Today: 21 Sep 2020 GMT   Tell Your Friend
Advertisements
82,000 കംപ്യൂട്ടര്‍ വിദഗ്ധരെ തേടി ജര്‍മനി
Photo #1 - Germany - Otta Nottathil - germany_seeks_82000_computer_experts
ബര്‍ലിന്‍ : ജര്‍മനിയിലെ ഏറ്റവും ജനപ്രിയ ജോലികളിലൊന്നായ ഐടി മേഖലയില്‍ കമ്പ്യൂട്ടര്‍ വിദഗ്ധരെ തേടി ജര്‍മന്‍ കമ്പനികള്‍ വീണ്ടും വാതില്‍ തുറക്കുന്നു.തൊഴില്‍ വിപണിയില്‍ നന്നായി പരിശീലനം ലഭിച്ച, യോഗ്യതയുള്ള മിശച്ച കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍ക്ക് മികച്ച അവസരങ്ങളുമായിട്ടാണ് ഐടി കമ്പനികളുടെ നെട്ടോട്ടം.

ജര്‍മനിയില്‍ അടിയന്തിരമായി 82,000 ലേറെ ഐടി കംപ്യൂട്ടര്‍ വിദഗ്ദ്ധരെ ആവശ്യമുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ ഒരു പഠന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഐടി മേഖലയിലെ ഒഴിച്ചുകൂടാനാവാത്ത ബിറ്റ്കോം പോലുള്ള കൂട്ടായ്മകളാണ് ഇത്തരത്തിലുള്ള പഠനങ്ങള്‍ നടത്തി നിലവിലെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിയ്ക്കുന്നത്. ചെറുതും വലുതുമായ 2000 ഓളം ജര്‍മന്‍ കമ്പനികളിലാണ് ഈ തൊഴില്‍ അവസരങ്ങള്‍ ഉണ്ടായിരിയ്ക്കുന്നതെന്നാണ് പഠനം പറയുന്നത്.

നിലവില്‍ ഐടി മേഖലയിലേയ്ക്ക് പുറംരാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഒട്ടനവധി എത്തുന്നുണ്ട്. ഇവരൊക്കെതന്നെയും ഇംഗ്ളീഷ് അടിസ്ഥാനമാക്കിയുള്ള ഭാഷയാണ് ഉപയോഗിയ്ക്കുന്നത്. എന്നാല്‍ ജര്‍മന്‍ഭാഷ തന്നെ വേണമെന്ന ചില കമ്പനികളുടെ കാര്‍ക്കശ്യം കാരണം ഇന്‍ഡ്യയില്‍ നിന്ന് പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള ഐടി വിദഗ്ധര്‍ ഇങ്ങോട്ടേയ്ക്കു കുടിയേറാന്‍ മടിയ്ക്കുകയാണ്. ഇത്തരമൊരു പ്രതിസന്ധി ഒഴിവാക്കാന്‍ ജര്‍മന്‍ ഭാഷ ഐറ്റി വിദഗ്ദ്ധര്‍ക്ക് നിര്‍ബന്ധമാക്കേണ്ട ആവശ്യമില്ലെന്നും ജര്‍മന്‍ ഭാഷാപരിജ്ഞാനം ഇല്ലാതെന്നെ വിസയും വര്‍ക്ക് പെര്‍മിറ്റും നല്‍കാന്‍ സര്‍ക്കാര്‍ പുതിയ നിബന്ധന വെയ്ക്കണമെന്നും കമ്പനികള്‍ ആവശ്യപ്പെടുന്നത് ഈ മേഖലയിലെ പ്രതിസന്ധിയ്ക്കൊപ്പം ജോലിക്കാരുടെ ദൗര്‍ലഭ്യമാണ് തുറന്നുകാട്ടുന്നത്. ഭാഷാ പ്രശ്നം കൂടാതെ വംശീയ ആക്ഷേപവും, വിദേശികളോടുള്ള വിദ്വേഷവും ഒക്കെ വലിയൊരുതരത്തില്‍ കുടിയേറുന്നവരുടെ മനസില്‍ ഭയപ്പാടു സൃഷ്ടിക്കുന്നതായും പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിയ്ക്കുന്നു.അതുകൊണ്ടുതന്നെ ഇത്തരക്കാരുടെ കുടിയേറ്റത്തിനു മന്ദതയനുഭവപ്പെടുന്നു.

