Today: 28 May 2022 GMT   Tell Your Friend
Advertisements
ഹൈഡല്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ വെടിവെയ്പ്പില്‍ തോക്കുധാരിയും ഒരു യുവതിയും കൊല്ലപ്പെട്ടു ; നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു
Photo #1 - Germany - Otta Nottathil - feiffile_attack_heidelberg_university
ബര്‍ലിന്‍: ജര്‍മനിയിലെ ഹൈഡല്‍ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ വെടിവെയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു, തലയ്ക്ക് വെടിയേറ്റ് സ്ഥിതി ഗുരുതരമായ വിദ്യാര്‍ത്ഥിനി എന്നു സംശയിക്കുന്ന 23 കാരി യുവതി ആശുപത്രിയില്‍ വെച്ച് മരിച്ചതായി ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച രണ്ടുപേരുടെയും ഒരു വിവരവും പുറത്തു വിട്ടിട്ടില്ല. കാമ്പസിലെ ലക്ച്ചര്‍ ഹാളില്‍ തിങ്കളാഴ്ച ഉച്ചയോടെ (12.35ഓടെ) നടന്ന സംഭവത്തില്‍ 18 കാരനായ പ്രതി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ലക്ച്ചറിംഗ് നടക്കുന്നതിനിടെ അക്രമി തോക്കുപയോഗിച്ച് വെടിയുതിര്‍ത്തശേഷം പുറത്തേക്ക് ഓടി രക്ഷപ്പെട്ടുവെങ്കിലും സ്വയം ജീവനൊടുക്കുകയായിരുന്നു. ജര്‍മ്മനിയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള യൂണിവേഴ്സിറ്റി പട്ടണമാണ് ഹൈഡല്‍ബര്‍ഗില്‍ 1386 ല്‍ സ്ഥാപിതമായ റുപ്രെക്റ്റ് കാള്‍ യൂണിവേഴ്സിറ്റി ജര്‍മനിയിലെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലയാണ്. ഇവിടെ ഇപ്പോള്‍ നിരവധി മലയാളികള്‍ പഠനം നടത്തുന്നുണ്ട്.

സംഭവത്തില്‍ ഒറ്റ പ്രതി മാത്രമേയുള്ളു വെന്നും ഇപ്പോള്‍ അപകടമൊന്നും ഇല്ലന്നും ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം, പോലീസ് വ്യക്തതമാക്കി.ജര്‍മ്മന്‍ പ്രസ് ഏജന്‍സിയുടെ വിവരമനുസരിച്ച്, പ്രതി ഒരു വിദ്യാര്‍ത്ഥി തന്നെയാണന്നാണ്. ഇയാള്‍ക്ക് രാഷ്ട്രീയമോ മതപരമോ ആയ ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി റൈഫിളുകള്‍ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

ഹൈഡല്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രകൃതി ശാസ്ത്ര ഫാക്കല്‍റ്റികളും യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ ഭാഗങ്ങളും പ്രധാനമായും സ്ഥിതിചെയ്യുന്ന ന്യൂന്‍ഹൈമര്‍ ഫെല്‍ഡ് കാമ്പസ് പൊലീസ് ബന്ധവസിലാണ്. 0621/1745055 എന്ന നമ്പറില്‍ ബന്ധുക്കള്‍ക്കായി പോലീസ് സിറ്റിസണ്‍ ഹോട്ട്ലൈന്‍ സജ്ജീകരിച്ചിട്ടുണ്ട്.ഇന്ന് ഭയാനകമായ ദിവസമാണന്നും സാഹചര്യം നിലവില്‍ അവ്യക്തമാണന്നും അതിനാല്‍ മാന്‍ഹൈം പോലീസും അവരുടെ നിര്‍ദ്ദേശങ്ങളും പാലിക്കാനും അകാല ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും ജനങ്ങളോണ് അഭ്യര്‍ത്ഥിച്ച് മേയര്‍ എക്കാര്‍ട്ട് വുര്‍സ്നര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജിഹാദികളോ തീവ്ര വലതുപക്ഷ തീവ്രവാദികളോ നടത്തിയ ആക്രമണങ്ങളുടെ ഒരു നിരയാണ് സമീപ വര്‍ഷങ്ങളില്‍ ജര്‍മ്മനിയെ ബാധിച്ചത്.

യൂറോപ്പില്‍ ഏറ്റവും കര്‍ശനമായ തോക്ക് നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ് ജര്‍മനി. ഇവിടെ സ്കൂള്‍, കോളേജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ വെടിവെയ്പ്പ് അപൂര്‍വമാണ്.
- dated 24 Jan 2022


Comments:
Keywords: Germany - Otta Nottathil - feiffile_attack_heidelberg_university Germany - Otta Nottathil - feiffile_attack_heidelberg_university,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28520227vaccine
വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാലഹരണപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
28520226ukraine
യുക്രെയ്ന്‍ അഭയാര്‍ഥികള്‍ക്ക് ജര്‍മനി തൊഴിലില്ലായ്മാ വേതനം നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
28520225rail
ജര്‍മന്‍ റെയില്‍വേയുടെ സമ്മര്‍ ടൈംടേബിള്‍ ജൂണ്‍ 12 മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
28520224covid
ജര്‍മനിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
28520222ticket
ജര്‍മനിയില്‍ 9 യൂറോ ടിക്കറ്റുകള്‍ ജൂണ്‍ ഒന്നു മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
norka_tripple_win_ranking_nurses_selection_germany
നോര്‍ക്ക വഴി 276 നഴ്സുമാര്‍ ജര്‍മനിയിലേക്ക്
തുടര്‍ന്നു വായിക്കുക
adonai_convention_germany_2022
അഡോണായി ഇന്റര്‍നാഷണല്‍ ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഇന്നാരംഭിക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us