Today: 16 Jan 2018 GMT   Tell Your Friend
Advertisements
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ പ്രവാസി സംഗമം സമാപിച്ചു
Photo #1 - Germany - Otta Nottathil - gmf_pravasi_meet_end
കൊളോണ്‍: ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ അഞ്ചു ദിവസംകൊണ്ട് ആഘോഷമാക്കിയ പ്രവാസി സംഗമത്തിന് വര്‍ണ്ണോജ്ജ്വലമായ സമാപനം. ജൂലൈ 26 മുതല്‍ 30 വരെ കൊളോണിടുത്തുള്ള ഒയ്സ്കിര്‍ഷന്‍ ഡാലം ബേസന്‍ ഹൗസിലാണ് പരിപാടികള്‍ അരങ്ങേറിയത്.

ജൂലൈ 26 ന് ബുധനാഴ്ച വൈകുന്നേരം ഏഴുമണിയ്ക്ക് നടന്ന സമ്മേളനത്തില്‍ ജിഎംഎഫ് ഗ്ളോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ ഭദ്രദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തില്‍ സണ്ണി വേലൂക്കാരന്‍ (പ്രസിഡന്റ്, ജിഎംഎഫ് ജര്‍മനി), അപ്പച്ചന്‍ ചന്ദ്രത്തില്‍(ട്രഷറര്‍, ജിഎംഎഫ് ജര്‍മനി), പോള്‍ പ്ളാമൂട്ടില്‍, തോമസ് ചക്യാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. സിറിയക് ചെറുകാട് (വിയന്ന) നയിച്ച ഗാനമേള സംഗമത്തിന് കൊഴുപ്പുകൂട്ടി.

സമ്മേളനത്തിന്റെ രണ്ടാം ദിവസം വ്യാഴാഴ്ച രാവിലെ നടന്ന സെമിനാര്‍ "പ്രവാസി മലയാളികളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും"എന്ന വിഷയത്തില്‍ ജിഎംഎഫ് ഇക്കണോമിക് ഫോറം പ്രസിഡന്റ് അഡ്വ.സേവ്യര്‍ ജൂലപ്പന്‍(സ്വിറ്റ്സര്‍ലണ്ട്) നയിച്ചു. വൈകുന്നേരം നടന്ന വനിതാഫോറം സമ്മേളനത്തിന് ജെമ്മ ഗോപുരത്തിങ്കല്‍, എല്‍സി വേലൂക്കാരന്‍, ലില്ലാ ചക്യാത്ത്, മറിയാമ്മ ചന്ദ്രത്തില്‍, ഡോ.ലൂസി ജൂലപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ വനിതകളുടെ കൂട്ടായ്മ പ്രവാസി സംഗമത്തിന് അര്‍ത്ഥപൂര്‍ണ്ണമായ മാറ്റുകൂട്ടി.

മൂന്നാം ദിവസമായ വെള്ളിയാഴ്ച രാവിലെ നടന്ന സെമിനാറിന് ഡോ. ജോസഫ് തെരുവത്ത് നേതൃത്വം നല്‍കി.പ്രായമായവര്‍ നേരിടുന്ന ആൈ്രതറ്റിസ് (അര്‍ത്രോസ്) എന്ന രോഗത്തെകുറിച്ച് ബോധവല്‍ക്കരണം നടത്തി. വൈകുന്നേരം നടന്ന സീനിയര്‍ സിറ്റിസണ്‍ മീറ്റ് ഏറെ ശ്രദ്ധേയമായി. ജര്‍മനിയിലെ മുതിര്‍ന്ന പൗരന്മാരായ ജോസ് പുന്നാംപറമ്പില്‍, പ്രഫ.ഡോ. രാജപ്പന്‍ നായര്‍, ഡോ.സെബാസ്ററ്യന്‍ മുണ്ടിയാനപ്പുറത്ത്, ഡോ.ജോസഫ് തെരുവത്ത്, ജോര്‍ജ് എളങ്കുന്നപ്പുഴ, ജോസഫ് മാത്യു എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംഗമത്തോടനുബന്ധിച്ച് രണ്ടുദിവസം കൊളോണിലെ ദര്‍ശന തീയേറ്റേഴ്സ് കഴിഞ്ഞ കാലങ്ങളില്‍ ജര്‍മനിയില്‍ അവതരിപ്പിച്ച മുഴുനീള മലയാള നാടകങ്ങളുടെ വിഡിയോ പ്രദര്‍ശനം ശ്രദ്ധേയമായി. വൈകുന്നേരം നടന്ന കലാസന്ധ്യയില്‍ ആനി പൊയ്കയില്‍, മോളി കോട്ടേക്കുടി എന്നിവര്‍ നേതൃത്വം നല്‍കി.