ഒരു കംപ്യൂട്ടര്‍ വിദഗ്ധനു പ്രതിവര്‍ഷം 48,000 മുതല്‍ 60,000 യൂറോ വരെയാണ് ശമ്പളമായി നല്‍കുന്നത്. ബ്ളൂകാര്‍ഡ് വിസയാണു ലഭിയ്ക്കുന്നതെങ്കില്‍ അടിസ്ഥാനമായി 42,000 യൂറോ നല്‍കണമെന്നു നിയമമുണ്ട്. ഇതു കൂടാതെ ചിലവന്‍കിട കമ്പനികള്‍ നല്‍കുന്ന മറ്റ് അനുകൂല്യങ്ങള്‍ വേറെയും. 2000 ല്‍ ജര്‍മനിയില്‍ അന്നത്തെ ചാന്‍സലര്‍ ഗേഹാര്‍ഡ് ഷ്രൊയ്ഡര്‍ നടത്തിയ ഐടി ഗ്രീന്‍കാര്‍ഡ് വിപ്ളവത്തിന്റെ അടിസ്ഥാനത്തില്‍ ഏതാണ്ട് 14,000 ഇന്‍ഡ്യാക്കാര്‍ ജര്‍മനിയിലേയ്ക്കു കുടിയേറിയിരുന്നെങ്കിലും ഇതില്‍ പകുതിയിലേറെപ്പേര്‍ പലവിധ കാരണങ്ങളാല്‍ തിരികെപ്പോയിരുന്നു. അതിനു ശേഷം 2009 ല്‍ തുടങ്ങിയ ബ്ളൂകാര്‍ഡ് സംവിധാത്തില്‍ 2013 നുശേഷം ഒട്ടനവധി ഐടി വിദഗ്ധര്‍ ജര്‍മനിയിലെത്തുന്നുണ്ട്. എന്നിട്ടും കമ്പനികള്‍ക്ക് മതിയായ പ്രൊഫഷണലുകള്‍ തികയുന്നില്ല എന്ന വസ്തുതയാണ് ഈ മേഖലയെ വീണ്ടും ചൂടുപിടിപ്പിയ്ക്കുന്നത്.

ഐടി ഉദ്യോഗസ്ഥരുടെ കടുത്ത അഭാവം ജര്‍മന്‍ കമ്പനികളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതായിട്ടാണ് സൂചനകള്‍.ഐടി വിദഗ്ധര്‍ക്കായുള്ള മത്സരത്തില്‍ തന്നെ ജര്‍മനി പരാജയപ്പെടുന്നു. പല കമ്പനികളും വേണ്ടത്ര അറിയപ്പെടാത്തതിനാല്‍ തൊഴിലാളികളെ അവരുടെ ബ്രാന്‍ഡുകളിലേക്ക് ആകര്‍ഷിക്കാന്‍ അവര്‍ പാടുപെടുന്നു. ഡിജിറ്റല്‍ നവീകരണത്തിന്റെ ഭാഗമായി തൊഴിലാകള്‍ ഇല്ലാതാവുമ്പോള്‍ ഇപ്പോള്‍ മിക്ക കമ്പനികളിലും പ്രവര്‍ത്തന ലക്ഷ്യം പാളുന്നു.

ജര്‍മനിയില്‍ ഡിജിറ്റല്‍ പ്രശ്നമില്ലാത്ത ഒരു മേഖലയില്ല. വ്യാവസായിക ഗ്രൂപ്പുകള്‍ അവരുടെ സ്ഥലങ്ങള്‍ നെറ്റ്വര്‍ക്ക് ചെയ്യുന്നതിലും ഉല്‍പാദനം ഓട്ടോമേറ്റ് ചെയ്യുന്നതിലും ഏറെ തിരക്കിലാണ്. ലോജിസ്ററിക് വിദഗ്ധര്‍ തത്സമയം സാധനങ്ങളുടെ ഒഴുക്ക് ഡിജിറ്റലായി ഒപ്റ്റിമൈസ് ചെയ്യുന്നു. അതിനാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ വിപ്ളവത്തിന്റെ നടുവിലാണ് തുണി നിര്‍മ്മാതാക്കള്‍, നിയമ സ്ഥാപനങ്ങള്‍, കാര്‍ഷിക ബിസിനസുകള്‍ എന്നിവയെല്ലാം തന്നെ ഡിജിറ്റല്‍ യുഗത്തിലാണ്.

