Today: 25 Feb 2020 GMT   Tell Your Friend
Advertisements
ഗുണ്ടര്‍ട്ടിന്റെ രചനകള്‍ ഡിജിറ്റലാക്കി മുഖ്യമന്ത്രിയ്ക്ക് കൈമാറി
Photo #1 - Germany - Otta Nottathil - gundert_manuscripts_digitalise_dr_oberlin_Kerala_cm_prinarayi_vijayan
Photo #2 - Germany - Otta Nottathil - gundert_manuscripts_digitalise_dr_oberlin_Kerala_cm_prinarayi_vijayan
തിരുവനന്തപുരം : മലയാള ഭാഷയ്ക്ക് മറക്കാനാവാത്ത മഹത്തായ സംഭവനകള്‍ നല്‍കി മലയാള ഭാഷയെ പുഷ്ടിപ്പെടുത്തിയ ജര്‍മന്‍ മിഷണറിയായ പ്രഫ. ഡോ.ഹെര്‍മാന്‍ ഗുണ്ടര്‍ട്ട് താളിയോലയില്‍ എഴുതി ജര്‍മനിയിലെ ട്യൂബിങ്ങന്‍ സര്‍വകലാശാലയില്‍ സൂക്ഷിച്ചിരുന്ന വെച്ച കാര്യങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത വേര്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈാമറി. ലോക കേരള സഭയുടെ രണ്ടാം ദിവസമായ വ്യാഴാഴ്ച സമ്മേളനത്തിന്റെ മുഖ്യവേദിയില്‍വെച്ച് ട്യൂബിങ്ങന്‍ സര്‍വകലാശാലയില്‍ സ്ഥാപിതമായ ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥാനം വഹിയ്ക്കുന്ന ജര്‍മന്‍കാരിയായ ഡോ. ഹൈക്കെ ഓബര്‍ലിന്‍(പ്രിയമോള്‍) ആണ് വേദിയിലെത്തി രേഖകള്‍ (ഹാര്‍ഡ് കോപ്പി) മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കൈമാറിയത്. രേഖകള്‍ കൈപ്പറ്റിയ മുഖ്യമന്ത്രി ട്യൂബിങ്ങന്‍ സര്‍വകലാശാലയുടെ പ്രത്യേകിച്ച് ഗുണ്ടര്‍ട്ട് ചെയറിന്റെ പ്രവര്‍ത്തനത്തെ പ്രശംസിയ്ക്കുകയും ചെയ്തു.

രേഖകള്‍ കൈമാറിയ ശേഷം ഡോ. ഓബര്‍ലിന്‍ മലയാളത്തില്‍ അഭിസബോധന ചെയ്തു സംസാരിയ്ക്കുകയും ചെയ്തു.
മലയാളത്തോടും കേരളത്തോടുമുള്ള ഗുണ്ടര്‍ട്ടിന്റെ സ്നേഹം നിലനിര്‍ത്താനാണ് രേഖകള്‍ നേരിട്ട് കൈമാറിയതെന്ന് ഡോ. ഹെക്കെ ഓബര്‍ലിന്‍ പറഞ്ഞു.
ഗുണ്ടര്‍ട്ടിന്റെ മലയാളം നിഖണ്ടു കൂടാത നിരവധി കുറിപ്പുകള്‍, താളിയോലകള്‍, ലഘുലേഖകള്‍,ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടും സഹപ്രവര്‍ത്തകരും എഴുതിയ പുസ്തകങ്ങള്‍, കന്നട, തുളു, തമിഴ്, തെലുങ്ക്, സംസ്കൃതം ഭാഷകളിലെ കല്ലച്ചിലടിച്ച പുസ്തകങ്ങള്‍ തുടങ്ങി അമൂല്യങ്ങളായ രേഖകളാണ് ഡിജിറ്റലാക്കിയത്. 142 കയ്യെഴുത്തുപ്രതികളടക്കം 849 ശീര്‍ഷകങ്ങളിലുള്ള 1,37,148 പേജുകള്‍ ഡിജിറൈ്റസ് ചെയ്തു. ഇവയില്‍ 24,000 പേജുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകും വിധം യൂണികോഡിലേക്ക് മാറ്റി. https://www.gundertportal.de/ എന്ന അഡ്രസില്‍ ഈ രേഖകള്‍ സൗജന്യമായി ലഭിക്കും. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും ഈ രേഖകള്‍ ലഭ്യമാക്കാനാണ് ശ്രമം.

