Today: 25 Mar 2019 GMT   Tell Your Friend
Advertisements
ജോസ് പുന്നാംപറമ്പിലിന് ജര്‍മന്‍ മലയാളികളുടെ ആദരം
Photo #1 - Germany - Otta Nottathil - honouring_jose_punnamparampil_german_malayalees
Photo #2 - Germany - Otta Nottathil - honouring_jose_punnamparampil_german_malayalees
കൊളോണ്‍: സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമിയുടെ 2016 ലെ പുരസ്ക്കാരം നേടിയ യൂറോപ്പിലെ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവും ജര്‍മന്‍ മലയാളിയുമായ ജോസ് പുന്നാംപറമ്പിലിനെ ജര്‍മന്‍ മലയാളികള്‍ ആദരിച്ചു. കെളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാല ഹാളില്‍ കൂടിയ അനുമോദന യോഗത്തില്‍ റ്യോസ്റാത്ത് സെന്റ നിക്കോളാസ് പള്ളി വികാരിഫാ.ജോസ് വടക്കേക്കര സിഎംഐ അദ്ധ്യക്ഷത വഹിച്ചു. മാത്യൂസ് കണ്ണങ്കേരിലിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. കേരള സമാജം പ്രസിഡന്റും, ജര്‍മനിയിലെ സെന്‍ട്രല്‍ കമ്മറ്റി ഓഫ് കേരള അസോസിയേഷന്‍സ് ചെയര്‍മാനും, നമ്മുടെ ലോകം മാസികയുടെ മാനേജിംഗ് എഡിറ്ററും, ലോക കേരള സഭാ പ്രത്യേക ക്ഷണിതാവുമായ ജോസ് പുതുശേരി ആമുഖ പ്രസംഗം നടത്തി ജോസ് പുന്നാംപറമ്പിലിന് സദസിന് പരിചയപ്പെടുത്തി.

നമ്മുടെ ലോകം പത്രാധിപസമിതിയംഗവും എഴുത്തുകാരിയുമായ പ്രസന്ന പിള്ള പുരസ്ക്കാര ജേതാവിനെ പൊന്നാടയണിയിച്ചു. ജോസിന്റെ ഭാര്യ ശോശാമ്മ പുന്നാംപറമ്പിലിന് ബൊക്കയും നല്‍കി. തുടര്‍ന്ന് ജര്‍മനിയിലെ വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് പ്രമുഖ വ്യക്തികള്‍ അനുമോദിച്ച് പ്രസംഗിച്ചു. ഡോ.ജോര്‍ജ് അരീക്കല്‍ (മുന്‍ ഡയറക്ടര്‍, കാള്‍ ക്യൂബല്‍ സ്ററിഫ്റ്റൂംഗ്), ഈനാശു തലക്(യൂറോപ്പ് റൈ്റഴ്സ് ഫോറം, പാരീസ്), ജോളി തടത്തില്‍ (ചെയര്‍മാന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍), ജോസഫ് മാത്യു (ജനറല്‍ സെക്രട്ടറി, സെന്‍ട്രല്‍ കമ്മറ്റി ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ ജര്‍മനി), ജോയി മണിക്കത്ത്(ദര്‍ശന തീയേറ്റേഴ്സ്, കൊളോണ്‍), മാത്യു പാറ്റാനി (പ്രസിഡന്റ്, ഇന്‍ഡ്യന്‍ വോളിബോള്‍ ക്ളബ്, കൊളോണ്‍), തോമസ് ചക്യത്ത് (ചീഫ് എഡിറ്റര്‍, രശ്മി ദൈ്വമാസിക), പോള്‍ ഗോപുരത്തില്‍ (ചെയര്‍മാന്‍, ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍),ജോളി എം പടയാട്ടില്‍(പ്രസിഡന്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ്),ജോര്‍ജ് കോട്ടേക്കുടി(ആര്‍ട്സ് ഫോറം നൊയസ്), ഗ്രിഗറി മേടയില്‍(പ്രസിഡന്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍),ജോസ് അരീക്കാട്ട്( വൈസ് പ്രസിഡന്റ്, ചലഞ്ചേഴ്സ് ക്ളബ് കൊളോണ്‍), അഗസ്ററിന്‍ ഇലഞ്ഞിപ്പിള്ളി (മാനേജിംഗ് എഡിറ്റര്‍, രശ്മി ദൈ്വമാസിക) എന്നിവര്‍ പ്രസംഗിച്ചു. മോളി കോട്ടേക്കുടി ഗാനങ്ങള്‍ ആലപിച്ചു.

പുരസ്ക്കാര ജേതാവ് ജോസ് പുന്നാംപറമ്പിലിന്റെ മറുപടി പ്രസംസത്തില്‍ ജര്‍മന്‍ മലയാളികളുടെ ആദരവിനും അനുമോദനത്തിനും നന്ദി പറഞ്ഞു.കേരള സമാജം കൊളോണ്‍, നമ്മുടെ ലോകം മാസിക എന്നിവയുടെ ആഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്. ജോസ് പുതുശേരി സ്വാഗതവും കേരള സമാജം ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദിയും പറഞ്ഞു. കേരള സമാജം കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍ പരിപാടികളുടെ അവതാരകനായിരുന്നു. പരിപാടിയുടെ അനര്‍ഘനിമിഷങ്ങള്‍ ജോണ്‍ മാത്യു കാമറയില്‍ പകര്‍ത്തി.

