Today: 24 Jun 2018 GMT   Tell Your Friend
Advertisements
ഭീതിയൊഴിയാതെ ജര്‍മനി
Photo #1 - Germany - Otta Nottathil - dortmund_explosion_dvb
Photo #3 - Germany - Otta Nottathil - dortmund_explosion_dvb
ബര്‍ലിന്‍: യൂറോപ്യന്‍ ഫുട്ബോളിന്റെ ഈറ്റില്ലമായ ജര്‍മനിയെ നടുക്കിയ സംഭവമായി ചൊവ്വാഴ്ച ഡോര്‍ട്ടുമുണ്ടില്‍ നടന്ന സ്ഫോടനം. ഫുട്ബോള്‍ പ്രേമികളുടെ നെഞ്ചില്‍ തീകോരിയിടുന്ന അനുഭവമായിട്ടാണ് ജര്‍മന്‍ ഫുട്ബോള്‍ ലോകം സംഭവത്തെ വിശേഷിപ്പിച്ചത്. സംഭവത്തില്‍ ആളപായം ഒന്നുമുണ്ടായില്ലെങ്കിലും ജര്‍മനി ഇപ്പോഴും ഭീതിയിയിലാണ്.

ജര്‍മന്‍ ഫുട്ബോള്‍ ക്ളബ്ബ് ബൊറൂസിയ ഡോര്‍ട്ടുമുണ്ടിന്റെ(ഡിവിബി) ടീം സഞ്ചരിച്ച ബസിനു സമീപമാണ് സ്ഫോടനം ഉണ്ടായത്. ബൊറൂസിയ ഡോര്‍ട്ടുമുണ്ടിന്റെ വണ്ടി ഓടിക്കൊണ്ടിരുന്നപ്പോഴാണ് സ്ഫോടനം ഉണ്ടായത്. മല്‍സരം നടക്കുന്ന സ്റേറഡിയത്തില്‍ നിന്നും 10 കിലോ മീറ്റര്‍ അകലെവെച്ചാണ് സ്ഫോടനം നടന്നത്.

പൊട്ടിത്തെറിയില്‍ ഒരു കളിക്കാരനും, ടീമിന്റെ സുരക്ഷയ്ക്കായി മുന്നില്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച ഒരു പോലീസുകാരനുമാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്. ഡോര്‍ട്ടുമുണ്ടിന്റെ പ്രതിരോധ താരവും സ്പാനിഷുകാരനായ മാര്‍ക്കോ ബത്രയ്ക്കാണ് പരിക്കേറ്റത്. പൊട്ടിത്തെറിയില്‍ ബസിന്റെ സൈഡ് ഗ്ളാസ് പൊട്ടിച്ചിതറി മാര്‍ക്കോയുടെ വലത്തു കൈത്തണ്ടയിലും മസിലിനുമാണ് പരിക്കേറ്റത്. ഉടന്‍തന്നെ മാര്‍ക്കോയെ ആശുപത്രിയിലെത്തിച്ചു ഓപ്പറേഷനു വിധേയമാക്കി. പോലീസുകാരന്‍ സ്ഫോടനത്തിലുണ്ടായ പുക ശ്വസിച്ചാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി വ്യത്തങ്ങള്‍ അറിയിച്ചു. മാന്‍ കമ്പനി നിര്‍മ്മിച്ചതാണ് ബസ്.

ബാഴ്സയുടെ മുന്‍ താരമായ ഇരുപത്തിയാറുകാരനായ മാര്‍ക്കോ എട്ടു മില്യന്‍ യൂറോയ്ക്കാണ് ഡോര്‍ട്ടുമുണ്ടിലെത്തിയത്. ആശുപത്രിയില്‍ കഴിയുന്ന മാര്‍ക്കോ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് മാദ്ധ്യമപ്രവര്‍ത്തകരെ കണ്ടിരുന്നു.

