Today: 16 Jan 2018 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ വെള്ളപ്പൊക്കം അതിരൂക്ഷം
Photo #1 - Germany - Otta Nottathil - hochwasser_germany_jan_6
ബര്‍ലിന്‍: ജര്‍മനിയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശമുള്‍പ്പടെയുള്ള മേഖലകള്‍ വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അതിരൂക്ഷമായി.ഈ പ്രദേശങ്ങളെ പ്രളയ മേഖലകളായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കി.

ജര്‍മനിയിലെ മുഖ്യ നദികളായ റൈന്‍, മൈന്‍,മോസെല്‍, ഡാന്യൂബ്, നെക്കാര്‍ എന്നിവയിലെ ജലനിരപ്പ് വളരെ ഉയരത്തിലായത് സമീപ പ്രദേശങ്ങളെ വെള്ളത്തില്‍ മുക്കിയിരിയ്ക്കയാണ്.

കൊളോണ്‍ നഗരത്തെ കീറിമുറിച്ചൊഴുകുന്ന റൈന്‍ നദിയിലെ കപ്പല്‍ ഗതാഗതം വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിയ്ക്കയാണ്. സംസ്ഥാന തലസ്ഥാനമായ ഡ്യൂസല്‍ഡോര്‍ഫ് നഗരവും റൈന്‍ നദിയിലെ വെള്ളപ്പൊക്കഭീഷണിയിലാണ്.

കാറല്‍മാര്‍ക്സിന്റെ ജന്മസ്ഥലമായ ട്രിയര്‍ നഗരത്തിലെ മോസെല്‍ നദി കരകവിഞ്ഞൊഴുകയാണ്. ഫ്രാങ്ക്ഫര്‍ട്ട് നഗരത്തെ തഴുകിയൊഴുകുന്ന മൈന്‍ നദിയുടെ ഇരുകരകളും വെള്ളത്തില്‍ മുങ്ങിയിരിയ്ക്കയാണ്.

ഹൈഡല്‍ബെര്‍ഗ് നഗരത്തിന്റെ മുഖമുദ്രയായ നെക്കാര്‍ നദിയിലെയും ജലനിരപ്പ് ഉയര്‍ന്ന് സമീപ പ്രദേശങ്ങളെ മുക്കിയിരിയ്ക്കയാണ്. ഹൈല്‍ബ്രോണ്‍, മാന്‍ഹൈം, കാള്‍സ്റൂ തുടങ്ങിയ നഗരങ്ങളും വെള്ളപ്പൊക്കഭീഷണി നേരിടുന്നുണ്ട്.

മിക്ക നദികളിലെയും ജനലനിരപ്പ് സാധാരണ ലെവലില്‍(പെഗല്‍സ്ററാന്‍ഡ്) നിന്ന് ഒന്‍പതു മുതല്‍ പതിനഞ്ചു മീറ്ററോളം ഉയര്‍ന്നിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളക്കെടുതിയില്‍പ്പെട്ടിരിയ്ക്കയാണ് കെട്ടിടങ്ങളുടെ നിലവറകളില്‍ മുഴുവനായും വെള്ളം കയറിയത് കനത്ത നഷ്ടങ്ങള്‍ക്കിടയായിരിയ്ക്കയാണ്.

നോര്‍ത്ത്റൈന്‍ വെസ്ററ് ഫാളിയ, ഹെസ്സന്‍, റൈന്‍ലാന്റ് ഫാല്‍സ് തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രളയദുരിതം നേരിടുന്നത്.

താഴ്ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന റോഡുകളും ചില ദേശീയ പാതകളും വെള്ളത്തിനടിയിലായത് റോഡുഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വാരാന്ത്യത്തില്‍ വെള്ളപ്പൊക്കം ഭീഷണി വീണ്ടും ശക്തമായി ഉയരുമെന്നാണ് കാലാവസ്ഥാപ്രവചനം.

വര്‍ഷാദ്യത്തില്‍ ജര്‍മനിയിലുണ്ടായ കനത്ത മഴയാണ് വെള്ളപ്പൊക്കത്തിനടിസ്ഥാനം. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഞ്ഞുരുക്കത്തിന്റെ ആക്കവും വെള്ളപ്പൊക്കത്തിന്റെ ആഴം കൂട്ടുന്നു.

പ്രളയക്കെടുതിയില്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. പ്രതിരോധ സുരക്ഷാ സേനയുടെ ഉണര്‍ന്നുള്ള പ്രവര്‍ത്തനം എല്ലായിടത്തും ജനജീവിതത്തിന് ഏറെ സഹായകമാകുന്നുണ്ട്.

അന്തരീക്ഷ താപനില ഏഴുമുതല്‍ ഒന്‍പതുവരെ ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.
- dated 06 Jan 2018


Comments:
Keywords: Germany - Otta Nottathil - hochwasser_germany_jan_6 Germany - Otta Nottathil - hochwasser_germany_jan_6,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
passport_colour_oicc
വേര്‍തിരിവിന്റെ ഭാഷ ഞങ്ങള്‍ക്കറിയില്ല, ഞങ്ങള്‍ ഇന്‍ഡ്യാക്കാര്‍ ; ഒഐസിസി Recent or Hot News
തുടര്‍ന്നു വായിക്കുക
16120182
ജര്‍മനിയിലെ അവയവ ദാതാക്കളുടെ എണ്ണത്തില്‍ റെക്കോഡ് ഇടിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
16120181
സ്വവര്‍ഗ ദമ്പതികളുടെ അവകാശങ്ങള്‍ക്ക് ജര്‍മനിയില്‍ ഇപ്പോഴും തടസം Recent or Hot News
തുടര്‍ന്നു വായിക്കുക
15120184
മെര്‍ക്കലിനു നയിക്കാനുള്ളത് ദുര്‍ബലരുടെ മുന്നണിയെ Recent or Hot News
തുടര്‍ന്നു വായിക്കുക
15120182
മുന്നണി ധാരണ: നേതൃനിരയില്‍ അഭിപ്രായ വ്യത്യാസം Recent or Hot News
തുടര്‍ന്നു വായിക്കുക
ksk_gb_family_meet_2018
കൊളോണ്‍ കേരള സമാജം പൊതുയോഗവും കുടുംബ സംഗമവും ജനു. 19 ന്
തുടര്‍ന്നു വായിക്കുക
13120185
തീവ്രവാദികളെന്നു സംശയിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ അഞ്ച് മടങ്ങ് വര്‍ധന
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us