Today: 19 Feb 2019 GMT   Tell Your Friend
Advertisements
ജര്‍മനിയെ വിറപ്പിച്ച് സൗദി
Photo #1 - Germany - Otta Nottathil - germany_defeated_saudi
ബര്‍ലിന്‍: ലോകകപ്പിന്റെ സന്നാഹ മല്‍സരത്തില്‍ റഷ്യയിലേയ്ക്ക് ടിക്കറ്റെടുത്ത നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയെ വിറപ്പിച്ച് സൗദി അറേബ്യ. ഫിഫയുടെ റാങ്കിംഗ് ലിസ്ററില്‍ 67ാം സ്ഥാനത്തു നില്‍ക്കുന്ന സൗദിയുടെ പ്രകടനത്തിനു മുന്നില്‍ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന ജര്‍മനി അടിപതറുമെന്ന ഘട്ടംവരെ എത്തിയെങ്കിലും സൗദിയുടെ സെല്‍ഫ് ഗോള്‍ കൂടി കൂട്ടി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയിച്ചു. സൗദി താരം ഒമാര്‍ ഹസാവിയുടെ പിഴവാണ് സെല്‍ഫ് ഗോളില്‍ കലാശിച്ചത്.

റഷ്യയില്‍ കിക്കോഫ് തുടങ്ങാന്‍ നാലു ദിവസം ബാക്കി നില്‍ക്കെ സ്വന്തം മണ്ണില്‍ (ബയര്‍ അറീന വെര്‍കുസന്‍ ജര്‍മനി) ജര്‍മനിയ്ക്ക് കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വന്നു. തുടക്കത്തില്‍ ജര്‍മനി മുറുകെപ്പിടിച്ചു കളിച്ചെങ്കിലും സൗദിയുടെ കറുത്ത കുതിരകള്‍ ജര്‍മനിയുടെ ആധിപത്യത്തെ തച്ചുടയ്ക്കുകയായിരുന്നു. പക്ഷെ ഭാഗ്യം മാത്രം തുണച്ചില്ല.

കളി തുടങ്ങി പത്താമത്തെ മിനിറ്റില്‍(1:0) ടിമോ വെര്‍ണറിലൂടെ ജര്‍മനി മുന്നിട്ടു നിന്നു. ജര്‍മന്‍ കളിക്കാരുടെ ഫിനിഷിംഗ് മിക്കപ്പോഴും പോസ്ററിലും ബാറിലുമാണ് ലക്ഷ്യം കണ്ടിരുന്നത്. ആദ്യപകുതിയില്‍ സൗദി തട്ടകത്തിലായിരുന്നു മല്‍സരം നടന്നത്. അതിനിടെ ജര്‍മനി രണ്ടു ഗോളുകള്‍ വലയില്‍ എത്തിച്ചെങ്കിലും ഓഫ് സൈഡില്‍ ഒതുങ്ങി.

42ാം മിനിറ്റില്‍ വെര്‍ണറിന്റെ പിറകെ പെനാല്‍റ്റിയ്ക്കു വെളിയില്‍ മധ്യത്തുനിന്നിരുന്ന തോമസ് മ്യുള്ളര്‍ അടിച്ച പന്ത് പോസ്ററില്‍ തട്ടി തിരിച്ചു വന്നത് അഞ്ചര മീറ്റര്‍ അകലെ നിന്നിരുന്ന ഒമാര്‍ ഹസാവ് തടയാനൊരുങ്ങിയ പിഴവാണ് 43ാം മിനിറ്റില്‍ സെല്‍ഫ് ഗോളായി(2:0) മാറിയത്.

മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ സൗദിയുണര്‍ന്നു കളിച്ചത് 85ാം മിനിറ്റില്‍(2:1) ലക്ഷ്യം കണ്ടു. അല്‍ ഷസീമിലൂടെ സൗദി ഗോളാക്കി മാറ്റി. ഒരു സമനിലയ്ക്കുള്ള സാഹചര്യം ഇന്‍ജ്ജ്വറി ടൈില്‍(92ാം മിനിറ്റില്‍) സൗദിയ്ക്കു കൈവന്നെങ്കിലും അല്‍സലാവിയ്ക്ക് ലക്ഷ്യം കൈമോശം വന്നത് സൗദി ആരാധകരെ നിരാശപ്പെടുത്തി.ജര്‍മനിയുടെ പ്രകടനത്തില്‍ തൃപ്തനായിട്ടല്ല ചാമ്പ്യന്മാരുമായി കോച്ച് ജോവാഹിം ലോ റഷ്യയിലേയ്ക്കു തിരിയ്ക്കുന്നത്.
- dated 09 Jun 2018


Comments:
Keywords: Germany - Otta Nottathil - germany_defeated_saudi Germany - Otta Nottathil - germany_defeated_saudi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19220194train
കഴിഞ്ഞ വര്‍ഷം ട്രെയ്ന്‍ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കൂടി Recent or Hot News
തുടര്‍ന്നു വായിക്കുക
19220193diet
ജര്‍മന്‍ എംപിമാര്‍ക്ക് ശമ്പള വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
18220195cairo
കൊക്കെയ്ന്‍ കടത്ത്; ജര്‍മനിക്കാരന്‍ ഈജിപ്റ്റില്‍ അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18220196insect
പ്രാണികളെ സംരക്ഷിക്കാനുള്ള നിയമ നിര്‍മാണം പരിഗണനയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18220194plant
ജര്‍മനിയില്‍ ഉപയോഗശൂന്യമായ ഊര്‍ജ നിലയം തകര്‍ത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
18220192train
ജര്‍മന്‍ ട്രെയ്ന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ പാളം തെറ്റി; ആളപായമില്ല
തുടര്‍ന്നു വായിക്കുക
18220193smurf
നീലക്കടലായി ജര്‍മന്‍ പട്ടണം; സ്മര്‍ഫ് മീറ്റില്‍ ലോക റെക്കോഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us