Today: 15 Dec 2018 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ മലയാളം "ഗുണ്ടര്‍ട്ട് ചെയര്‍" നഷ്ടപ്പെടുമെന്നു സൂചന
Photo #1 - Germany - Otta Nottathil - gundert_chair_tuebingen_uni_germany
ബര്‍ലിന്‍: കെങ്കേമത്തോടെ കൊട്ടിഘോഷിച്ച് 2015 ഒക്ടോബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്തു പ്രവര്‍ത്തനം ആരംഭിച്ച ജര്‍മനിയിലെ ട്യൂബിംഗന്‍ യൂണിവേഴ്സിറ്റിയിലെ ഹെര്‍മാന്‍ "ഗുണ്ടര്‍ട്ട് ചെയര്‍" നഷ്ടമായേക്കുമെന്നു സൂചന. മലയാളത്തിന് ക്ളാസിക് ഭാഷ പദവി ലഭിച്ചതിനൊപ്പം വിദേശത്ത് മലയാളത്തിന് ആദ്യമായി ഭാഷയ്ക്കുവേണ്ടി ഒരു ചെയര്‍ വേണമെന്ന കാലങ്ങളായുള്ള മുറവിളി പൂവണിഞ്ഞത് ഗുണ്ടര്‍ട്ട് ചെയറിലൂടെ ആണെങ്കിലും ബാല്യത്തിലെ തന്നെ വേരറക്കപ്പെടുന്ന അവസ്ഥയിലേയ്ക്കു നീങ്ങുകയാണ്.

കേരളത്തിലെ ആദ്യത്തെ മലയാളം യൂണിവേഴ്സിറ്റിയായ തിരൂരിലെ തുഞ്ചത്ത് എഴുത്തച്ഛന്‍ യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ ട്യൂബിംഗന്‍ യൂണിവേഴ്സിറ്റിയിലെ ഇന്‍സ്ററിട്ട്യൂട്ട് ഓഫ് ഏഷ്യന്‍ ആന്റ് ഓറിയന്റല്‍ സ്ററഡീസിന്റെ ഡയറക്ടറും ട്യൂബിംഗന്‍ എബര്‍ഹാര്‍ഡ് കാള്‍ യൂണിവേഴ്സിറ്റിയിലെ പ്രഫസറുമായ ഡോ. ഹൈക്കെ ഓബര്‍ലിനും ജര്‍മനിയിലെ മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള 2016 ലെ പുരസ്ക്കാര ജേതാവുമായ ജോസ് പുന്നാംപറമ്പിലുമാണ് ഈ സംരംഭത്തിനു വഴിയൊരുക്കിയത്. തിരൂര്‍ മലയാളം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.ജയകുമാറിന്റെ അശ്രാന്ത പരിശ്രമം മൂലമാണ് ഗുണ്ടര്‍ട്ട് ചെയര്‍ യാഥാര്‍ത്ഥ്യമായത്. ഡോ. കെ.ജയകുമാര്‍ കഴിഞ്ഞ ഒക്ടോബറില്‍ പെന്‍ഷന്‍ പറ്റുകയും ചെയ്തു.

ചെയറിനുവേണ്ടി ട്യൂബിംഗന്‍ യൂണിവേഴ്സിറ്റിയുമായി മൂന്നു വര്‍ഷത്തെ കരാറാണ് 2015 ല്‍ ഉണ്ടാക്കിയത്. അന്നത്തെ കരാര്‍ കാലാവധി ഈ വര്‍ഷം സെപ്റ്റംബറില്‍ അവസാനിയ്ക്കും. കരാര്‍ പുതുക്കുന്നതിനുള്ള നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നതാണു വസ്തുത. ഡോ വി.അനില്‍ കുമാറാണ് (അനില്‍ വള്ളത്തോള്‍) ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍. ഈ വിഷയത്തില്‍ തിരൂര്‍ യൂണിവേഴ്സിറ്റിയോ വൈസ് ചാന്‍സലറോ ഇതുവരെ വേണ്ടത്ര താല്‍പ്പര്യമെടുക്കുകയോ, കരാര്‍ പുതുക്കാനുള്ള നടപടി തുടങ്ങുകയോ ചെയ്തിട്ടില്ല എന്നാണ് വിവരം ലഭിച്ചത്. തിരൂര്‍ യൂണിവേഴ്സിറ്റിയുടെ താല്‍പ്പര്യക്കുറവുകൊണ്ട് ഗുണ്ടര്‍ചെയര്‍ നഷ്പ്പെടുമെന്നാണ് മലയാള ഭാഷാ സ്നേഹികള്‍, ജര്‍മന്‍ മലയാളികള്‍ ആശങ്കപ്പെടുന്നത്. പ്രഫ.ഡോ.ഹൈക്കെ ഓബര്‍ലിനാണ് ഗുണ്ടര്‍ട്ട് ചെയറിന്റെ ഇപ്പോഴത്തെ താല്‍ക്കാലിക ചുമതല.

ഗുണ്ടര്‍ ചെയര്‍ മുഖേന മലയാളം ക്ളാസുകളും, സാംസ്കാരവും സാഹിത്യവുമാണ് ഇവിടെ പഠിപ്പിയ്ക്കുന്ന വിഷയങ്ങള്‍.ഗുണ്ടര്‍ട്ട് ചെയറായി ചുമതലയേറ്റ ഡോ.സ്കറിയാ സഖറിയാ നിലവില്‍ വിസിറ്റിംഗ് പ്രഫസറായി ഇവിടെ സേവനം ചെയ്തു വരുന്നു.

