Today: 22 Feb 2018 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ മലയാളി വൈദികന്‍ കവര്‍ച്ചയ്ക്കിരയായി
Photo #1 - Germany - Otta Nottathil - fr_james_attacked
ബര്‍ലിന്‍: ജര്‍മനിയിലെ നോര്‍ത്ത്് റൈന്‍ വെസ്ററ് ഫാളിയ സംസ്ഥാനത്തിലെ റെക്ളിംഗ്ഹൗസന്‍ നഗരത്തിനടുത്തുള്ള ഹാള്‍ട്ടേണ്‍ ഗ്രാമത്തിലാണ് സംഭവം. മലയാളി വൈദികനും സെന്റ് സിക്സ്ററസ് ഇടവക വികാരിയായ ഫാ. ജയിംസ് ചാലങ്ങാടിയാണ് ഹാള്‍ട്ടേണിലെ സ്വന്തം വാസസ്ഥലത്തു വെച്ച് (റെക്ടറി) കവര്‍ച്ചയ്ക്കിരയായതും ഒരു സംഘം മോഷ്ടാക്കളുടെ മര്‍ദ്ദനമേറ്റതും.

ഫെബ്രുവരി നാലിന് ഞായറാഴ്ച രാവിലെത്തെ പള്ളികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ഫാ. ജയിംസ് ഉച്ചഭക്ഷണത്തിനു ശേഷം പാഴ്സണേജിലേക്കു മടങ്ങിയെത്തിയപ്പോഴായിരുന്നു നിനച്ചിരിയ്ക്കാത്ത ആക്രമണം ഉണ്ടായത്. നാലു പുരുഷന്മാരമടങ്ങുന്ന സംഘം അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിയ്ക്കുകയും സേഫ് തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സംഘത്തില്‍ കൂടെയുണ്ടായിരുന്ന സ്ത്രീ ഇതിനിടെ പുറന്നു നിന്ന് സ്ഥലം നിരീക്ഷിച്ചുകൊണ്ടിരുന്നു.

അച്ചനില്‍ നിന്നും താക്കോല്‍ കൈക്കലാക്കിയ അക്രമികള്‍ സേഫ് തുറന്നെങ്കിലും സേഫ് കാലിയായിരുന്നു.
അച്ചന്റെ പണവും കോളിങ് കാര്‍ഡും പോക്കറ്റിലാക്കി, അച്ചന്റെ കണ്ണുകള്‍ മൂടിക്കെട്ടി കൈകള്‍ ബന്ധിച്ച് വീടിന്റെ നിലവറയിലെ ബോയിലര്‍ റൂമില്‍ തള്ളിയിട്ട് കതകും പൂട്ടി കടന്നുകളഞ്ഞു. നിലവറയില്‍ കിടന്ന അച്ചന്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് അടുത്തുള്ളവര്‍ ഓടിക്കൂടുകയും അവര്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചു. പൊലീസെത്തിയാണ് അച്ചനെ മോചിപ്പിച്ചത്. അപ്പോഴേക്കും കര്‍മ്മലീറ്റര്‍ സഭാംഗവും സഹപ്രവര്‍ത്തകനുമായ ഫാ. ആന്റണി അരീച്ചാലിലും എത്തിച്ചേര്‍ന്നിരുന്നു. ഗുരുതരമല്ലാത്ത പരുക്കുകളോടെ അന്‍പതുകാരനായ ഫാ.ജെയിംസിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവം നടക്കുമ്പോള്‍ വീടിന്റെ സമീപത്തുള്ള വസതിയില്‍ പള്ളിയിലെ മുഖ്യവികാരി മൈക്കല്‍ ഒസ്തൊല്‍ത്തൊഫ് ഉണ്ടായിരുന്നു.

കര്‍മ്മലീറ്റര്‍ കോണ്‍ഗ്രിഗേഷന്‍ സഭാംഗവും ചേര്‍ത്തല സ്വദേശിയുമായ ഫാ.ജെയിംസ് 2012 ലാണ് സെന്റ് സിക്സ്ററസ് ഇടവക വികാരിയായി ചുമതലയേറ്റത്.

സംഭവ സ്ഥലത്തെത്തിയ പോലീസ് പള്ളിയും പരിസരവും സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കി. പള്ളിയിലെ തിരുവസ്തുക്കള്‍ക്കും മറ്റും കേടുപാടുകള്‍ ഉണ്ടായില്ലെന്നു വിലയിരുത്തി. പ്രതികള്‍ക്കായുള്ള പൊലീസിന്റെ തെരച്ചില്‍ തുടരുകയാണ്. സാക്ഷികളായി ആരെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പൊലീസില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
- dated 09 Feb 2018


Comments:
Keywords: Germany - Otta Nottathil - fr_james_attacked Germany - Otta Nottathil - fr_james_attacked,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
nursing_recruitment_to_germany
നഴ്സുമാര്‍ക്കുവേണ്ടി വീണ്ടും വാതില്‍ തുറന്ന് ജര്‍മനി ; എണ്ണായിരം പേര്‍ക്ക് ഉടന്‍ നിയമനം Recent or Hot News
തുടര്‍ന്നു വായിക്കുക
jose_punnamparampil_kerala_sahithya_academy_award_2016
ജര്‍മന്‍ മലയാളികള്‍ക്കഭിമാനമായി ജോസ് പുന്നാംപറമ്പില്‍ ; സമഗ്ര സംഭാവനക്ക് 2016 ലെ സാഹിത്യ അക്കാദമി പുരസ്കാരം Recent or Hot News
തുടര്‍ന്നു വായിക്കുക
22220181
വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ബില്‍ഡ് ദിനപത്രം വിവാദത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22220182
ജര്‍മനി അതിശൈത്യത്തിലേക്ക്
താപനില മൈനസ് ഇരുപതിലേക്ക് തുടര്‍ന്നു വായിക്കുക
21220184
ജര്‍മന്‍ സൈന്യം നേരിടുന്ന പ്രതിസന്ധി കരുതിയതിലുമേറെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us