Today: 17 Oct 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ മാതാവിന്റെ തിരുനാളിന് ശനിയാഴ്ച കൊടിയേറും
Photo #1 - Germany - Otta Nottathil - indian_community_cologne_perunal_kodiyettam_2019
കൊളോണ്‍: കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ മുപ്പത്തിയൊന്‍പതാമത്തെ തിരുനാളിനും, ഭാരത അപ്പസ്തോലന്‍ മാര്‍ത്തോമാ ശ്ളീഹായുടെ തിരുനാളിനും ഈ വര്‍ഷത്തെ ഇടവക ദിനത്തിനും ജൂലൈ 6 ന് (ശനി) വൈകുന്നേരം അഞ്ചു മണിയ്ക്ക് തുടക്കം കുറിയ്ക്കും. ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം പ്രസുദേന്തി ഹാനോ തോമസ് മൂര്‍ കടുത്താനം കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ ആഘോഷമായ പ്രദക്ഷിണത്തോടുകൂടി കൊടിയേറ്റം നടത്തും. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് (Regentenstrasse 4, 51063, Koeln) ആഘോഷ പരിപാടികള്‍ നടക്കുന്നത്.

ജൂലൈ 7 നാണ് (ഞായര്‍) തിരുനാളിന്റെ മുഖ്യപരിപാടികള്‍. യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്ററീഫന്‍ ചിറപ്പണത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ പത്തു മണിയ്ക്ക് ആഘോഷമായി നടക്കുന്ന സമൂഹബലിയില്‍ നിരവധി വൈദികര്‍ സഹകാര്‍മ്മികരായിരിയ്ക്കും. പ്രസിദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, ഉച്ചഭക്ഷണം എന്നിവയ്ക്കു ശേഷം ഉച്ചകഴിഞ്ഞ് ഒന്നേമുക്കാലിന് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കമ്യൂണിറ്റിയുടെ സുവര്‍ണ്ണ ജൂബിയാഘോഷങ്ങള്‍ കൊളോണ്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ. ഡൊമിനിക്കുസ് ഷ്വാഡെര്‍ലാപ്പ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈവിധ്യങ്ങളായ കലാപരിപാടികള്‍ക്കൊപ്പം സമാപന സമ്മേളനവും ലോട്ടറി നറുക്കെടുപ്പും നടക്കും. വുപ്പര്‍ത്താലിലെ ലോട്ടസ് ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്ത ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും കൊച്ചിയ്ക്കുള്ള എയര്‍ ടിക്കറ്റാണ് (ടു ആന്റ് ഫ്രോ) ലോട്ടറിയുടെ ഒന്നാം സമ്മാനം.

തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി നൂറ്റിഇരുപത്തിയഞ്ചോളം അംഗങ്ങളുള്ള വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.

ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെയും ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1970 ലാണ് ആരംഭിച്ചത്. സുവര്‍ണ്ണജൂബിലി നിറവിലേയ്ക്കു കടക്കുന്ന കമ്യൂണിറ്റിയില്‍ ഏതാണ്ട് എണ്ണൂറോളം കുടുംബങ്ങള്‍ അംഗങ്ങളായുണ്ട്. കഴിഞ്ഞ പത്തൊന്‍പതു വര്‍ഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. കമ്യൂണിറ്റി ചാപ്ളെയിനായി സേവനം ചെയ്യുന്നു.

ജര്‍മനിയിലെ ആദ്യമലയാളി തലമുറക്കാരായ ചങ്ങനാശേരി, നാലുകോടി സ്വദേശി വെട്ടികാട് കടുത്താനം തോമസ് മൂറിന്റെയും മറിയമ്മയുടെയും മകന്‍ ഹാനോ തോമസ് മൂര്‍ കുടുംബം ആണ് ഈ വര്‍ഷത്തെ പ്രസിദേന്തി. എടത്വാ പട്ടത്താനത്ത് തങ്കപ്പന്റെയും ഗ്രേസമ്മയുടെയും മകള്‍ വിജിയാണ് ഭാര്യ. തിലോ, തിര്‍സ, തേവ്സ് എന്നിവര്‍ മക്കളാണ്.

തിരുനാളിലേയ്ക്കും തിരുക്കര്‍മ്മങ്ങളിലേയ്ക്കും ഏവരേയും സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നു.

ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎം.ഐ. 0221 629868, 01789353004, ഹാനോ തോമസ് മൂര്‍ (പ്രസുദേന്തി)0 176 55127049, ഡേവീസ് വടക്കുംചേരി (കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍) 0221 5904183.
- dated 05 Jul 2019


Comments:
Keywords: Germany - Otta Nottathil - indian_community_cologne_perunal_kodiyettam_2019 Germany - Otta Nottathil - indian_community_cologne_perunal_kodiyettam_2019,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
onam_stuttgart_2019
ഡോ.ഗുണ്ടര്‍ട്ടിന്റെ നാട്ടിലെ ഓണാഘോഷം വേറിട്ടതായി Recent or Hot News
തുടര്‍ന്നു വായിക്കുക
buch_messe_frankfurt_2019
ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയ്ക്ക് നാളെ തുടക്കമാവും Recent or Hot News
തുടര്‍ന്നു വായിക്കുക
george_poovan
ജര്‍മന്‍ മലയാളി ജോര്‍ജ് പൂവന്‍ നിര്യാതനായി
തുടര്‍ന്നു വായിക്കുക
101020194flight
ക്യാമ്പെയിന്‍ ഫലം കാണുന്നില്ല; ജര്‍മനിയില്‍ വിമാന യാത്രക്കാരുടെ എണ്ണം കൂടി
തുടര്‍ന്നു വായിക്കുക
101020192climate
ജര്‍മന്‍ കാലാവസ്ഥാ നിയമത്തിന് സര്‍ക്കാരിന്റെ അംഗീകാരം
തുടര്‍ന്നു വായിക്കുക
101020193synagogue
ജര്‍മനിയിലെ സിനഗോഗില്‍ ആക്രമണം; രണ്ടു പേര്‍ മരിച്ചു
തീവ്ര വലതുപക്ഷക്കാരനായ അക്രമി അറസ്ററില്‍ തുടര്‍ന്നു വായിക്കുക
rosery_cologne_2019
കൊളോണില്‍ കൊന്തനമസ്കാരവും നൊവേനയും ഒക്ടോബര്‍ 11 ന് ആരംഭിയ്ക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us