Today: 18 Nov 2017 GMT   Tell Your Friend
Advertisements
ജൂബിലേറിയന്‍ ഫാ തോമസ് പടിയംകുളത്തിനു ആശംസകളുമായി മലങ്കര സമൂഹം
Photo #1 - Germany - Otta Nottathil - fr_thomas_padiyamkulam_malankara_community_germany
ഫ്രാങ്ക്ഫര്‍ട്ട്: സുവര്‍ണ്ണജൂബിലി നിറവിലെത്തിയ പൗരോഹിത്യ ജീവിതം പ്രാര്‍ത്ഥനയുടെയും സാഹോദ്യത്തിന്റെയും പാതയില്‍ സ്തുത്യര്‍ഹമായ സേവനത്തിന്റെ വിശാലമായ സത്തയുള്‍ക്കൊണ്ട് അജപാലനമാക്കി മാറ്റിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുള്ള മലങ്കരസഭാ വൈദികനായ തോമസ് പടിയംകുളം.അതുകൊണ്ടുതന്നെ ഫാ.തോമസ് പടിയംകുളത്തിനെ അറിയുന്നവര്‍ എന്നും വാചാലമാകുമെന്നു മാത്രമല്ല നന്ദിയോടെ സ്മരിയ്ക്കുകയും ചെയ്യും.

മലയാളി വൈദികര്‍ വളരെ ചുരുക്കമായുണ്ടായിരുന്ന ജര്‍മനിയിലെ ആദ്യകാലങ്ങളില്‍ (1970/80 വര്‍ഷങ്ങളില്‍) ഒട്ടനവധി മലയാളികളുടെ വിവാഹം ആശീര്‍വദിച്ചതിനു പുറമെ, മാമ്മോദീസാ, ആദ്യ കുര്‍ബാന സ്വീകരണം തുടങ്ങിയ ക്രിസ്തീയ കര്‍മ്മങ്ങള്‍ അച്ചന്റെ സജീവ സാന്നിദ്ധ്യത്തിലാണ് നടന്നിരുന്നത്.

ഒരു വൈദികനെന്ന നിലയില്‍ വളരെക്കാലം ഫാ.പടിയംകുളത്തിന്റെ സേവനം ലഭിച്ച ക്രേഫെല്‍ഡിലെ സെന്റ് മേരീസ് സീറോ മലങ്കര ഇടവക സമൂഹം അച്ചന്റെ സൂവര്‍ണ്ണജൂബിലി വേളയില്‍ ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു.ജര്‍മനിയിലെ മലങ്കര സമൂഹത്തിന്റെ ക്രേഫെല്‍ഡ് മിഷന്റെ ചുക്കാന്‍ പിടിയ്ക്കുന്ന പകലോമറ്റം കുഴിയമണ്ണില്‍ കൊച്ചേത്തു കുടുംബം (ജോര്‍ജുകുട്ടി/ഗ്രേസിക്കുട്ടി), മലങ്കരസഭാ സിനഡല്‍ കമ്മീഷന്‍, പാസ്റററല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന ഫ്രാങ്ക്ഫര്‍ട്ടില്‍ താമസിയ്ക്കുന്ന പകലോമറ്റം മുണ്ടേത്തു കുടുംബം (ജോര്‍ജ്/റോസമ്മ) എന്നിവവരെ കൂടാതെ പത്തനംതിട്ട രൂപതയിലെ വയലത്തല സെന്റ് മേരീസ് ഇടവകയും അച്ചന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു.

1965 ല്‍ ജര്‍മനിയിലെത്തിയ ഫാ തോമസ് 1967 ല്‍ നവംബര്‍ നാലിന് ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ക്വേണിംഗ്സൈ്ററനിലെ സെന്റ് ആല്‍ബെര്‍ട്ട് മേജര്‍ സെമിനാരിയില്‍ വെച്ച് മലങ്കരകത്തോലിക്കാസഭാ തലവനായിരുന്ന കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രഗോറിയോസ് പിതാവാണ് ഫാ.തോമസിന് തിരുപ്പട്ടം നല്‍കിയത്.

