Today: 17 Jul 2019 GMT   Tell Your Friend
Advertisements
കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
Photo #1 - Germany - Otta Nottathil - indian_community_golden_jubilee_celebrations_started
Photo #2 - Germany - Otta Nottathil - indian_community_golden_jubilee_celebrations_started
Foto credit: Jens Kumpiluvelil

കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് കൊളോണില്‍ തുടക്കമായി. ജൂലൈ ഏഴിന് മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തില്‍ പരി. മാതാവിന്റെയും വി. തോമശ്ളീഹായുടെയും തിരുനാളും, ഇടവക ദിനാചരണത്തോടും അനുബന്ധിച്ച് ആഘോഷമായി സമൂഹബലിയര്‍പ്പിച്ചു.തുടര്‍ന്ന് ദേവാലയ അങ്കണത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ കൊളോണ്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ. ഡൊമിനിക്കുസ് ഷ്വാഡെര്‍ലാപ്പ് ദീപം കൊളുത്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.മാര്‍ത്തോമാ വിശ്വാസികളായ ഇന്‍ഡ്യാക്കാരുടെ വിശ്വാസ തീക്ക്ഷണതയെ ബിഷപ്പ് ഷ്വാഡര്‍ലാപ്പ് പ്രകീര്‍ത്തിച്ചു.

ആമുഖമായി പരിപാടികളുടെ അവതാരകയായ ലീബ ചിറയത്ത് കമ്യൂണിറ്റിയുടെ നാളിതുവരെയുള്ള ചരിത്രം ഹ്രസ്വമായി അവതരിപ്പിച്ചു. ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ സ്വാഗതം ആശംസിച്ചു. യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്ററീഫന്‍ ചിറപ്പണത്ത് ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. കമ്യൂണിറ്റി കോ ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി കമ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംക്ഷിപ്തമായി വിവരിച്ചു. ജര്‍മനിയിലെ രണ്ടാം തലമുറക്കാരും ചങ്ങനാശേരി, നാലുകോടി സ്വദേശി വെട്ടികാട് കടുത്താനം ഹാനോ തോമസ് മൂര്‍ കുടുംബം ആണ് നടപ്പുവര്‍ഷത്തെ പ്രസിദേന്തി. ആന്റു സഖറിയാ കുടുംബമാണ് നിയുക്ത പ്രസിദേന്തി.

തുടര്‍ന്ന് കമ്യൂണിറ്റിയിലെ ഒന്‍പതു കുടുംബ കൂട്ടായ്മകളുടെ പ്രസിഡന്റുമാരും, നാലു പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ ലീഡറന്മാരും, സണ്ടേസ്കൂള്‍, മുതിര്‍ന്നവരുടെ ഗെസാങ് ഗ്രൂപ്പ്, ൈ്രഫസൈറ്റ് ഗ്രൂപ്പ്, വനിതാ കൂട്ടായ്മ, യുവ ഫാമിലി കൂട്ടായ്മ എന്നിവയുടെ പ്രസിഡന്റുമാരും കമ്യൂണിറ്റിയുടെ മുദ്ര ആലേഖനം ചെയ്ത കത്തിച്ച മെഴുതിരികള്‍ പിതാവില്‍ നിന്നും സ്വീകരിച്ചതോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ സമാരംഭിച്ചു. വൈവിധ്യങ്ങളായ കലാപരിപാടികളോടെ പരിപാടികള്‍ സമാപിച്ചു.

യൂറോപ്പിലെ ആദ്യത്തെ മലയാളി കമ്യൂണിറ്റിയെന്നു വിശേഷിപ്പിയ്ക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി (Indische Gemeinde Koeln) സ്ഥാപിതമായിട്ട് അഞ്ചു പതിറ്റാണ്ടുകളിലേയ്ക്ക് കടക്കുകയാണ്.

ഏതാണ്ട് അറുപതുകളുടെ തുടക്കത്തിലാണ് ദക്ഷിണേന്ത്യയില്‍ നിന്നും പ്രത്യേകിച്ച് കേരളത്തില്‍ നിന്നും ആദ്യമായി നഴ്സുമാര്‍ ജര്‍മനിയില്‍ എത്തിത്തുടങ്ങിയത്. അക്കാലത്ത് ആരോഗ്യമേഖലയില്‍ നഴ്സുമാരായി ജോലി ചെയ്യാനും, പരിശീലനം ആരംഭിക്കാനുള്ള ജര്‍മന്‍ ബിഷപ്പുമാരുടെ ക്ഷണം സ്വീകരിച്ചാണ് മലയാളികള്‍ എത്തിയിരുന്നത്. ഒപ്പം വിവിധ സഭയിലെ കന്യാസ്ത്രീകളും ഇവിടേയ്ക്ക് ഇത്തരുണത്തില്‍ എത്തിയിരുന്നു. താമസിയാതെ കൊളോണ്‍ അതിരൂപത കര്‍ദ്ദിനാള്‍ ജോസഫ് ഫ്രിംഗ്സ് ഇവര്‍ക്കായി പ്രത്യേക ഇടയ പരിചരണത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ, 1950 കളുടെ അവസാനം മുതല്‍ കൊളോണില്‍ താമസിച്ചിരുന്ന ഫാ. വെര്‍ണര്‍ ചക്കാലക്കല്‍ സി.എം.ഐയെ നഴ്സ്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കുമുള്ള ആത്മീയ വഴികാട്ടിയായി അനൗദ്യോഗികമായി അദ്ദേഹം നിയമിയ്ക്കുകയും ചെയ്തു.