രേഖകള്‍ ഡിജിറ്റലൈസ് ചെയ്തത് ഡിജിറ്റല്‍ ആര്‍കൈ്കവിംഗ് വിദഗ്ധനായ ഷിജു അലക്സ് (ബംഗളുരു) ആണ്.

ട്യൂബിങ്ങന്‍ സര്‍വകലാശാലയിലെ ഏഷ്യ ഓറിയന്‍റ് ഇന്‍സ്ററിറ്റ്യൂട്ടിന്റെ (എഒഐ) ശാസ്ത്രീയ ഏകോപന ഡയറക്ടറും, അക്കാദമിക് കൗണ്‍സിലറും ഇന്‍ഡോളജി വകുപ്പിലെ അസോസിയേറ്റ് പ്രൊഫസറുമാണ് പ്രഫ.ഡോ. ഹൈക്കെ ഓബര്‍ലിന്‍.

1993ലാണ് ആദ്യമായി കേരളത്തില്‍ എത്തിയ ഹൈക്കെ 1995ല്‍ കൂടിയാട്ടവും നങ്ങ്യാര്‍ക്കൂത്തും പഠിക്കാന്‍ കലാമണ്ഡലത്തില്‍ എത്തി. ഒപ്പം മലയാാളവും പഠിച്ചു.പോയവര്‍ഷത്തെ ഗിസെല ബോണ്‍, 1996 ല്‍ സ്ഥാപിച്ച ഇന്തോ ജര്‍മന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ് അവാര്‍ഡ് അവാര്‍ഡ് ജേതാവും, കേരളത്തിന്റെ പാരമ്പര്യ കലയായ കൂടിയാട്ടത്തില്‍ ഡോക്ടറേറ്റ് നേടിയ കലാകാരിയാണ് പ്രൊഫ.ഹൈക്കെ.

ലോകകേരള സഭയില്‍ ജര്‍മനിയില്‍ നിന്നുള്ള ജോസ് പുതുശേരി, പോള്‍ ഗോപുരത്തിങ്കല്‍, ഗരികൃഷണന്‍ രാധമ്മ, ഇറ്റലിയില്‍ നിന്നും ഡോ.ജോസ് വട്ടക്കോട്ടായില്‍, അനിത പുല്ലായില്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.
- dated 02 Jan 2020


Comments:
Keywords: Germany - Otta Nottathil - gundert_manuscripts_digitalise_dr_oberlin_Kerala_cm_prinarayi_vijayan Germany - Otta Nottathil - gundert_manuscripts_digitalise_dr_oberlin_Kerala_cm_prinarayi_vijayan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25220206cdu
സി ഡി യു പുതിയ നേതാവിനെ ഏപ്രില്‍ 25നു തെരഞ്ഞെടുക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
25220203carnival
ജര്‍മനിയിലെ കാര്‍ണിവല്‍ ഘോഷയാത്രയിലേക്ക് കാര്‍ ഇടിച്ചു കയറ്റി; 30 പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
25220208racism
വംശീയതയ്ക്കെതിരേ ആഗോള ആഹ്വാനനവുമായി ജര്‍മനനി Recent or Hot News
തുടര്‍ന്നു വായിക്കുക
24220205carnival
കൊടുങ്കാറ്റ്: കൊളോണ്‍, ഡ്യുസല്‍ഡോര്‍ഫ് കാര്‍ണിവല്‍ ആഘോഷങ്ങള്‍ റദ്ദാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
24220201hamburg
സി ഡി യുവിനും എ എഫ് ഡിക്കും തിരിച്ചടി നല്‍കി ഹാംബര്‍ഗിലെ വോട്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24220202merkel
ആരാകും അടുത്ത ജര്‍മന്‍ ചാന്‍സലര്‍?
തുടര്‍ന്നു വായിക്കുക
23220202right
ജര്‍മനിയെ കലുഷിതമാക്കി വലതുപക്ഷ ഭീകരത
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us