സംഭവത്തെ തുടര്‍ന്നുള്ള അന്വേഷണം ജര്‍മന്‍ അറ്റോര്‍ണി ജനറലാണ് ഏറ്റെടുത്തിരിയ്ക്കുന്നത്. അന്വേഷണത്തില്‍ ഡോര്‍ട്ടുമുണ്ടിനടുത്തുള്ള വുപ്പര്‍ത്താല്‍ നഗരത്തില്‍ നിന്നും ഇരുപത്തിയഞ്ചുകാരനായ ഒരു ഇറാക്ക് വംശജനെ അറസ്ററു ചെയ്തിട്ടുണ്ട്. 28 വയസുള്ള രണ്ടു ജര്‍മന്‍ പൗരന്മാരും പോലീസ് നിരീക്ഷണത്തിലാണ്. ഇസ്ളാമിസ്ററുകളാണ് സംഭവത്തിന്റെ ഉത്തരവാദികളെന്നു പോലീസ് കൂടുതല്‍ സംശയിക്കുന്നു. ഇസ്ളാമിസ്ററുകളെന്നു സംശയിക്കുന്നവരുടെ ഫ്ളാറ്റുകളില്‍ പോലീസ് അരിച്ചുപെറുക്കി തെരച്ചില്‍ നടത്തുന്നുണ്ട്.

സ്റേറഡിയത്തിലും ചുറ്റളവിലും നിരവധി നീരീക്ഷണക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബോംബു കൊണ്ടുവന്നു സ്ഫോടനം നടത്താനുള്ള ആസൂത്രിതമായ പദ്ധതി ഒരു ക്യാമറയിലും പതിഞ്ഞിരുന്നില്ല എന്നതുകൊണ്ടുതന്നെ വളരെ പ്രൊഫഷണലായ പരിചയശേഷിയുള്ളവരാണ് ഇതിന്റെ പിന്നലെന്ന് പോലീസ് പറയുന്നു. ജര്‍മന്‍ ആഭ്യന്തരമന്ത്രി തോമസ് ഡി മൈസിയറെ സംഭവസ്ഥലം സന്ദര്‍ശിച്ചു. രാജ്യമാസകലം സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നഗരങ്ങളിലും ഗ്രാമങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിരിയ്ക്കയാണ്.

ഇതിനിടെ " എല്ലാം അള്ളായുടെ നാമത്തില്‍" എന്നെഴുതിയ ലഘുലേഖകളും സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തതായി അറ്റോര്‍ണി ജനറല്‍ വക്താവ് ഫ്രൗക്കെ കോളര്‍ അറിയിച്ചു.

ബൊറൂസിയ ഡോര്‍ട്ടുമുണ്ടും എഎസ് മൊണോക്കോയുമായുള്ള ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി സ്റേറഡിയത്തിലേയ്ക്കു പോകുമ്പോഴായിരുന്നു ബസിനടുത്തു റോഡില്‍ പൊട്ടിത്തെറിയുണ്ടായത്. പ്രദേശിക സമയം രാത്രി 7.15 നാണ് പൊട്ടിത്തെറി നടന്നത്. മൂന്നു പ്രാവശ്യം സ്ഫോടനം ഉണ്ടായി. നൂറുമീറ്റര്‍ ചുറ്റളവില്‍ അപകടം വിതയ്ക്കുന്ന തരത്തിലുള്ള മൂന്നു ബോംബുകള്‍

ഒന്നിനു പിറകെ ഒന്നായി പൊട്ടിത്തെറിയ്ക്കുകയായിരുന്നു. എല്ലാംതന്നെ ഉഗ്രശേഷിയുള്ള മാരകമായ സ്ഫോടക വസ്തുക്കളായിരുന്നു ഇതെന്ന് പോലീസ് സ്ഥിരീകരിച്ചു. മൂന്നെണ്ണത്തില്‍ ഒരു ബോംബ് മെറ്റല്‍ സ്പ്ളിറ്റ് ഉപയോഗിച്ചുള്ളതായിരുന്നു എന്നും പോലീസ് വെളിപ്പെടുത്തി.

സംഭവം നടന്നതിന്റെ പിന്നാലെ വെബ്സൈറ്റിലൂടെ ആന്റി ഫനറ്റിക്കുകളെന്ന പേരില്‍ പ്രത്യക്ഷപ്പെട്ട സന്ദേശം പോലീസിനെ അല്‍പ്പം കുഴപ്പിച്ചു. എന്നാല്‍ ഇത് വെറും താല്‍ക്കാലികമായി നിര്‍മ്മിച്ച വ്യാജ സൈറ്റാണന്ന് പോലീസ് കണ്ടെത്തി.

