Today: 25 Feb 2020 GMT   Tell Your Friend
Advertisements
ജര്‍മന്‍കാരെ പുളകിതരാക്കി ജര്‍മനിയില്‍ മലയാളി കരോള്‍ ശ്രദ്ധേയമായി
Photo #1 - Germany - Otta Nottathil - carol_malayalee_germany
Photo #2 - Germany - Otta Nottathil - carol_malayalee_germany
കൊളോണ്‍: ക്രിസ്മസ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ ഓടിയെത്തുന്നത് കരോള്‍ എന്ന മനോഹരമായ സംഗീത സംഘത്തിന്റെ അവതരണത്തെയാണ്. ലോകമെമ്പാടും കരോളിന് സംഗീതത്തിന്റേതായ പ്രാധാന്യവും ലഭിയ്ക്കുന്നത് പ്രത്യേകിച്ച് ക്രിസ്മസിനോടനുബന്ധിച്ചാണ്. നാട്ടിലാണെങ്കിലും മറുനാട്ടിലാണെങ്കിലും കരോള്‍ സംഘങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങി ക്രിസ്തുവിന്റെ പിറവിയെക്കുറിച്ചുള്ള ഗാനങ്ങളും ഒപ്പം സന്ദേശവും നല്‍കി ക്രിസ്മസിനെ ധന്യമാക്കുന്നത് കാലങ്ങളായി തുടരുന്ന പതിവ് ഇപ്പോഴും മാറിയിട്ടില്ല. അതുകൊണ്ടുതന്നെ ജര്‍മനിയില്‍ കുടിയേറിയ ആദ്യ തലമുറമലയാളികളുടെ കരോള്‍ പ്രേമവും ഒട്ടും ചോര്‍ന്നു പോയിട്ടുമില്ല.

ഇക്കൊല്ലത്തെ ആഗമനകാലത്തിലെ ആദ്യഞായറാഴ്ചയായ നവംബര്‍ മുപ്പതുമുതല്‍ ക്രിസ്മസിന്റെ തലേയാഴ്ചവരെ ജര്‍മനിയിലെ കരോള്‍ സംഘം വളരെ സജീവമായി അറുപതോളം വീടുകള്‍ സന്ദര്‍ശിച്ച് ദൈവപുത്രന്റെ ജനനത്തെ വാഴ്ത്തിപ്പാടുകയും ചെയ്തു.കൊളോണിലും ചുറ്റുപാടിലുമായി ഏതാണ്ട് എഴുപതു കിലോമീറ്റര്‍ ചുറ്റളവിലുള്ള മലയാളി കുടുംബങ്ങള്‍ക്കു പുറമെ ജര്‍മന്‍ ഭവനങ്ങളും കരോള്‍ സംഘം സന്ദര്‍ശിച്ചിരുന്നു.

ഫാജോര്‍ജ് വെമ്പാടുംതറ സിഎംഐഎല്‍സ്ഡോര്‍ഫ്), ഫാ ഇഗ്നേഷ്യസ് ചാലിശേരി സഎംഐ (മ്യൂള്‍ഹൈം), ഫാ. ജേക്കബ് ആലയ്ക്കല്‍ സിഎംഐ (വിഡേഴ്സ്ഡോര്‍ഫ്), എഫ്സിസി സിസ്റേറഴ്സ് റോഡന്‍കിര്‍ഷന്‍, മ്യൂള്‍ഹൈം, ഫ്രെഷന്‍, ലെവര്‍കുസന്‍, പോര്‍സ്, വെസ്സലിംങ്, ബ്രൂള്‍, കൊളോണ്‍, എല്‍സ്ഡോര്‍ഫ്, എര്‍ഫ്സ്ററാഡ്റ്റ്, എഷ്വൈലര്‍, നോര്‍വനിഷ്, ഹ്യൂര്‍ത്ത്, ഹോള്‍വൈഡെ, വെഡന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിയ്ക്കുന്ന മലയാളി കുടുംബങ്ങളിലും മലയാളികളെ വിവാഹം ചെയ്തിട്ടുള്ള ജര്‍മന്‍ കുടുംബങ്ങളിലും ഒക്കെ സന്ദശനം നടത്തിയപ്പോള്‍ ജര്‍മന്‍ കുട്ടികളും കരോള്‍ സംഘത്തിനൊപ്പം ചേര്‍ന്നിരുന്നു. മലയാളി സമൂഹത്തിലെ ഒന്ന്, രണ്ട്, മൂന്നു തലമുറകള്‍ കരോള്‍ സംഘത്തെ വരവേല്‍ക്കാന്‍ അത്യുല്‍സാഹത്തോടെയാണ് അവരവരുടെ വീടുകളില്‍ കാത്തിരുന്നത്. ഉച്ചകഴിഞ്ഞ് രണ്ടുമണിമുതല്‍ വൈകിട്ട് ഒന്‍പതുമണിവരെയായിരുന്നു കരോള്‍ സംഘം സന്ദര്‍ശനം നടത്തിയിരുന്നത്. ഇന്‍ഡ്യന്‍ രീതിയിലുള്ള കാപ്പി സല്‍ക്കാരവും ഭക്ഷണവും ഒക്കെ നല്‍കിയാണ് വീട്ടുകാള്‍ കരോള്‍ സംഘത്തെ യാത്രയാക്കിയത്. ആറുദിവസങ്ങള്‍ കൊണ്ട് അറുപതു വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.ഓരോ ഭവനത്തിലും മൂന്നു പാട്ടുകളും പ്രാര്‍ത്ഥനയുമായി 30 മിനിറ്റ് ദൈര്‍ഘ്യമാണ് ചെലവഴിച്ചിരുന്നത്. ക്രിസ്മസ് അനുഭവം പകരാനുതകുന്ന ക്രിസ്മസിന്റെ വേഷങ്ങളും, തെളിയിച്ച നക്ഷത്ര വിളക്കുകളും, ഉണ്ണീശോയുടെ രൂപവും, ചെറിയ മ്യൂസിക് ഉപകരണങ്ങളും ഒക്കെയായിട്ടായിരുന്നു കരോള്‍ സംഘങ്ങളുടെ വരവ്.

കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയിലെ ഒന്‍പതു കുടുംബ കൂട്ടായ്മകളിലൊന്നായ എര്‍ഫ്റ്റ്ൈ്രകസ് സെന്റ് അല്‍ഫോന്‍സാ കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കരോളിന് യൂണിറ്റ് പ്രസിഡന്റ് കുര്യന്‍ മണ്ണനാല്‍, ജോസ് കവലേച്ചിറ (ഗായകസംഘ നേതൃത്വം), ജോസ് പുതുശേരി (ഓര്‍ഗനൈസര്‍)എന്നിവരാണ്. മുന്‍കൂട്ടി കൊടുത്ത സമയ ക്രമീകരണത്തിലാണ് ഓരോ ഭവനങ്ങളിലും സന്ദര്‍ശനം നടത്തിയത്. ജോസ് കുമ്പിളുവേലിയുടെ ഭവനത്തിലെത്തിയ കരോള്‍ സംഘത്തെ തനി നാടന്‍, കേരളരുചി പകരുന്ന കേക്ക് മുറിച്ചു നല്‍കിയാണ് സ്വീകരിച്ചത്. എല്ലാവര്‍ക്കും രുചികരമായ ഭക്ഷണവും ഒരുക്കി ജോസ് പുതുശേരിയുടെ ഭവനത്തിലാണ് ഈ വര്‍ഷത്തെ കരോള്‍ അവതരണം സമാപിച്ചത്.

കഴിഞ്ഞ വര്‍ഷം ലഭിച്ച നേര്‍ച്ചപ്പണം കേരളത്തിലെ മഹാപ്രളയ ദുരിതാശ്വാസനിധിയിലേയ്ക്കു സംഭവാന നല്‍കിയിരുന്നു. ഇത്തവണത്തെ സംഭാവനകള്‍ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ 50 വര്‍ഷത്തെ ജൂബിലി നിറവില്‍ ആന്ധ്രയിലെ അദിലാബാദ് രൂപതയില്‍ നിര്‍മ്മിയ്ക്കുന്ന വീടുകളുടെ പ്രോജക്ടിലെ ഒരു വീടു നിര്‍മ്മിച്ചു നല്‍കാനാണ് ലക്ഷ്യമിട്ടിരിയ്ക്കുന്നത്.

ജോസ്, ചിന്നമ്മ കവലേച്ചിറ, കുര്യന്‍, ത്രേസ്യാമ്മ മണ്ണനാല്‍, ജോസുകുട്ടി ഈത്തമ്മ കളപ്പുരയ്ക്കല്‍, കുണ്ണുമോന്‍ റോസമ്മ പുല്ലങ്കാവുങ്കല്‍, വര്‍ഗീസ് കര്‍ണ്ണാശേരി, ഡോ.സണ്ണി പൂവത്തിനാല്‍, നിക്കോ, ഡോ. മരിയ പുതുശേരി, കുരുവിള, എല്‍സമ്മ, ജോസ്, മേരി പുതുശേരി എന്നിവരാണ് 16 പേരടങ്ങുന്ന കരോള്‍ സംഘത്തിലുണ്ടായിരുന്നത്.
- dated 29 Dec 2019


Comments:
Keywords: Germany - Otta Nottathil - carol_malayalee_germany Germany - Otta Nottathil - carol_malayalee_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25220206cdu
സി ഡി യു പുതിയ നേതാവിനെ ഏപ്രില്‍ 25നു തെരഞ്ഞെടുക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
25220203carnival
ജര്‍മനിയിലെ കാര്‍ണിവല്‍ ഘോഷയാത്രയിലേക്ക് കാര്‍ ഇടിച്ചു കയറ്റി; 30 പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
25220208racism
വംശീയതയ്ക്കെതിരേ ആഗോള ആഹ്വാനനവുമായി ജര്‍മനനി Recent or Hot News
തുടര്‍ന്നു വായിക്കുക
24220205carnival
കൊടുങ്കാറ്റ്: കൊളോണ്‍, ഡ്യുസല്‍ഡോര്‍ഫ് കാര്‍ണിവല്‍ ആഘോഷങ്ങള്‍ റദ്ദാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
24220201hamburg
സി ഡി യുവിനും എ എഫ് ഡിക്കും തിരിച്ചടി നല്‍കി ഹാംബര്‍ഗിലെ വോട്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24220202merkel
ആരാകും അടുത്ത ജര്‍മന്‍ ചാന്‍സലര്‍?
തുടര്‍ന്നു വായിക്കുക
23220202right
ജര്‍മനിയെ കലുഷിതമാക്കി വലതുപക്ഷ ഭീകരത
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us