യമുള്ള രക്തം ഇവിടെ നിന്നുമാണ് നല്‍കുന്നത്. ഇതിന് പുറമെ ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള ബോണ്‍ മാര്‍ക്കുകള്‍(കോശങ്ങള്‍) ഇവിടെ സ്വരൂപിയ്ക്കുന്നുണ്ട്.പതിനെട്ടിനും എഴുപത്തിമൂന്നിനും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ളവരില്‍ നിന്നാണ് ജര്‍മനിയില്‍ രക്തം സ്വീകരിക്കുന്നത്. ജര്‍മനിയില്‍ രക്തദാനം എറെ ജനകീയമാണ്.
- dated 09 Oct 2018


Comments:
Keywords: Germany - Otta Nottathil - blood_conserve_factory_hagen_drk_germany Germany - Otta Nottathil - blood_conserve_factory_hagen_drk_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nazrethie_puthri_mariyambike_song_album_swargeeyaaraamam
ഇത് ഡിസംബര്‍ ; ഒരു കിസ്മസ് കാലംകൂടി വരവായി Recent or Hot News
തുടര്‍ന്നു വായിക്കുക
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
1512201803thirdgender
ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ഭിന്ന ലിംഗം രേഖപ്പെടുത്താന്‍ ജര്‍മന്‍ പാര്‍ലമെന്റ് അനുമതി നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
1512201802cologne
കൊളോണിലെ ബന്ദി നാടകത്തിന് ഭീകര ബന്ധമില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
1512201801xmas
ക്രിസ്മസിന്റെ വേരുകള്‍ ജര്‍മനിയില്‍? Recent or Hot News
തുടര്‍ന്നു വായിക്കുക
131220182germanybanking
ബാങ്ക് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള ചട്ടങ്ങള്‍ ജര്‍മനി എളുപ്പമാക്കുന്നു
ബ്രിട്ടന്‍ വിടുന്ന സ്ഥാപനങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമം തുടര്‍ന്നു വായിക്കുക
121220187pets
ക്രിസ്മസിനു മാത്രമായി വളര്‍ത്തു മൃഗങ്ങളെ ദത്തെടുക്കുന്നതിന് വിലക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us