ബുധനാഴ്ച രാത്രി 8.45 ന് ഡോര്‍ട്ടുമുണ്ടിലെ സിഗ്നല്‍ ഇന്ദുന സ്റേറഡിയത്തിലായിരുന്ന മല്‍സരം നടക്കേണ്ടിയിരുന്നത്.

നേരത്തെ തന്നെ സ്റേറഡിയം കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു. സ്ഫോടനം നടന്നതിന്റെ വെളിച്ചത്തില്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് സ്റേറഡിയത്തില്‍ നിന്നും ആളുകളെ പുറത്തേയ്ക്കു പോകാന്‍ അനുവദിച്ചത്. സംഭവത്തെ തുടര്‍ന്ന് മല്‍സരം റദ്ദാക്കുകയും വ്യാഴാഴ്ച വൈകുന്നേരം പ്രാദേശിക സമയം വൈകുന്നേരം 6.45 ന് മത്സരം നടത്തുമെന്നും അധികാരികളായ യുവേഫ അറിയിച്ചു. ടിക്കറ്റെടുത്തവര്‍ നിരാശരാകേണ്ടന്നും കൈവശമുള്ള ടിക്കറ്റുകള്‍ മുഖേന മല്‍സരത്തിന് പ്രവേശനം അനുവദിയ്ക്കുമെന്നും അധികാരികള്‍ അറിയിച്ചിരുന്നു.

ഭീകരാക്രമണമാണ് ഉണ്ടായതെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ടെങ്കിലും ഐഎസിന്റെ ശക്തി പിന്നിലുണ്ടെന്നാണ് പോലീസ് നിഗമനം. വലിയൊരു പോലീസ് സന്നാഹം ഇപ്പോഴും ഡോര്‍ട്ടുമുണ്ടില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. വെസ്ററ് ഫാളിയ സംസ്ഥാന ആഭ്യന്തരമന്ത്രി റാല്‍ഫ് ജെയ്ഗര്‍ സ്ഥലത്തു ക്യാമ്പു ചെയ്യുന്നുണ്ട്.

ഡോര്‍ട്ടുമുണ്ട് കോച്ച് തോമസ് ടുഹല്‍ സംഭവത്തെ അപലപിച്ചു. ഭീകരതകൊണ്ട് ഫുട്ബോളിനെ തകര്‍ക്കാനാവില്ലെന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം പ്രതികരിച്ചു.

സംഭവത്തെ ജര്‍മന്‍ ചാന്‍സലര്‍ അപലപിച്ചു, വെറും നിന്ദപ്രവര്‍ത്തിയായി മാത്രമെ ഇതിനെ കാണാനാവു എന്ന് മെര്‍ക്കലിന്റെ വക്താവ് സ്റെറഫാന്‍ സൈബര്‍ട്ട് മാദ്ധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ബുധനാഴ്ചത്തെ മല്‍സരം നേരില്‍ക്കാണാന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ ഡോര്‍ട്ടുമുണ്ടില്‍ എത്തുമെന്നും വക്താവ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍,യൂറോകപ്പ് മല്‍സരത്തിനിടെ ജര്‍മനിയും ഫ്രാന്‍സുമായി നടന്ന മല്‍സരത്തിനിടെ തോക്കുധാരി നിരവധി പേരെ കൊന്നൊടുക്കിയിരുന്നു. ബോംബു ഭീഷണിയെ തുടര്‍ന്ന് 2015 ല്‍ ഹാനോവറില്‍ ജര്‍മനിയും ഹോളണ്ടും തമ്മിലുള്ള രാജ്യാന്തര മല്‍സരം റദ്ദാക്കിയിരുന്നു.
- dated 12 Apr 2017


Comments:
Keywords: Germany - Otta Nottathil - dortmund_explosion_dvb Germany - Otta Nottathil - dortmund_explosion_dvb,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us