സംഗമത്തിന്റെ നാലാം ദിവസമായ ജൂലൈ 29 ന് ശനിയാഴ്ച രാവിലെ നടന്ന സെമിനാറില്‍ പി.രാജീവ് എക്സ് എംപി പ്രഭാഷണം നടത്തി. വിജ്ഞാനപ്രദമായ വിഷയങ്ങള്‍ നിരത്തിയുള്ള പ്രഭാഷണത്തെ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ കൂടുതല്‍ മല്‍സര ബുദ്ധിയോടെയാണ് സംസാരിച്ചത്. ചര്‍ച്ചയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് പി.രാജീവ് ഉചിതമായ മറുപടി നല്‍കി.

വൈകുന്നേരം ഏഴുമണിയ്ക്കു നടന്ന പൊതുസമ്മേളനം വിശിഷ്ടാതിഥിയായ പി.രാജീവ് എക്സ് എംപി, പോള്‍ തച്ചില്‍, അഡ്വ. ജൂലപ്പന്‍ സേവ്യര്‍ (സ്വിറ്റ്സര്‍ലണ്ട്), ഡോ.കമലമ്മ പീറ്റേഴ്സ് (ഹോളണ്ട്), ഡോ.രാധാദേവി (യുഎസ്എ), സിയക് ചെറുകാട്(ഓസ്ട്രിയ), പോള്‍ ഗോപുരത്തിങ്കല്‍ (ജര്‍മനി) എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന ചടങ്ങില്‍ ഈ വര്‍ഷത്തെ പ്രവാസി അവാര്‍ഡകള്‍ പി.രാജീവും പോള്‍ തച്ചിലും ഏറ്റുവാങ്ങി.

ജെമ്മ ഗോപുരത്തിങ്കലിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച തിരുവാതിര നൃത്തം, ജോസഫ് കിഴക്കേത്തോട്ടം നടത്തിയ കാവ്യചൊല്‍ക്കാഴ്ച, റോസി വൈഡറിന്റെ ഹാസ്യാല്‍മ്മക വാര്‍ത്താ അവതരണം, ജര്‍മന്‍കാരനായ ഡീറ്റര്‍ കോപാറ്റ്സ് ആലപിച്ച മലയാള ഗാനം, ദമ്പതികളുട സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ കലാപരിപാടികള്‍ സമ്മേളനത്തിന് കൊഴുപ്പേകിയെന്നു മാത്രമല്ല സായാഹ്നത്തെ ഏറെ ആസ്വാദ്യകരമാക്കി. അച്ചനും കപ്യാരും, കാലന്റെ കോടതി എന്നീ കോമഡി സ്കെച്ചുകള്‍ ഹാസ്യത്തിന്റെ വസന്തമായി. സംഗമത്തിന്റെ അവലോകനം ഹാസ്യരൂപത്തില്‍ ആന്റണി കുറന്തോട്ടത്തില്‍ അവതരിപ്പിച്ചു.സിറിയക് ചെറുകാട് പ്രാര്‍ത്ഥനാഗാനം ആലപിച്ചു. പ്രഫ.ഡോ. രാജപ്പന്‍ നായര്‍ പ്രസംഗിച്ചു. തോമസ് ചക്യത്ത് സ്വാഗതം ആശംസിച്ചു. അപ്പച്ചന്‍ ചന്ദ്രത്തില്‍ നന്ദി പറഞ്ഞു.മേരി വെള്ളാരംകാലായില്‍, പോള്‍ പ്ളാമൂട്ടില്‍ എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