കമ്പനികളുടെ ബോര്‍ഡ് റൂമുകളില്‍ ശുഭാപ്തിവിശ്വാസം നന്നേ കുറവാകുന്നു അതുകൊണ്ടുതന്നെ അത് മാനവ വിഭവശേഷിക്ക് തലവേദന നല്‍കുന്നു. ഈ വര്‍ഷം മാത്രം, ജര്‍മനിയില്‍ 82,000 ഐടി ഉദ്യോഗസ്ഥരുടെ കുറവുണ്ടായത് ഈ മേഖലയെ പിന്നോട്ടടിച്ചതായാണ് കണക്കുകള്‍. എല്ലാ വ്യവസായങ്ങളിലുമുള്ള ഡിജിറ്റല്‍ പരിവര്‍ത്തനം രൂപപ്പെടുത്തുന്ന തിരക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ 50 ശതമാനം കൂടുതലാണെന്നാണ് വ്യവസായ അസോസിയേഷനായ ബിറ്റ്കോമിന്റെ ഏറ്റവും പുതിയ പഠനം.

ആവശ്യമായ ഐടി യോഗ്യതകളുള്ളവരുടെ കുറവ് കൂടുതല്‍, തൊഴില്‍ വിപണി ജര്‍മന്‍ സമ്പദ്വ്യവസ്ഥയുടെ ഏറ്റവും വലിയ വളര്‍ച്ചയെ തന്നെ ബാധിയ്ക്കുന്നുണ്ട്. സൈബര്‍ സുരക്ഷയ്ക്ക് തൊട്ടുപിന്നാലെ, അതിനാല്‍ ഐടി സ്പെഷ്യലിസ്ററുകള്‍ ആവശ്യമാണ്. കമ്പനികള്‍ പ്രതിഭകളെ ആകര്‍ഷിക്കാന്‍ പോരുന്ന ആസ്തികള്‍ കുറയുന്നു.അതുകൊണ്ടുതന്നെ ജര്‍മന്‍ ഇടത്തരം കമ്പനികള്‍ക്കും അവരുടെ സ്ഥാനത്ത് പലപ്പോഴും ഒരു ആഗോള ബ്രാന്‍ഡാവാന്‍ സാധിയ്ക്കുന്നില്ല.

ഐടി സ്പെഷ്യലിസ്ററുകളുടെ കുറവ് വര്‍ദ്ധിക്കുന്ന കാലഘട്ടത്തില്‍, ജര്‍മനിയിലെ ചെറുകിട കമ്പനികള്‍ക്ക് അവരുടെ വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ ലോകവിപണിയിലെ ആവശ്യങ്ങളുമായി പൊരുത്തപ്പെടാനും സാധിയ്ക്കുന്നില്ല. എങ്കിലും മെയ്ഡ് ഇന്‍ ജര്‍മനി എന്ന സ്ലോഗന്‍ ആഗോളതലത്തില്‍ സ്വീകാര്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

യുഎസിന് ശേഷം, ലോകത്തിലെ ഏറ്റവും കൂടുതല്‍ ഡവലപ്പര്‍മാരുള്ള രാജ്യമാണ് ഇന്ത്യ.ജര്‍മന്‍ കമ്പനികളില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും സ്വന്തം രാജ്യത്ത് പുതിയ ജീവനക്കാരെ തേടുകയാണ്. ഇന്‍റര്‍നെറ്റ് പോര്‍ട്ടലായ സ്ററാക്ക് ഓവര്‍ഫ്ലോ നടത്തിയ പഠനമനുസരിച്ച്, 2018 ഒടുവില്‍ ഡവലപ്പര്‍മാര്‍ക്കായി യൂറോപ്യന്‍ യൂണിയനുവേണ്ടി സര്‍വേ നടത്തിയ കമ്പനികളില്‍ 24 ശതമാനം മാത്രമാണ്. അതാവട്ടെ മൂന്നാാം സ്ഥാനത്തായി ജര്‍മനിയെ പരിമിതപ്പെടുത്തി.

