Today: 18 Aug 2017 GMT   Tell Your Friend
Advertisements
ഡോ.ജെമ്മക്കുട്ടി ചക്കുപുരയ്ക്കലിന് മലയാളി സമൂഹം വിടനല്‍കി
Photo #1 - Germany - Otta Nottathil - funeral_dr_jemmakutty_9th_aug
Photo #2 - Germany - Otta Nottathil - funeral_dr_jemmakutty_9th_aug
ഫിയര്‍സെന്‍: ഇക്കഴിഞ്ഞദിവസം ജര്‍മനിയിലെ ഫിയര്‍സെനില്‍ നിര്യാതയായ ചങ്ങനാശേരി, ചക്കുപുരയ്ക്കല്‍ പോത്തച്ചന്റെ ഭാര്യ ഡോ. ജെമ്മക്കുട്ടി ചക്കുപുരയ്ക്കലിന് ജര്‍മന്‍ മലയാളി സമൂഹം അന്ത്യവിട നല്‍കി.

ഓഗസ്ററ് ഒന്‍പതിന് ബുധനാഴ്ച രാവിലെ 10.30 ന് ഫിയര്‍സെന്‍ സെന്റ് റെമിജിയൂസ് ദേവാലയത്തില്‍ ദിവ്യബലിയോടുകൂടി സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചു. ഇടവക വികാരി ഫാ. ഹെല്‍മുട്ട് ഫിന്‍സെല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി മുന്‍ ചാപ്ളെയിന്‍ ഫാ.ജറോം ചെറുശേരി സിഎംഐ, നിലവിലെ ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.തോമസ് ചാലില്‍ സിഎംഐ, റോണ്‍ഡോര്‍ഫ് ഇടവക വികാരി ഫാ.ജോര്‍ജ് വെമ്പാടുംതറ സിഎംഐ, കൊളോണ്‍ വൈഡന്‍ സെന്റ് മരിയന്‍ പള്ളി വികാരി ഫാ.ജേക്കബ് ആലയ്ക്കല്‍ സിഎംഐ,ഫാ.ജോസ് കല്ലുപിലാങ്കല്‍, ഡോര്‍മാഗന്‍ സെന്റ് അഗത പള്ളി വികാരി ഫാ.ജോണ്‍ കല്ലറയ്ക്കല്‍ സിഎംഐ, ഫാ.റോയി ഒറ്റക്കുടയില്‍(ബാംബെര്‍ഗ് രൂപത), ഡീക്കന്‍ ഡോ. ജോസഫ് തെരുവത്ത് എന്നിവര്‍ സഹകാര്‍മ്മികരായി. ഫാ.ഫിന്‍സെല്‍, ഫാ കല്ലുപിലാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.ഫാഇഗ്നേഷ്യസ് ചാലിശേരി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം വായിച്ചു. തുടര്‍ന്ന് ഫിയര്‍സെന്‍ സിറ്റി സിമിത്തേരിയില്‍ നടന്ന ശുശ്രൂഷകള്‍ക്കും ഡീക്കന്‍ തെരുവത്തിന്റെ പ്രസംഗത്തിനു ശേഷം സംസ്കരിച്ചു. ഡോ.രാജ്, ഡോ.റോയി എന്നിവര്‍ മക്കളും, ഡോ.ജ്യോതി രാജ്, അനില റോയി എന്നിവര്‍ മരുമക്കളുമാണ്. പിയ രാജ് ചക്കുപുരയ്ക്കല്‍ പേരക്കുട്ടിയുമാണ്.

ചേര്‍ത്തല, പൂച്ചാക്കല്‍ പാണാവള്ളി, കുന്തറ കുടുംബാംഗമായ ഡോ.ജെമ്മക്കുട്ടി ജര്‍മനിയിലെ ആദ്യകാല കുടിയേറ്റക്കാരിയാണ്. മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി, പന്തളത്ത് ഒരു ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് ജര്‍മനിയില്‍ എത്തുന്നത്. ഇവിടെ എത്തിയ ശേഷം ഗൈനക്കോളജിയില്‍ വിദഗ്ധപരിശീലനം നേടി സ്വന്തമായി ക്ളിനിക് നടത്തിയിരുന്നു.

