Today: 18 Nov 2017 GMT   Tell Your Friend
Advertisements
ജര്‍മന്‍ പ്രസിഡന്റ് ഗൗക്കിന് യാത്രയയപ്പ് നല്‍കി
Photo #1 - Germany - Otta Nottathil - farewell_president_gauck
ബര്‍ലിന്‍: സ്ഥാനമൊഴിയുന്ന ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൗക്കിന് തികഞ്ഞ സൈനിക ബഹുമതികളോടെ ജര്‍മനി യാത്രയയപ്പ് നല്‍കി. ബര്‍ലിനില്‍ വെള്ളിയാഴ്ച വൈകുന്നേരം നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ക്ഷണിയ്ക്കപ്പെട്ട 600 ഓളം അതിഥികള്‍ യാത്രയയപ്പു സമ്മേളനത്തില്‍ പങ്കെടുത്തു. പ്രസിഡന്റിന്റെ കൊട്ടാരമായ ബര്‍ലിനിലെ ബല്‍വ്യൂ പാലസ് ഗ്രൗണ്ടില്‍ ജര്‍മന്‍ പാരമ്പര്യമനുസരിച്ചാണ് യാത്രയയപ്പു സമ്മേളനം നല്‍കിയത്. ജര്‍മന്‍ പ്രതിരോധ മന്ത്രി ഉര്‍സുല ഫൊണ്‍ ഡെര്‍ ലയന്‍ മുഖ്യാതിഥിയായിരുന്നു. ഗൗക്കിന്റെ ജീവിതപങ്കാളി ഡാനിയേലയും ചടങ്ങില്‍ ഗൗക്കിനൊപ്പം ഉണ്ടായിരുന്നു.ജര്‍മനിയുടെ പതിനൊന്നാമത്തെ പ്രസിഡന്റായിട്ടാണ് ഗൗക്ക് അധികാരമേറ്റത്.

കഴിഞ്ഞ അഞ്ചു വര്‍ഷം ജര്‍മനിയുടെ നാമം ലോകമെങ്ങും ഉയര്‍ത്തിപ്പിടിയ്ക്കാന്‍ കഴിഞ്ഞതില്‍ തനിയ്ക്ക് അഭിമാനമുണ്ടടന്ന് ഗൗക്ക് പറഞ്ഞു. മനുഷ്യത്വത്തിന്റെ വക്താവായി അറിയപ്പെട്ടിരുന്ന ഗൗക്ക് തന്റെ ഭരണനിര്‍വഹണകാലത്ത് നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, പോപ്പ് എമിരറ്റസ് ബനഡിക്റ്റ് പതിനാറാമന്‍, ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പാ, എലിസബെത്ത് രാജ്ഞി തുടങ്ങി നിരവധി വിശിഷ്ടവ്യക്തികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 1026 ഫെബ്രുവരിയില്‍ ഇന്‍ഡ്യയും സന്ദര്‍ശിപ്പിരുന്നു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാണാന്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ അമേരിക്കയിലായതുകൊണ്ട് യാത്രയയപ്പു ചടങ്ങില്‍ പങ്കെടുക്കാനായില്ല.

ജര്‍മനിയുടെ പുതിയ പ്രസിഡന്റായി ഫ്രാങ്ക് വാള്‍ട്ടര്‍ സൈ്ററന്‍മയര്‍ മാര്‍ച്ച് 19 ന് അധികാരമേല്‍ക്കും.
- dated 18 Mar 2017


Comments:
Keywords: Germany - Otta Nottathil - farewell_president_gauck Germany - Otta Nottathil - farewell_president_gauck,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
weic_meijs
ഹോളണ്ട് പ്രൊഫഷണല്‍ ബാഡ്മിന്റണ്‍ താരം എറിക് മൈജിസ് വാഹനാപകടത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
171120179
ജര്‍മനിയില്‍ മുന്നണി ചര്‍ച്ച അവസാന ഘട്ടത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171020178
ഇസ്രയേല്‍ പൗരനെ വിലക്കാന്‍ കുവൈറ്റ് എയര്‍വേസിന് അധികാരമുണ്ട്: ജര്‍മന്‍ കോടതി Recent or Hot News
തുടര്‍ന്നു വായിക്കുക
171120174
പ്രതിച്ഛായാ റാങ്കിങ്: യുഎസിനെ പിന്തള്ളി ജര്‍മനി മുന്നില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171120172
കുടുംബങ്ങളെ കാണാനാവാതെ ജര്‍മനിയിലെ അഭയാര്‍ഥികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171120171
ജര്‍മനിയില്‍ വീണ്ടും ഇന്ത്യന്‍ നഴ്സുമാര്‍ക്ക് അവസരം
തുടര്‍ന്നു വായിക്കുക
1611201703
വായു മലിനീകരണം: ജര്‍മനിക്കെതിരേ നിയമ നടപടിക്ക് യൂറോപ്യന്‍ യൂണിയന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us