ഫാ. വെര്‍ണര്‍ ചക്കാലക്കല്‍ സിഎംഐ ജര്‍മനിയില്‍ നിന്ന് പോയപ്പോള്‍, അന്നത്തെ കര്‍ദിനാള്‍ ജോസഫ് ഹോഫ്നര്‍ 1970 ല്‍ ഫാ. ജെറോം ചെറുശേരി സിഎംഐയെ ഇന്ത്യക്കാരുടെ ആദ്യത്തെ ഇടയനായി ഔദ്യോഗികമായി നിയമിച്ചു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, നഗരവും കൊളോണ്‍ അതിരൂപതയും ജര്‍മനിയില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ ശ്രദ്ധാകേന്ദ്രമായി (കോണ്‍ടാക്റ്റ് പോയിന്റ്). അന്നു മുതല്‍ ഇവിടെയുള്ള ഇന്ത്യന്‍ കത്തോലിക്കര്‍ക്ക് പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഒരു വ്യക്തിഗത ഇടയസഹായം ലഭിച്ചു. ഇത് ആദ്യകാലങ്ങളില്‍ യുവഇന്ത്യക്കാര്‍ക്കും കന്യാസ്ത്രീകള്‍ക്കും വളരെ പ്രധാനമായിരുന്നു.

ഇന്ത്യന്‍ ദൗത്യത്തിന്റെ വികസനത്തിനായി, 1972 മുതല്‍ ജര്‍മനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ജര്‍മനിയില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കി. അതോടെ കുടുംബയോഗങ്ങളും യുവാക്കളും സമൂഹത്തിന്റെ ഇടയ കേന്ദ്രമായി. 1985 ല്‍ ഇന്ത്യന്‍ മിഷന്റെ തലവനായി ഫ്രാങ്ക് ജെ. ചക്കാലക്കല്‍ സിഎംഐ ചുമതല ഏറ്റെടുത്തു. തുടര്‍ന്ന് 1995 ല്‍ ഫ്രാന്‍സിസ് പാറയ്ക്കല്‍ സിഎംഐ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി. 2001 മുതല്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ സേവനം അനുഷ്ടിയ്ക്കുന്നു. കൊളോണ്‍ അതിരൂപത കൂടാതെ എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെ ഏതാണ്ട് 3,000 ത്തോളം കത്തോലിക്കര്‍ ഉള്‍പ്പെടുന്നതാണ് (എണ്ണൂറോളം കുടുംബങ്ങള്‍) നിലവിലെ സുവര്‍ണ്ണ ജൂബിലി നിറവിലേയ്ക്ക് നടന്നടുക്കുന്ന ഇന്‍ഡിഷെ ഗെമൈന്‍ഡേ അഥവാ ഇന്ത്യന്‍ കമ്യൂണിറ്റി.

കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയെ മേഖലാടിസ്ഥാനത്തില്‍ ഒന്‍പത് കുടുംബ കൂട്ടായ്മകളായി തിരിച്ചിരിയ്ക്കയാണ്.

1986 ലാണ് ആദ്യത്തെ കുടുംബകൂട്ടായ്മ പിറവിയടുത്തത്. പിന്നീട് സെന്റ് ജോര്‍ജ് (ഡ്യൂസല്‍ഡോര്‍ഫ്),സെന്റ് തോമസ് (കൊളോണ്‍), സെന്റ് ചാവറ(കൊളോണ്‍), സെന്റ് അഗസ്ററിന്‍(ബോണ്‍), സെന്റ് മാര്‍ട്ടിന്‍, സെന്റ് ജോസഫ്(മൊന്‍ഷന്‍ഗ്ളാഡ്ബാഹ്), സെന്റ് ഫ്രാന്‍സിസ്കൂസ്(ബോഹും), സെന്റ് അല്‍ഫോന്‍സാ(എര്‍ഫ്റ്റ്ക്റൈസ്),സെന്റ് സെബാസ്ററ്യന്‍(ഡൂയീസ്ബുര്‍ഗ്), സെന്റ് മാര്‍ട്ടിന്‍(ഷ്വെല്‍മ്) എന്നീ എട്ടെണ്ണം കൂടി നിലവില്‍ വന്നു.