ജര്‍മന്‍ മലയാളികളുടെ ഏറെ പ്രിയപ്പെട്ട സുഹൃത്തായ ഡോ. ജെമ്മക്കുട്ടിയുടെ സംസ്ക്കാരത്തില്‍ പങ്കെടുക്കാന്‍ പങ്കെടുക്കാന്‍ വിദേശങ്ങളില്‍ നിന്നും ബന്ധുമിത്രാദികളും കൂടാതെ, ഒട്ടനവധി മലയാളികളും, ജര്‍മന്‍കാരും എത്തിയിരുന്നു. സൗഹൃദത്തിന് അതിര്‍വരമ്പുകള്‍ കല്‍പ്പിക്കാതെ പ്രായഭേദമെന്യേ ഏവരോടും പുഞ്ചിയുടെ നിറവില്‍ സൗഹൃദത്തിന്റെ വസന്തം വിടര്‍ത്തിയ ഒരു മഹത് വ്യക്തിയായിരുന്നു ഡോ. ജെമ്മക്കുട്ടി. ജര്‍മനിയിലെ സാംസ്കാരിക സംഘടനാ തലത്തില്‍ ഏറെ സജീവമായിരുന്ന, പ്രത്യേകിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ ആയിരുന്ന ഡോ. ജെമ്മക്കുട്ടി ഡബ്ള്യുഎംസി വുമന്‍സ് ഫോറത്തിന്റെയും, ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ കുടുംബ കൂട്ടായ്മകളിലൊന്നായ മൊന്‍ഷന്‍ഗ്ളാഡ്ബാഹ് കൂട്ടായ്മയിലെ അംഗമായിരുന്നു. ഡോ.ജെമ്മക്കുട്ടിയുടെ ജര്‍മനിയിലെ സാമൂഹ്യപ്രവര്‍ത്തനം ഒരു മാതൃക തയൊയിരുന്നു.

ഡോ. ജെമ്മക്കുട്ടിയുടെ വേര്‍പാടില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സ്, ക്രേഫെല്‍ഡ് കേരള സമാജം, സെന്‍ട്രല്‍ കമ്മറ്റി ഓഫ് കേരള അസോസിയേഷന്‍സ്, കേരള സമാജം കൊളോണ്‍, ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി, കെപിഎസി ജര്‍മനി തുടങ്ങിയ സംഘടനകള്‍ക്കു പുറമെ മുന്‍മന്ത്രിമാരായ പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, ആര്‍ ബാലകൃഷ്ണപിള്ള, ഫ്രാന്‍സിസ് ജോര്‍ജ് എക്സ് എംപി., കെ.എഫ് വര്‍ഗീസ് തുടങ്ങിയവരും അനുശോചിച്ചു.

ഫോട്ടോ: മാത്തുക്കുട്ടി ബോണ്‍
- dated 10 Aug 2017


Comments:
Keywords: Germany - Otta Nottathil - funeral_dr_jemmakutty_9th_aug Germany - Otta Nottathil - funeral_dr_jemmakutty_9th_aug,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18820172
വ്യാജ സത്യവാങ്മൂലം: എഎഫ്ഡി നേതാവ് പ്രതിസന്ധിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
onam_kerala_samajam_frankfurt_2017
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഓണാഘോഷം ഓഗസ്ററ് 26 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
17820174
സാക്സണിയില്‍ മാത്രം എത്തിയത് 28 മില്യന്‍ വിഷമുട്ട Recent or Hot News
തുടര്‍ന്നു വായിക്കുക
17820173
ജീവിക്കാന്‍ ഏറ്റവും യോജിച്ച ലോക നഗരങ്ങളില്‍ ഹാംബുര്‍ഗ് പത്താമത് Recent or Hot News
തുടര്‍ന്നു വായിക്കുക
17820172
യൂട്യൂബര്‍മാരെ കൈയിലെടുത്ത് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17820171
ജര്‍മന്‍ ബസ് ഓപ്പറേറ്റിങ് സ്ഥാപനം ട്രെയ്ന്‍ സര്‍വീസ് തുടങ്ങുന്നു
ലോക്കോമോര്‍ സര്‍വീസ് പുനരാരംഭിക്കുന്നു തുടര്‍ന്നു വായിക്കുക
16820173
എഎഫ്ഡി ജര്‍മനിയിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയാകും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us