എല്ലാ ദിവസവും വൈകിട്ട് യൂറോപ്പിലെ പ്രശസ്ത ഗായകന്‍ സിറിയക് ചെറുകാടിന്റെ സംഗീതവിരുന്ന് സംഗമത്തെ രാഗതാളലയമാക്കി. കൂടാതെ ആരോഗ്യത്തെ കൂടുതല്‍ പരിപോഷിപ്പിയ്ക്കാന്‍ മേരി ക്രീഗറിന്റെ (ജര്‍മനി) നേതൃത്വത്തില്‍ യോഗയും സംഗമദിവസങ്ങളിലെ ഒഴിവു സമയങ്ങളില്‍ നടത്തിയിരുന്നു.

സമാപനദിവസമായ ജൂലൈ 30ന് ഞായറാഴ്ച രാവിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളിലെ പരിപാടികളെപ്പറ്റിയുള്ള അവലോകനം നടന്നു. ജര്‍മനിയിലെ ജോലിയില്‍ നിന്നു വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്ന ദമ്പതിമാര്‍ക്കും, പങ്കെടുത്ത മറ്റുള്ളവര്‍ക്കും സംഗമം ഏറെ വിജ്ഞാനവും സന്തോഷവും ഊര്‍ജ്ജവും, ഉല്ലാസവും പകര്‍ന്നുവെന്ന് ഏവരും ഒരേസ്വരത്തില്‍ അഭിപ്രായപ്പെട്ടു. അടുത്ത ഗ്ളോബല്‍ മീറ്റ് 2018 സമ്മറില്‍ ജര്‍മനിയിലെ കൊളോണില്‍ നടത്തുമെന്ന പ്രഖ്യാപനത്തോടെ പരിപാടികള്‍ക്കു തിരശീല വീണു. അപ്പച്ചന്‍ ചന്ദ്രത്തില്‍ സണ്ണിവേലൂക്കാരന്‍, ലില്ലി ചക്യാത്ത്, എല്‍സി വേലൂക്കാരന്‍, ജെമ്മ ഗോപുരത്തിങ്കല്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
- dated 09 Aug 2017


Comments:
Keywords: Germany - Otta Nottathil - gmf_pravasi_meet_end Germany - Otta Nottathil - gmf_pravasi_meet_end,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17120187
ഷൂസ് വാങ്ങിയാല്‍ ബര്‍ലിന്‍ മെട്രോയില്‍ യാത്ര സൗജന്യം Recent or Hot News
തുടര്‍ന്നു വായിക്കുക
17120184
പശ്ചിമ ~ പൂര്‍വ ജര്‍മനികള്‍ തമ്മിലുള്ള വിടവ് നികത്താന്‍ സ്ററുഡന്റ് എക്സ്ചേഞ്ച് Recent or Hot News
തുടര്‍ന്നു വായിക്കുക
17120183
മുന്നണി സര്‍ക്കാര്‍: എസ് പി ഡിയില്‍ കലാപം പുകയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
17120182
ജര്‍മനിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കുത്തനെ ഇടിഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
passport_colour_oicc
വേര്‍തിരിവിന്റെ ഭാഷ ഞങ്ങള്‍ക്കറിയില്ല, ഞങ്ങള്‍ ഇന്‍ഡ്യാക്കാര്‍ ; ഒഐസിസി Recent or Hot News
തുടര്‍ന്നു വായിക്കുക
16120182
ജര്‍മനിയിലെ അവയവ ദാതാക്കളുടെ എണ്ണത്തില്‍ റെക്കോഡ് ഇടിവ്
തുടര്‍ന്നു വായിക്കുക
16120181
സ്വവര്‍ഗ ദമ്പതികളുടെ അവകാശങ്ങള്‍ക്ക് ജര്‍മനിയില്‍ ഇപ്പോഴും തടസം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us