ജോസ് പുന്നാംപറമ്പില്‍ മലയാള ഭാഷക്ക് നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് 2016 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അര്‍ഹനായത്. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്ന പുരസ്കാരം കേരള സാംസ്ക്കാരിക വകുപ്പു മന്ത്രി ഏ.കെ.ബാലനില്‍ നിന്നും ഏപ്രില്‍ 10 ന് തൃശൂരില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങിയിരുന്നു.

1986 ല്‍ ജര്‍മനിയില്‍ നടന്ന ലോക മലയാള സമ്മേളനം മുതല്‍ മലയാള ഭാഷയെ വിദേശങ്ങളില്‍ പുഷ്ടിപ്പെടുത്താന്‍ പുന്നാംപറമ്പില്‍ നടത്തിയ ശ്രമത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2015 ഒക്ടോബര്‍ ഒന്‍പതിന് ജര്‍മനിയിലെ പഴക്കമേറിയ യൂണിവേഴ്സിറ്റിയായ ട്യൂബിംഗന്‍ യൂണിവേഴ്സിറ്റിയില്‍ ഒരു മലയാളം ചെയര്‍ (ഗുണ്ടര്‍ട്ട് ചെയര്‍) സ്ഥാപിതമായത്.

എണ്‍പത്തിരണ്ടിന്റെ നിറവില്‍ നില്‍ക്കുന്ന ജോസ് പുന്നാംപറമ്പില്‍ ജര്‍മനിയിലെ ആദ്യകാല കുടിയേറ്റക്കാരന്‍ എന്നതിലുപരി ജര്‍മനിയിലെ മലയാളികളുടെ വഴികാട്ടിയായി നാളിതുവരെ നടത്തിയ പരിശ്രമങ്ങള്‍ ഒരിയ്ക്കലും വിസ്മരിയ്ക്കാനാവില്ല. 1994 മുതല്‍ കാരിത്താസിന്റെ ലേബലില്‍ ജര്‍മനിയില്‍ നിന്നും ജര്‍മന്‍ ഭാഷയില്‍ പ്രസിദ്ധീകരിയ്ക്കുന്ന മൈനെ വേല്‍റ്റ്(എന്റെ ലോകം) മാസികയുടെ മുഖ്യപത്രാധിപര്‍ കൂടിയാണ് പുന്നാംപറമ്പില്‍.

1966 ല്‍ അദ്ദേഹം ആദ്യമായി ജര്‍മനിയില്‍ എത്തിയതുമുതല്‍ അദ്ധ്യാപകന്‍, ലക്ചറര്‍, പത്രപ്രവര്‍ത്തകന്‍, ക്ളറിക്കല്‍ അഡൈ്വസര്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഹെഡ്, വകുപ്പ് തലവന്‍, എഡിറ്റര്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോസ് പുന്നാംപറമ്പില്‍ ഇത്രയും കാലത്തെ അനുവഭങ്ങളുടെ ഉള്‍ക്കാഴ്ചകളും തിരിച്ചറിവുകളും മറ്റുള്ളവരുമായി പങ്കുവെച്ചും "സമൃദ്ധിയില്‍ ഒറ്റയ്ക്ക്" എന്ന പുസ്തക രചനയിലൂടെ വിശകലനം ചെയ്തിരിയ്ക്കുന്ന നേര്‍ക്കാഴ്ചകള്‍ അദ്ദേഹത്തിന്റെ പ്രവാസ ജീവിതത്തിന്റെ ആകെത്തുകയാണ്.കൂടാതെ ജര്‍മനിയില്‍ 1960 മുതല്‍ കുടിയേറിയ മലയാളി നഴ്സുമാരുടെ അന്നത്തെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും പിന്നീട് അവര്‍ ജര്‍മനിയില്‍ മുഖ്യധാരയിലേയ്ക്ക് എത്തിയതും കോര്‍ത്തിണക്കി 2014 ല്‍ "ട്രാന്‍സ്ലേറ്റഡ് ലൈവ്സ്" എന്ന പേരിലും, 1960 മുതല്‍ ജര്‍മനിയില്‍ എത്തി ആതുരസേവനരംഗത്ത് സേവനം ചെയ്യുന്ന മലയാളി കന്യാസ്ത്രികളുടെ ജീവിതത്തെ അടിസ്ഥാനമാക്കി "അറിയപ്പെടാത്ത ജീവിതങ്ങള്‍" എന്ന പേരിലും ഓരോ ഡോക്കുമെന്ററിയും തയ്യാറാക്കാന്‍ സാധിച്ചത് പുന്നാംപറമ്പിലിന്റെ മറ്റൊരു നേട്ടത്തിന്റെ വിശേഷണമാണ്.