ഇപ്പോള്‍, ഐടി സ്പെഷ്യലിസ്ററുകള്‍ക്കായി ജര്‍മന്‍ വിപണിയില്‍ ആവശ്യം അടിയന്തിരമായിരിയ്ക്കയാണ്. ചില സ്ററാര്‍ട്ടപ്പ് കമ്പനികള്‍ സ്വന്തം സോഫ്റ്റ് വെയറിനായുള്ള വികസന പ്രക്രിയ റൊമാനിയയിലെ സബ്സിഡിയറികള്‍ക്ക് ഔട്ട്്സോഴ്സ് ചെയ്തിരിയ്ക്കയാണ്. ഇതാവട്ടെ വ്യാവസായിക ഗ്രൂപ്പുകള്‍ക്ക് ഒരു ലാഭകരമായ ഓപ്ഷനാണ്.

പ്രതിവര്‍ഷം ജര്‍മനിയില്‍ വിവിധ കമ്പനികള്‍ പുറത്തുണ്ടാകുന്ന (ഔട്ട്സോഴ്സിങ്) ഐറ്റി ഉല്‍പന്നങ്ങള്‍ ഏതാണ്ട് 170 ബില്യണ്‍ യൂറോയുടേത് വരുമെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.2012 മുതല്‍ 2017 വരെ മാത്രം, ജര്‍മനിയില്‍ മികച്ച തൊഴില്‍ നേടുന്നവരുടെ എണ്ണം 2.88 ദശലക്ഷം വര്‍ദ്ധിച്ച് 32.16 ദശലക്ഷമായി ഉയര്‍ന്നു. ഇതുതന്നെ ഒരു റെക്കോര്‍ഡ്ാണ്.

ഐടി വിദ്യാഭ്യാസത്തില്‍ മാസ്ററര്‍ ബിരുദമുള്ളര്‍ക്ക് കൂടുതല്‍ സാദ്ധതയാണ് നിലവില്‍ ജര്‍മനിയില്‍ ഉണ്ടായിരിയ്ക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് യാതൊരു ഏജന്‍സിയുടെയും സഹായമില്ലാതെ നെറ്റില്‍ സെര്‍ച്ചുചെയ്താല്‍ ഐടി മേഖലയില്‍ നിലവിലെ ഒഴിവുകള്‍ കണ്ടെത്താവുന്നതാണ്. തുടര്‍ന്ന് അതാതു കമ്പനികളുമായി ബന്ധപ്പെട്ട് വിസയും മറ്റു കാര്യങ്ങളുമായി മുന്നോട്ടുപോവാനാവും. ബ്ളൂകാര്‍ഡിന്റെ അടിസ്ഥാനത്തില്‍ രേഖകള്‍ എല്ലാം ശരിയായി കഴിഞ്ഞാല്‍ ജര്‍മനിയിലെത്തി ജര്‍മന്‍ ഭാഷ ബിടു ലെവല്‍ ഉണ്ടെങ്കില്‍ ഇവര്‍ക്ക് 21 മാസത്തിനു ശേഷം ജര്‍മന്‍ പൗരത്വവും സര്‍ക്കാര്‍ വാഗ്ദാനം നല്‍കുന്നുണ്ട്. ഇനിയും അഥവാ ജര്‍മന്‍ ഭാഷാ ലെവല്‍ ബി വണ്‍ ആണെങ്കില്‍ ഇത്തരക്കാര്‍ക്ക് 33 മാസത്തിനു ശേഷം ജര്‍മന്‍ പൗരത്വവും സര്‍ക്കാര്‍ വാഗ്ദാനം വാഗ്ദാനനം ചെയ്യുന്നു. മികച്ച ജോലി സാദ്ധ്യതയും ജീവിത നിലവാരവും, പാര്‍ട്ടണറിനു ഫാമിലി വിസയും ഒക്കെ ല്‍കുന്ന കുടിയേറ്റ രാജ്യമായി തൊഴില്‍ വിപണിയും തുറന്നിട്ട് വിദഗ്ധര്‍ക്കായി ജര്‍മനി കാത്തിരിയ്ക്കുന്നു. ഈ സുവര്‍ണ്ണാവസരം പരമാവധി ഉപയോഗിയ്ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ശ്രദ്ധിച്ചാല്‍ ഭാവി സുരക്ഷിതമാക്കാന്‍ സാധിയ്ക്കുമെന്നു തീര്‍ച്ച. നിലവില്‍ നഴ്സുമാര്‍ക്കായി വാതില്‍ തുറന്നിരിയ്ക്കുന്ന ജര്‍മനിയില്‍ ഒട്ടേറെ മലയാളികള്‍ കുടിയേറിയത് ദീപിക വാര്‍ത്തയുടെ അടിസ്ഥാനത്തിലെന്ന് എടുത്തു പറയേണ്ടിയിരിയ്ക്കുന്നു.

