Today: 25 Nov 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ നിന്നും മലയാളത്തില്‍ ജര്‍മന്‍ ക്ളാസ്സ്
Photo #1 - Germany - Otta Nottathil - german_language_class_malayalam_version
മ്യൂണിക്: ജര്‍മനിയില്‍ വര്‍ദ്ധിച്ച ജോലിസാധ്യതയും ഉയര്‍ന്ന ശമ്പളവും വാഗ്ദാനം ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തേയ്ക്ക് ഉന്നതപഠനത്തിനും ജോലിക്കുമായി കുടിയേറുന്ന മലയാളികളുടെ എണ്ണം പ്രതിവര്‍ഷം കൂടിവരികയാണ്. ഇവിടേയ്ക്കു കുടിയേറാന്‍ ജര്‍മന്‍ ഭാഷാപഠനം അത്യാവ്യമായിരിയ്ക്കെ ഇക്കാര്യം ഇത്തരക്കാരെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യംതന്നെയാണ്. ജര്‍മന്‍ഭാഷാ പ്രാവീണ്യം ആറ് പടികളായിട്ടാണ് നിര്‍ണ്ണയിക്കപ്പെടുന്നത് എ1, എ2, ബി1, ബി2, സി1, സി 2. ഇതില്‍ ബി 2 ലെവല്‍ പാസായാല്‍ മാത്രമാണ് നിലവില്‍ ജര്‍മനിയില്‍ ഒരു ജോലി നേടാന്‍ കഴിയുന്നത്.

ജര്‍മന്‍ പുതുതായി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഒരു ഇതാ ഒരു സന്തോഷവാര്‍ത്തയാണ് ജര്‍മന്‍ ഭാഷ മലയാളത്തില്‍ പഠിയ്ക്കുക എന്നുള്ളത്. അതിനായി തുടക്കക്കാര്‍ക്കുവേണ്ടിയുള്ള അടിസ്ഥാനക്ളാസ്സുകളും നിലവില്‍ ബി1, ബി2, പഠിക്കുന്നവര്‍ക്ക് മാതൃഭാഷയില്‍ത്തന്നെ ജര്‍മന്‍ ഗ്രാമര്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ക്ളാസ്സുകളും ഇപ്പോള്‍ യൂട്യൂബില്‍ ലഭ്യമാണ്. കഴിഞ്ഞ 12 വര്‍ഷങ്ങളായി ജര്‍മനിയിലെ ഔഗ്സ്ബുര്‍ഗ് രൂപതയില്‍ സേവനം ചെയ്യുന്ന കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ സ്വദേശി ഫാ. റോബിന്‍ ആണ് ക്ളാസ്സുകള്‍ എടുക്കുന്നത്. ചെറുപുഷ്പസഭയുടെ (ഇടഠ എമവേലൃെ) സെന്‍റ് തോമസ് പ്രൊവിന്‍സ് അംഗമാണ് ഫാ.റോബിന്‍. ഇതിനായി youtube.com/c/robincst എന്ന യൂട്യൂബ് ചാനലില്‍ അച്ചന്റെ ക്ളാസ്സുകള്‍ ലഭ്യമാണ്.

കൊറോണമൂലം ജര്‍മനിയില്‍ കുര്‍ബാനകളും മറ്റു കൂദാശകളുമൊക്കെ പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍ തന്റെ വിരസമായ ദിവസങ്ങളില്‍നിന്ന് രക്ഷനേടാനും, അത് മറ്റുള്ളവര്‍ക്കുകൂടി ഉപകാരമാകുന്ന വിധത്തില്‍ ചിലവഴിക്കാനുമുള്ള ആഗ്രഹത്തില്‍ നിന്നാണ് ഇങ്ങനൊരു ആശയം രൂപപെട്ടതെന്ന് ഫാ. റോബിന്‍ പറഞ്ഞു.

റോബിനച്ചന്റെ ഈ സംരംഭം തങ്ങള്‍ക്ക് ഒത്തിരി സഹായകരമാണെന്നാണ് ജര്‍മന്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. കൊറോണമൂലം നിലവില്‍ വിദ്യാഭാസ സ്ഥാപനങ്ങളെല്ലാം അടച്ചിരിക്കുന്നതിനാല്‍ വീട്ടില്‍ ഇരുന്നുതന്നെ തങ്ങളുടെ ഭാഷ മെച്ചപ്പെടുത്താനും ജര്‍മന്‍ ഗ്രാമര്‍ മാതൃഭാഷയില്‍ത്തന്നെ മനസ്സിലാക്കാനും ഈ ക്ളാസ്സുകളിലൂടെ ധാരാളം കുട്ടികള്‍ക്ക് കഴിയുന്നുവെന്നും പറയുന്നു.
- dated 20 Nov 2020


Comments:
Keywords: Germany - Otta Nottathil - german_language_class_malayalam_version Germany - Otta Nottathil - german_language_class_malayalam_version,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
251120209vaccine
ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്സിന്‍: മെര്‍ക്കലിന് ആശങ്ക Recent or Hot News
തുടര്‍ന്നു വായിക്കുക
241120205vaccine
ജര്‍മനി ഡിസംബറില്‍ വാക്സിനേഷന്‍ തുടങ്ങിയേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
241120204covid
ഡിസംബറില്‍ നിയന്ത്രണം കടുപ്പിക്കാന്‍ ജര്‍മന്‍ സ്റേററ്റുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
241120203rent
ബര്‍ലിനില്‍ വാടക നിയന്ത്രണ നിയമത്തിന്റെ രണ്ടാം ഘട്ടം പ്രാബല്യത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
231120201mask
നാസി താരതമ്യം: ജര്‍മനിയിലെ മാസ്ക്~വിരുദ്ധ പ്രക്ഷോഭകര്‍ക്ക് വിമര്‍ശനം Recent or Hot News
തുടര്‍ന്നു വായിക്കുക
221120205doctor
കോവിഡ് രോഗികളെ കൊന്നെന്ന് സംശയം: ജര്‍മന്‍ ഡോക്ടര്‍ അറസ്റ്റില്‍
തുടര്‍ന്നു വായിക്കുക
221120201merkel
കോവിഡിനെ നേരിടാന്‍ ആഗോള നടപടിക്ക് ആഹ്വാനം ചെയ്ത് മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us