Today: 27 Jun 2019 GMT   Tell Your Friend
Advertisements
കെ.എം.മാണിയുടെ വിയോഗത്തില്‍ ജര്‍മന്‍ മലയാളികള്‍ അനുശോചിച്ചു
Photo #1 - Germany - Otta Nottathil - condolence_german_malaylees_o
ബര്‍ലിന്‍: കേരള രാഷ്ട്രീയത്തിലെ അല്‍ഭുതപ്രതിഭാസമായിരുന്ന കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനും മുന്‍മന്തിയുമായ കെ.എം.മാണിയുടെ വിയോഗത്തില്‍ ജര്‍മന്‍ മലയാളികള്‍ അനുശോചിച്ചു. ജര്‍മനിയിലെ ആദ്യകാല മലയാളികള്‍ പലരും മാണിസാറിന്റെ പാര്‍ട്ടിയിലും നേതാവെന്ന നിലയിലും സംഘടനാപരമായി പ്രവര്‍ത്തിയ്ക്കുകയും പാര്‍ട്ടി തലങ്ങളില്‍ ഔദ്യോഗിക പദവികളും വഹിച്ചിട്ടുള്ളവരാണ്. ഇവരൊക്കെ ജര്‍മനിയിലെത്തിയിട്ടും മാണിസാറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

കേരളകോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ കെ.എഫ്.വര്‍ഗീസ് മുന്‍ജര്‍മന്‍ മലയാളിയാണ്. കെ.എഫ് വര്‍ഗീസ് മുന്‍കൈയെടുത്താണ് 1986 ല്‍ ബര്‍ലിനില്‍ നടന്ന ആദ്യലോകമലയാള സമ്മേളനം യാഥാര്‍ത്ഥ്യമായത്. അക്കാലത്തെ കേരളരാഷ്ട്രീയത്തിലെ നിരവധി നേതാക്കളും സാംസ്കാരിക നായകന്മാരും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജര്‍മനിയില്‍ എത്തിയിരുന്നു.പിന്നീട് പാലാഴി ടയേഴ്സ് കമ്പനിയ്ക്കുവേണ്ടി ഫണ്ട് റൈസിംഗിനായി 1998 ല്‍ ജര്‍മനിയില്‍ എത്തിയ മാണിസാറിന് മികച്ച സ്വീകരണമാണ് കൊളോണില്‍ നല്‍കിയത്.

ജര്‍മനിയിലെ മികച്ച സംഘാടകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പോള്‍ ഗോപുരത്തിങ്കല്‍ ആദ്യകാലങ്ങളില്‍ യൂത്ത്ഫ്രണ്ടിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നു.

കേരളത്തിന്റെ വളര്‍ച്ചയിലും പുതിയ പദ്ധതികളുടെ ആവിഷ്ക്കാരത്തിലും മാണിസാര്‍ വഹിച്ച പങ്കിനെ കേരളജനത ഒരിയ്ക്കലും മറക്കില്ലെന്ന് യുഡിപിഎഫിന്റെ യൂറോപ്പിലെ ജനറല്‍ കണ്‍വീനറും ഒഐസിസി ഗ്ളോബല്‍ സെക്രട്ടറിയുമായ ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിയ്ക്കല്‍, ഒഐസിസി നേതാക്കളായ ജോസ് പുതുശേരി, ജോണ്‍ കൊച്ചുകണ്ടത്തില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തില്‍ പലപ്പോഴും അവസാന വാക്കായി വിളങ്ങിയിരുന്ന കെ. എം. മാണിയുടെ നിര്യാണത്തില്‍ അനുശോചിയ്ക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിയും നേര്‍ന്നു. സ്വന്തപ്ത കുടുംബാംഗങ്ങളെ പ്രത്യേകിച്ച് ജോസ് കെ മാണി എംപിയെ അനുശോചനം അറിയിച്ചു.
- dated 12 Apr 2019


Comments:
Keywords: Germany - Otta Nottathil - condolence_german_malaylees_o Germany - Otta Nottathil - condolence_german_malaylees_o,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27620198foreigners
ചെലവിനെക്കാള്‍ കൂടുതല്‍ വരവ്; വിദേശികള്‍ ജര്‍മനിക്ക് മുതല്‍ക്കൂട്ടാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
27620195weber
യൂറോപ്യന്‍ കമ്മിഷന്‍ മേധാവി തെരഞ്ഞെടുപ്പ്: വിട്ടുവീഴ്ചയ്ക്കു തയാറെന്ന് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27620194nude
വസ്ത്രം ധരിക്കാതെ മോപ്പഡ് യാത്രക്കാരന്‍; പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
27620193murder
രാഷ്ട്രീയ നേതാവിനെ കൊന്ന കേസില്‍ നിയോ നാസി പ്രവര്‍ത്തകന്‍ കുറ്റം സമ്മതിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
27620192cyber
ജര്‍മനി സൈബര്‍ ഗ്രൂമിങ്ങിനെതിരേ നിയമം കര്‍ക്കശമാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
27620191temperature
ജര്‍മനിയില്‍ ജൂണ്‍ താപനില റെക്കോഡ് ഭേദിച്ചു
തുടര്‍ന്നു വായിക്കുക
26620191_german_autobahn
അത്യുഷ്ണത്തില്‍ റോഡ് തകരുമെന്ന് ആശങ്ക: ജര്‍മന്‍ ഹൈവേകളില്‍ വേഗ നിയന്ത്രണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us