അതുപോലെ തന്നെ ഗുണ്ടര്‍ട്ട് ചെയറുമായി ബന്ധിപ്പിച്ച് ഒരു പരിഭാഷാ പദ്ധതി (ട്രാന്‍സലേഷന്‍ പ്രൊജക്ട്) 2016 ഒക്ടോബറില്‍ ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയറില്‍ അന്നത്തെ തിരൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍, കെ.ജയകുമാര്‍ അവതരിപ്പിച്ചിരുന്നു. സമകാലിക മലയാള സാഹിത്യത്തിന്റെ 98 വിശിഷ്ട കൃതികള്‍ ജര്‍മന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിയ്ക്കുന്ന പദ്ധതിയാണ് ഡോ.ജയകുമാര്‍ അവതരിപ്പിച്ചത്.

2017 ഒക്ടോബറില്‍ ഡോ. കെ.ജയകുമാറിന്റെ വിരമിക്കലിനു ശേഷം പദ്ധതിയുടെ ഒരു കോഓഡിനേറ്റര്‍ ചുമതല ഏറ്റെടുത്തെങ്കിലും കാര്യമായ നീക്കങ്ങളൊന്നും പദ്ധതിയോടനുബന്ധിച്ച് ഉണ്ടായിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രശസ്ത എഴുത്തുകാരന്‍ സേതുവിന്റെ "പാണ്ഡവപുരം". ജര്‍മന്‍ വിവര്‍ത്തനത്തിന്റെ ആദ്യ പുസ്തകം പ്രകാശനം ചെയ്യുകയും ചെയ്തു.

ഗുണ്ടര്‍ട്ട് ചെയര്‍ നഷ്ടപ്പെടാന്‍ ഇടയായാല്‍ ഈ പ്രൊജക്ടും ഇല്ലാതാവും. നമ്മുടെ സാഹിത്യം ജര്‍മ്മനിയില്‍ പ്രചരിപ്പിക്കുന്നതിലൂടെ ജര്‍മന്‍ സമൂഹം നമ്മുടെ ജീവിതം, അനുഭവങ്ങള്‍, ആശയങ്ങള്‍, ധാരണകള്‍, സംസ്കാരം മുതലായവ പരിചയപ്പെടാന്‍ ഇടയാവുകയും അതുവഴി നമ്മുടെ ജീവിതത്തെക്കുറിച്ച് സമഗ്രമായ അറിവു അവര്‍ക്കു നല്‍കാനും ഉപകരിയ്ക്കും. അതിനാല്‍ കുടിയേറ്റ സമൂഹമെന്ന നിലയില്‍ ഇവിടെയുള്ള മലയാളികളെ കുറിച്ചുള്ള അവരുടെ ധാരണയ്ക്ക് കൂടുതല്‍ ആഴവും വ്യാപ്തിയും ലഭിയ്ക്കും. അവരുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും ഇത് ഇടയാക്കും.

തിരൂര്‍ യൂണിവേഴ്സിറ്റിയുടെ താല്‍പ്പര്യക്കുറവുകൊണ്ട് ഗുണ്ടര്‍ട്ട് ചെയര്‍ നഷ്ടപ്പെടാന്‍ ഇടയായാല്‍ മലയാള ഭാഷയ്ക്കും മലയാളിയ്ക്കും അതൊരു വലിയ നഷ്ടം എന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

അതുകൊണ്ട് കേരള സര്‍ക്കാരിന്റെയും, തിരൂര്‍ യൂണിവേഴ്സിറ്റിയുടെയും, കേരള ഭാഷ ഇന്‍സ്ററിറ്റ്യൂട്ടിന്റെയും, കേരള സാഹിത്യ അക്കാഡമിയുടെയും ഭാഷാ സ്നേഹികളുടെയും, ലോക കേരള സഭാ അംഗങ്ങളുടെയും ജര്‍മനിയിലെ സംഘടനകളുടെയും അടിയന്തിരശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടായി കരാര്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിയ്ക്കണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു.
- dated 07 Jun 2018


Comments:
Keywords: Germany - Otta Nottathil - gundert_chair_tuebingen_uni_germany Germany - Otta Nottathil - gundert_chair_tuebingen_uni_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nazrethie_puthri_mariyambike_song_album_swargeeyaaraamam
ഇത് ഡിസംബര്‍ ; ഒരു കിസ്മസ് കാലംകൂടി വരവായി Recent or Hot News
തുടര്‍ന്നു വായിക്കുക
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
1512201803thirdgender
ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ഭിന്ന ലിംഗം രേഖപ്പെടുത്താന്‍ ജര്‍മന്‍ പാര്‍ലമെന്റ് അനുമതി നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
1512201802cologne
കൊളോണിലെ ബന്ദി നാടകത്തിന് ഭീകര ബന്ധമില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
1512201801xmas
ക്രിസ്മസിന്റെ വേരുകള്‍ ജര്‍മനിയില്‍? Recent or Hot News
തുടര്‍ന്നു വായിക്കുക
131220182germanybanking
ബാങ്ക് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള ചട്ടങ്ങള്‍ ജര്‍മനി എളുപ്പമാക്കുന്നു
ബ്രിട്ടന്‍ വിടുന്ന സ്ഥാപനങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമം തുടര്‍ന്നു വായിക്കുക
121220187pets
ക്രിസ്മസിനു മാത്രമായി വളര്‍ത്തു മൃഗങ്ങളെ ദത്തെടുക്കുന്നതിന് വിലക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us