Today: 18 Aug 2019 GMT   Tell Your Friend
Advertisements
കഴിഞ്ഞ ഏഴുമാസങ്ങളില്‍ ജര്‍മനിയില്‍ മുങ്ങിമരിച്ചത് 250 പേര്‍
Photo #1 - Germany - Otta Nottathil - drowning_deaths_germany
ബര്‍ലിന്‍ : 2019 ലെ ആദ്യ ഏഴുമാസങ്ങളില്‍ 250 പേര്‍ ജര്‍മനിയില്‍ മുങ്ങിമരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ പോയ വര്‍ഷത്തെ അപേക്ഷിച്ച് ജര്‍മനിയില്‍ മുങ്ങിമരിച്ചവരുടെ എണ്ണം 29 എണ്ണം കുറഞ്ഞുവെന്നും ജര്‍മന്‍ ലൈഫ് സേവിംഗ് അസോസിയേഷന്‍ (ഡിഎല്‍ആര്‍ജി) യുടെ സ്ററാറ്റിസ്ററിക്കല്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. മുങ്ങിമരിക്കുന്നവരുടെ എണ്ണം കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഡിഎല്‍ആര്‍ജി മീഡിയ വക്താവ് ആഹിം വീസെ പറയുന്നത്.കഴിഞ്ഞ വര്‍ഷം, മെയ് മാസത്തില്‍ കുറഞ്ഞത് 51 പേര്‍ രാജ്യത്ത് മുങ്ങിമരിച്ചതായും അദ്ദേഹം പറഞ്ഞു.

ബവേറിയ സംസ്ഥാനത്തില്‍ പുഴയിലും തടാകങ്ങളിലും ഡിഎല്‍ആര്‍ജി റിപ്പോര്‍ട്ട് ചെയ്യുന്നു.അഡ്വഞ്ചര്‍ കുളി അപകടങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇടയാക്കുന്നു. സുരക്ഷിതമല്ലാത്തയിടങ്ങളിലാണ് കുളി മരണത്തിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിയ്ക്കുന്നത്. ഇത്തരം പ്രദേശങ്ങളിലാണ് ഈ വര്‍ഷം മുങ്ങിമരിച്ച സംഭവങ്ങള്‍ 90 ഉണ്ടായതെന്നും അസോസിയേഷന്‍ പറഞ്ഞു.
നദികളിലും തടാകങ്ങളിലും കുളങ്ങളിലും ലൈഫ് ഗാര്‍ഡുകള്‍ കുറവാണ്. ഡിഎല്‍ആര്‍ജി വക്താവ് വിസെ മുന്നറിയിപ്പ് നല്‍കി.

കുളിക്കാന്‍ പാടില്ലെന്നുള്ള നിരോധന ചിഹ്നങ്ങള്‍ സ്ഥാപിക്കുന്നത് ജര്‍മനിയില്‍ പര്യാപ്തമല്ല, ആളുകളെ സുരക്ഷിതമല്ലാത്തതും എല്ലാറ്റിനുമുപരിയായി അപകടസാദ്ധ്യതയുള്ളതുമായ വെള്ളത്തിലേക്ക് ചാടുന്നത് തടയാന്‍ മതിയായ മുന്നറിയിപ്പുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിയ്ക്കുന്നു.

ജര്‍മന്‍ കുട്ടികളുടെ ദരിദ്രമായ അവസ്ഥയെയും ഡിഎല്‍ആര്‍ജി വിമര്‍ശിച്ചിട്ടുണ്ട്.ൈ്രപമറി സ്കൂളിന് ശേഷം 40 ശതമാനത്തിലധികം കുട്ടികള്‍ക്ക് മാത്രമേ നീന്തല്‍ പഠിയ്ക്കുന്നുള്ളു. എന്നാല്‍ 1990 കളില്‍ ഈ കണക്ക് ഏകദേശം 90 ശതമാനമായിരുന്നു.ജര്‍മനിയിലെ മിക്ക സംസ്ഥാനങ്ങളിലും നീന്തല്‍ നിയമങ്ങള്‍ വ്യത്യസ്തമാണ്. മിക്ക ൈ്രപമറി/സെക്കന്ററി സ്കൂളുകളിലും നീന്തല്‍ പഠനം വേണമെന്ന് കര്‍ശനമായും പാലിയ്ക്കുന്നുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ ഇന്‍ഡ്യാക്കാരായ ഏഴു യുവാക്കള്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
- dated 04 Aug 2019


Comments:
Keywords: Germany - Otta Nottathil - drowning_deaths_germany Germany - Otta Nottathil - drowning_deaths_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us