ജര്‍മന്‍ ആശുപത്രികളിലും മെഡിക്കല്‍ പ്രാക്ടീസുകളിലും പതിനായിരത്തോളം ഡോക്ടര്‍മാരുടെ കുറവുണ്ട്. ഏറ്റവും ഒടുവിലത്തെ ലെ കണക്കനുസരിച്ച്, വൈദ്യശാസ്ത്രത്തില്‍ വിദേശ ബിരുദം നേടിയ ആര്‍ക്കും ജര്‍മനിയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് ലൈസന്‍സ് ലഭിക്കും. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍ നിന്നുമുള്ള അംഗങ്ങള്‍ക്ക് ഇത് ബാധകമാണ്. പ്രസക്തമായ ബിരുദം ഒരു ജര്‍മന്‍ മെഡിക്കല്‍ യോഗ്യതയ്ക്ക് തുല്യമാണെന്ന് അംഗീകരിക്കണം.കൂടാതെ ജര്‍മന്‍ ഭാഷാ ജ്ഞാനം സി ടു ലെവല്‍ ഉണ്ടായിരിയ്ക്കണം.

ജജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കുന്ന പത്ത് ജോലികള്‍ ഇവയാണ്.

സോഫ്റ്റ് വെയര്‍ ഡെവലര്‍, പ്രോഗ്രാമര്‍,ഇലക്രേ്ടാണിക്സ് എഞ്ചിനീയര്‍, ഇലക്ട്രീഷ്യന്‍,ഐടി കണ്‍സള്‍ട്ടന്റ്, ഐടി അനലിസ്ററ്,എഞ്ചിനീയറിംഗ് തൊഴിലുകള്‍,മെക്കാനിക്കല്‍, ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, ടെലികമ്മ്യൂണിക്കേഷന്‍ എന്നിവയാണ് എഞ്ചിനീയര്‍മാരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും ജനപ്രിയ സ്പെഷ്യലിസ്ററ് മേഖലകള്‍.മാത്തമാറ്റിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നാച്ചുറല്‍ സയന്‍സസ്, ടെക്നോളജി.,ആരോഗ്യ പ്രവര്‍ത്തകന്‍, നഴ്സ്,സാമ്പത്തിക വിദഗ്ധന്‍, ബിസിനസ് അഡ്മിനിസ്ട്രേറ്റര്‍,അക്കൗണ്ട് മാനേജര്‍, ക്ളയന്റ് കണ്‍സള്‍ട്ടന്റ, പ്രൊഡക്ഷന്‍ അസിസ്ററന്റ്, സെയില്‍സ് പ്രതിനിധി, സെയില്‍സ് അസിസ്ററന്റ്സെയില്‍സ് മാനേജര്‍, പ്രൊഡക്റ്റ് മാനേജര്‍,ആര്‍ക്കിടെക്റ്റ്, സ്ട്രക്ചറല്‍ എഞ്ചിനീയര്‍.
- dated 18 Oct 2019


Comments:
Keywords: Germany - Otta Nottathil - germany_seeks_82000_computer_experts Germany - Otta Nottathil - germany_seeks_82000_computer_experts,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us