കര്‍മ്മാനുഭവങ്ങളുടെ വ്യാപ്തി അടിസ്ഥാനമാക്കി ഏറ്റവും പ്രധാനപ്പെട്ട ലേഖനങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ നൈപുണ്യം ഒന്നു വേറെതന്നെയാണ്. ഇന്തോ ജര്‍മന്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനും ലോകത്തെ ഏറ്റവും മികച്ച സ്ഥലമാക്കി വര്‍ണ്ണിച്ച് കേരളത്തെയും ജര്‍മനിയെയും മാറ്റുന്നതിനും ജോസ് എഴുതിയ ഗ്രന്ഥങ്ങള്‍ ഏറെ പ്രശംസയര്‍ഹിയ്ക്കുന്നു. മലയാളത്തിലും ഇംഗ്ളീഷിലും മലയാള എഴുത്തുകാരുടെ പ്രത്യേകിച്ച് സഖറിയ, സച്ചിതാനന്ദന്‍ തുടങ്ങിയവരുടെ കവിതകളും നോവലുകളും മൊഴിമാറ്റം നടത്തി ജര്‍മനിയിലെ സാഹിത്യപ്രേമികള്‍ക്ക് പരിചയപ്പെടുത്തിയതിന്റെ നേട്ടവും ജോസ് പുന്നാംപറമ്പിലിന് മാത്രം സ്വന്തമാണ്.ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) ന്റെ 2016 ലെ സാഹിത്യപുരസ്കാരവും ജോസ് പുന്നാംപറമ്പിലിന് ലഭിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുടയിലെ എടക്കുളം ഗ്രാമത്തില്‍ 1936 മെയ് 10 ന് ജനിച്ച ജോസ് പുന്നാംപറമ്പില്‍ ജര്‍മന്‍ മലയാളികളുടെ വിശേഷണത്തില്‍ പറഞ്ഞാല്‍ പുന്നാംപറമ്പില്‍ ജോസേട്ടന്‍, മുംബൈ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ളീഷ് ലിറ്ററേച്ചറില്‍ ബിരുദാനന്തരബിരുദം നേടിയാണ് ജര്‍മനിയില്‍ കുടിയേറുന്നത്. സാമൂഹ്യപ്രവര്‍ത്തനത്തിലും പത്രപ്രവര്‍ത്തനത്തിലും പരിശീലനം നേടിയിരുന്ന കാലത്ത് മുംബെയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും കോളേജ് അദ്ധ്യാപകനായും ജോലി ചെയ്തു. ഫ്രീലാന്‍സ് ജേര്‍ണലിസ്ററായി ജര്‍മനിയില്‍ അഞ്ചുവര്‍ഷം ജോലി നോക്കി. കഴിഞ്ഞ 16 വര്‍ഷമായി ഇന്‍ഡോ ജര്‍മന്‍ സൊസൈറ്റിയുടെ ഉപദേശക സമിതി അംഗമാണ്. എട്ടു പുസ്തകങ്ങള്‍ ജര്‍മന്‍ ഭാഷയിലും രണ്ടു പുസ്തകങ്ങള്‍ മലയാളം ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബോണ്‍ നഗരത്തിനടുത്ത് ഉങ്കലിലാണ് താമസം. ശോശാമ്മയാണ് ഭാര്യ. മക്കള്‍:നിഷ (ജേര്‍ണലിസ്ററ്), അശോക്.

ഫോട്ടോ:മാത്തുക്കുട്ടി ബോണ്‍
- dated 04 Jun 2018


Comments:
Keywords: Germany - Otta Nottathil - honouring_jose_punnamparampil_german_malayalees Germany - Otta Nottathil - honouring_jose_punnamparampil_german_malayalees,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25320191internet
പകര്‍പ്പവകാശ നിയമ ഭേദഗതിക്കെതിരേ ജര്‍മനിയില്‍ കൂറ്റന്‍ പ്രക്ഷോഭം Recent or Hot News
തുടര്‍ന്നു വായിക്കുക
24320199brexit
കരാറില്ലാത്ത ബ്രെക്സിറ്റെങ്കില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ജര്‍മനി ഇളവ് നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
24320197german
ഭീകരാക്രമണ പദ്ധതി: 11 പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
23320193berlin
ബര്‍ലിനില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഏറ്റുമുട്ടി Recent or Hot News
പോലീസ് ഇടപെട്ട് തടഞ്ഞു തുടര്‍ന്നു വായിക്കുക
dr_thomas_tharayil_badsoden_germany_honoured
ഡോ.തോമസ് തറയിലിന് ജര്‍മന്‍ നഗരത്തിന്റെ ആദരം Recent or Hot News
തുടര്‍ന്നു വായിക്കുക
21320197retire
അഞ്ചില്‍ നാല് ജര്‍മനിക്കാര്‍ക്കുും റിട്ടയര്‍മെന്റ് ആശങ്ക
തുടര്‍ന്നു വായിക്കുക
21320195refugee
അഭയാര്‍ഥികള്‍ക്കുള്ള ഫണ്ടിങ് ജര്‍മനി വെട്ടിക്കുറയ്ക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us