Today: 21 Jul 2017 GMT   Tell Your Friend
Advertisements
കര്‍ദ്ദിനാള്‍ മൈസ്നറുടെ സംസ്കാരം ശനിയാഴ്ച
Photo #1 - Germany - Otta Nottathil - funeral_meisner
കൊളോണ്‍: അന്തരിച്ച കൊളോണ്‍ മുന്‍അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോവാഹിം മൈസ്നറുടെ കബറടക്കം ജൂലൈ 15 ശനിയാഴ്ച കൊളോണ്‍ കത്തീഡ്രലില്‍ നടക്കും. ഡോം കത്തീഡ്രലിന്റെ നിലവറയിലാണ് കര്‍ദ്ദിനാളിന് അന്ത്യവിശ്രമം ഒരുക്കുന്നത്. കര്‍ദ്ദിനാള്‍ പദവിയില്‍ ലഭിയ്ക്കുന്ന സ്ഥാനചിഹ്നങ്ങളോടുകൂടി തന്നെയാണ് അടക്കം നടത്തുന്നത്.

കൊളോണ്‍ ഡോം കത്തീഡ്രലിന്റെ സമീപത്തുള്ള സെന്റ് ഗിരിയോണ്‍ ബസലിക്കയില്‍ നിന്നും വിലാപായാത്ര ശനിയാഴ്ച രാവിലെ 9.15 ന് ആരംഭിയ്ക്കും. രാവിലെ 8.30ന് സെന്റ് ഗിരേിയോണ്‍ ദേവാലയത്തില്‍ ചടങ്ങള്‍ക്ക് പ്രാരംഭം കുറിയ്ക്കും. 10 മണിയ്ക്ക് കൊളോണ്‍ കത്തീഡ്രലില്‍ നടക്കുന്ന ദിവ്യബലിയെ തുടര്‍ന്ന് സംസ്ക്കരിയ്ക്കും.

കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കി സംസ്ക്കാര കര്‍മ്മങ്ങള്‍ക്ക് മുഖ്യനേതൃത്വം നല്‍കും. ജര്‍മന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ക് മ്യൂള്ളര്‍, വത്തിക്കാനില്‍ നിന്നും മാര്‍പാപ്പായുടെ പ്രതിനിധിയും ജര്‍മന്‍കാരനുമായ ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് ഗണ്‍സ്വൈന്‍, ബുഡാപെസ്ററ് അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ദോ, വെസ്ററ് ഫാളിയ സംസ്ഥന മുഖ്യമന്ത്രി അര്‍മീന്‍ ലാഷെറ്റ് തുങ്ങെി നിരവധി രാഷ്ട്രീയ സാമുദായിക നേതാക്കള്‍ പങ്കെടുക്കും.

ജൂലൈ അഞ്ചിന് അന്തരിച്ച മൈസ്നറര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും കൊളോണ്‍ രൂപത സെന്റ് ഗിരിയോണ്‍ ബസലിക്കയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അവസരം ഒരുക്കിയിരുന്നു. ചങ്ങില്‍ പങ്കെടുക്കാന്‍ ഒരു വലിയ ജനസഞ്ചയത്തെ തന്നെ കൊളോണ്‍ അധികാരികള്‍ പ്രതീക്ഷിയ്ക്കുന്നു. അതുകൊണ്ടുതന്നെ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങളില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1989 മുതല്‍ 2014 വരെയാണ് കൊളോണ്‍ അതിരൂപതയുടെ കര്‍ദ്ദിനാളായി കാല്‍ നൂറ്റാണ്ടുകാലം സേവനം അനുഷ്ടിച്ച കര്‍ദ്ദിനാള്‍ മൈസ്നര്‍ എണ്‍പതാമത്തെ വയസില്‍ 2014 ഫെബ്രുവരിയില്‍ കര്‍ദ്ദിനാള്‍ പദവിയില്‍ നിന്നും സ്വയം വിരമിയ്ക്കുകയായിരുന്നു.
- dated 14 Jul 2017


Comments:
Keywords: Germany - Otta Nottathil - funeral_meisner Germany - Otta Nottathil - funeral_meisner,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
gmf_meet_2017
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ പ്രവാസി സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Recent or Hot News
തുടര്‍ന്നു വായിക്കുക
21720172
വള്ളംകളിയും ജര്‍മന്‍ ബിയറുമായി കേറ്റും വില്യമും Recent or Hot News
തുടര്‍ന്നു വായിക്കുക
21720173
ജര്‍മനിയില്‍ 800 മില്യന്‍ യൂറോയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
20720179
ജര്‍മന്‍ കൗമാരക്കാരി ഐഎസില്‍ ചേരാന്‍ കാരണം അമ്മയുടെ പുനര്‍വിവാഹം Recent or Hot News
തുടര്‍ന്നു വായിക്കുക
20720174
ജര്‍മനിയെ കാത്തിരിക്കുന്നത് കനത്ത ഇടിയും മഴയും Recent or Hot News
തുടര്‍ന്നു വായിക്കുക
20720172
ജര്‍മനിയുടെ മനം കവര്‍ന്ന് വില്യമും കേറ്റും; സ്വീകരിക്കാന്‍ ആയിരങ്ങളെത്തി
തുടര്‍ന്നു വായിക്കുക
19720173
വിവാഹമോചനം വേണമെങ്കില്‍ തട്ടം അഴിക്കണം: കോടതി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us