Today: 04 Jun 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിയ്ക്കാന്‍ നീക്കം
Photo #1 - Germany - Otta Nottathil - household_things_price_hike_germany
ബര്‍ലിന്‍ : ജര്‍മനിയില്‍ നിത്യോപയോഗ വസ്തുക്കളുടെ വില വര്‍ദ്ധിപ്പിയ്ക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട് സാധാരണക്കാരെ ആശങ്കയിലാക്കുന്നു. ജര്‍മനിയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമകളാണ് വിലവര്‍ദ്ധനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി ചര്‍ച്ച നടത്തിയത്. ജര്‍മന്‍ ഭക്ഷ്യ ചില്ലറ വ്യാപാരത്തിന്റെ 85 ശതമാനവും ലിഡല്‍, അല്‍ഡി, റെവെ, എഡേക്ക തുടങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയാണ് കൈയ്യാളുന്നത്.
മാര്‍ക്കറ്റിലെ ഡിസ്കൗണ്ട് കമ്പനി ഭീമന്മാരാണ് ഈ ശൃംഖലകള്‍.

പാല്‍, വിവിധതരം പാല്‍ ഉല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, എല്ലാവിധമാംസങ്ങള്‍, വിവിധയിനം മാംസ ഉല്‍പന്നങ്ങള്‍ തുടങ്ങിയ ഇനങ്ങള്‍ക്കാണ് വില ഉയര്‍ത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്.

100 ഗ്രാമിന് ഇരുപതു സെന്റ് വര്‍ദ്ധനയാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
വില വര്‍ധനവ് വഴി ലഭിക്കുന്ന അധിക ധനം കൃഷിക്കാര്‍ക്കായി സര്‍ക്കാരിന് ഉപയോഗിക്കാം എന്നാണ് ഇവര്‍ മെര്‍ക്കലനെ ധരിപ്പിച്ചിരിയ്ക്കുന്നത്.

സാമ്പത്തിക മന്ത്രി പീറ്റര്‍ ആള്‍ട്ട്മയര്‍,കൃഷി മന്ത്രി ജൂലിയ ഗ്ളോക്കനര്‍ എന്നിവരുമായി മെര്‍ക്കല്‍ ഈ വിഷയം ചര്‍ച്ച ചെയ്തുവെങ്കിലും ഇതുവരെ തീരുമാനം പുറത്തു വന്നിട്ടില്ല.

ഉപഭോക്ത സംഘടനയുടെ(എച്ച്ഡിഇ) കണക്കനുസരിച്ച് ജര്‍മനി ഇതിനകം തന്നെ 28 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ ശരാശരിയേക്കാള്‍ രണ്ട് ശതമാനം പോയിന്റാണ് മുന്നിട്ടു നില്‍ക്കുന്നത്.

ജര്‍മനി ഉപഭോഗത്തിന്റെ 9.5 ശതമാനം മാത്രമാണ് ഭക്ഷണത്തിനായി ചെലവഴിക്കുന്നത് എന്നതും വസ്തുതയാണ്. യൂറോപ്പിലെ മറ്റു രാജ്യങ്ങളായ ഫ്രാന്‍സ് (12%) റൊമാനിയ(26%) തുടങ്ങിയവയാണ് ഏറ്റവും മുന്നില്‍.

ഗ്രീന്‍സ്, മൃഗസംരക്ഷണ പ്രവര്‍ത്തകര്‍,കര്‍ഷക സംഘടനകള്‍ തുടങ്ങിയ ആക്ടീവിസ്ററുകള്‍ ഈ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി രംഗത്തുവന്നിട്ടുണ്ട്.
ഫോട്ടോ : കടപ്പാട് ബി.
- dated 03 Feb 2020


Comments:
Keywords: Germany - Otta Nottathil - household_things_price_hike_germany Germany - Otta Nottathil - household_things_price_hike_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4620209package
ജര്‍മനിക്ക് 130 ബില്യന്‍ യൂറോയുടെ ഉത്തേജക പാക്കേജ് Recent or Hot News
തുടര്‍ന്നു വായിക്കുക
4620207brit
ബ്രെക്സിറ്റിനു തൊട്ടു മുന്‍പ് ജര്‍മന്‍ പൗരത്വം നേടിയത് 14,500 ബ്രിട്ടീഷുകാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
46202010floyd
ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തെ അപലപിച്ച് ജര്‍മനി Recent or Hot News
അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം
തുടര്‍ന്നു വായിക്കുക
31520201transport
ഗതാഗത മേഖലയില്‍ വമ്പന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
30520202virologist
ജര്‍മനിയില്‍ വൈറോളജിസ്റ്റുകള്‍ക്ക് വധഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
28520204farright
ജര്‍മനിയിലെ വലതുപക്ഷ കുറ്റകൃത്യങ്ങളില്‍ വര്‍ധന
തുടര്‍ന്നു വായിക്കുക
285202010merkel
വൈറസ് നിയന്ത്രണവിധേയം: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us