റോമില്‍നിന്നും സോഷ്യോളജില്‍ ബിരുദം നേടിയ ശേഷം ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഇന്‍ഡോ ജര്‍മാനിസ്ററിക്കിലും പഠനം പൂര്‍ത്തിയാക്കിയ അച്ചന്‍ ലിംബുര്‍ഗ് രൂപതയില്‍ ഇടവകവികാരിയായി വളരെക്കാലം സേവനം ചെയ്തു. ആരോഗ്യ കാരണങ്ങാല്‍ 1999 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിശ്രമ ജീവിതത്തിലേക്കു പ്രവേശിച്ചുവെങ്കിലും വലിയൊരു സൗഹൃദം കാത്തുൂക്ഷിയ്ക്കുന്ന മലയാളി, ജര്‍മന്‍ കൂട്ടായ്മയില്‍ അച്ചന്റെ സാന്നിദ്ധ്യം ഇപ്പോഴും സജീവമാണ്.

തിരുവനന്തപുരം അതിരൂപതയിലെ വലയത്തല ഇടവകയില്‍ 1943 ജൂണ്‍ 25 നാണ് (നിലവില്‍ പത്തനതിട്ട രൂപത) ഫാ.തോമസ് ജനിച്ചത്. അച്ചന് ഒരു സന്യാസിനിയുള്‍പ്പടെ അഞ്ചുസഹോദരികളും ഒരു സഹോദരനുമുണ്ട്.

സുവര്‍ണ്ണജൂബിലിയാഘോഷം നവംബര്‍ നാല് ശനിയാഴ്ച രാവിലെ 10.30 ന് ഫ്രാങ്ക്ഫര്‍ട്ടിലെ ഹെര്‍സ് ജേസു ദേവാലയത്തില്‍ (എക്കന്‍ഹൈമര്‍ ലാന്റ് സ്ട്രാസെ 326, 60435 ഫ്രാങ്ക്ഫര്‍ട്ട്/എക്കന്‍ഹൈം)മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാദ്ധ്യക്ഷന്‍ ഡോ ജോഷ്വ മാര്‍ ഇഗ്നേഷ്യസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന സമൂഹബലിയോടുകൂടി ആരംഭിയ്ക്കും. ലിംബുര്‍ഗ് രൂപതാ വികാരി ജനറാള്‍ മോണ്‍. വോള്‍ഫ്ഗാങ് റ്യോഷ്,മുന്‍ പ്രതിരോധ മന്ത്രിയും അച്ചന്റെ ഇടവകക്കാരനുമായ ഫ്രന്‍സ് ജോസഫ് യുങ്, തുടങ്ങിയ പ്രമുഖവ്യക്തികള്‍ പങ്കെടുക്കും. കര്‍മ്മങ്ങള്‍ക്കു ശേഷം അനുമോദന സമ്മേളനവും പാരീഷ്ഹാളില്‍ സ്നേഹവിരുന്നും ഉണ്ടായിരിയ്ക്കും.
- dated 04 Nov 2017


Comments:
Keywords: Germany - Otta Nottathil - fr_thomas_padiyamkulam_malankara_community_germany Germany - Otta Nottathil - fr_thomas_padiyamkulam_malankara_community_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
weic_meijs
ഹോളണ്ട് പ്രൊഫഷണല്‍ ബാഡ്മിന്റണ്‍ താരം എറിക് മൈജിസ് വാഹനാപകടത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
171120179
ജര്‍മനിയില്‍ മുന്നണി ചര്‍ച്ച അവസാന ഘട്ടത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171020178
ഇസ്രയേല്‍ പൗരനെ വിലക്കാന്‍ കുവൈറ്റ് എയര്‍വേസിന് അധികാരമുണ്ട്: ജര്‍മന്‍ കോടതി Recent or Hot News
തുടര്‍ന്നു വായിക്കുക
171120174
പ്രതിച്ഛായാ റാങ്കിങ്: യുഎസിനെ പിന്തള്ളി ജര്‍മനി മുന്നില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171120172
കുടുംബങ്ങളെ കാണാനാവാതെ ജര്‍മനിയിലെ അഭയാര്‍ഥികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171120171
ജര്‍മനിയില്‍ വീണ്ടും ഇന്ത്യന്‍ നഴ്സുമാര്‍ക്ക് അവസരം
തുടര്‍ന്നു വായിക്കുക
1611201703
വായു മലിനീകരണം: ജര്‍മനിക്കെതിരേ നിയമ നടപടിക്ക് യൂറോപ്യന്‍ യൂണിയന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us