എല്ലാ മാസത്തിലെയും മൂന്നാം ഞായറാഴ്ച വൈകുന്നേരം കൊളോണില്‍ സീറോ മലബാര്‍ റീത്തില്‍ ദിവ്യബലിയും നടക്കുന്നുണ്ട്.കുട്ടികളുടെ വേദപാഠം മാസത്തിലെ ഒന്നും മൂന്നും ഞായറാഴ്ചകളിലും നടക്കുന്നു. ഓശാന, ഈസ്ററര്‍, ക്രിസ്മസ്, കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥ തിരുനാള്‍ ജൂണ്‍/ജൂലൈ മാസങ്ങളിലും, വി. തോമാശ്ളീഹാ, വി. അല്‍ഫോന്‍സാമ്മ, വിശുദ്ധരായ ചാവറയച്ചന്‍, ഏവുപ്രാസിയമ്മ, മദര്‍ തെരേസ, വി. കുര്‍ബാനയുടെ തിരുനാള്‍, സകല മരിച്ചവര്‍ക്കും വേണ്ടിയുള്ള തിരുനാള്‍, പന്തക്കുസ്താ തിരുനാള്‍, ന്യൂഈയര്‍ മാസ്, വര്‍ഷാവസാന മാസ്, പത്തുദിവസം നീണ്ടു നില്‍ക്കുന്ന കൊന്തനമസ്ക്കാരം, ഓരോ മാസാദ്യ വെള്ളിയാഴ്ചകളിലും വൈകുന്നേരങ്ങളില്‍ ആരാധന തുടങ്ങിയവയാണ് സമൂഹത്തില്‍ നടക്കുന്ന പ്രധാന പരിപാടികള്‍.

യൂത്ത് കൊയര്‍, മുതിര്‍ന്നവരുടെ ഗെസാങ് ഗ്രൂപ്പ്, ൈ്രഫസൈറ്റ് ഗ്രൂപ്പ്, വനിതാ കൂട്ടായ്മ, യുവ ഫാമിലി കൂട്ടായ്മ, നാലു പ്രെയര്‍ ഗ്രൂപ്പുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനവും സജീവമാണ്. നോമ്പുകാലങ്ങളില്‍ ധ്യാനങ്ങളും നടത്തിവരുന്നു.

ചാപ്ളെയിനെ സഹായിക്കാനായി 2004 മുതല്‍ ഒന്‍പതുപേരടങ്ങുന്ന ഒരു കോഓര്‍ഡിനേഷന്‍ കമ്മറ്റിയും പ്രവര്‍ത്തിയ്ക്കുന്നു. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴാണ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയെ തെരഞ്ഞെടുക്കുന്നത്. എട്ടാമത്തെ കമ്മറ്റിയാണ് നിലവിലുള്ളത്. കമ്മറ്റിയില്‍ കണ്‍വീനര്‍, സെക്രട്ടറി, ട്രഷറര്‍ എന്നീ ഭരണ ക്രമങ്ങളുമുണ്ട്. കമ്യൂണിറ്റിയിലെ നടന്നതും നടക്കുന്നതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സന്ദേശം എന്ന പേരില്‍ ഒരു ബുക്ക്ലെറ്റ് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം തയ്യാറാക്കി എല്ലാ കുടുംബങ്ങള്‍ക്കും അയച്ചുകൊടുക്കുന്നുണ്ട്.

ആദ്യകാലങ്ങളില്‍ ജര്‍മനിയിലെ കൊളോണും പ്രാന്തപ്രദേശങ്ങളും കേന്ദ്രീകരിച്ച് കുടിയേറിയ മലയാളികളെ സംബന്ധിച്ചിടത്തോളം കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി ഏറെ പ്രധാനമാണ്. ആദ്യതലമുറ നിലവില്‍ രണ്ടും കടന്ന് മൂന്നാം തലമുറയായി നടന്നുനീങ്ങുമ്പോള്‍ പുതുതലമുറയ്ക്ക് ജര്‍മനിയുടെ മണ്ണില്‍ മാര്‍ത്തോമാ വിശ്വാസ പൈതൃകം പകര്‍ന്നു നല്‍കാന്‍ സാധിയ്ക്കുന്നത് വലിയൊരു കാര്യം തന്നെയാണ്. പിച്ചവെച്ച നാളുകളും, ബാല്യവും, കൗമാരവും, യൗവനവും ഒക്കെ പിന്നിട്ട് അഞ്ചു പതിറ്റാണ്ടിന്റെ തികവോടെ സുവര്‍ണ്ണജൂബിലി നിറവിലേയ്ക്കു കടക്കുമ്പോള്‍ കമ്യൂണിറ്റി ഒരു ദീപസ്തംബമായി കെടാവിളക്കായി പ്രകാശം പരത്തുന്നതില്‍ ജര്‍മനിയിലെ മലയാളികള്‍ക്ക് ഏറെ അഭിമാനിയ്ക്കാന്‍ വകയുണ്ട്. കൊളോണ്‍ അതിരൂപതയുടെ അന്താരാഷ്ട്ര കത്തോലിക്കാ പാസ്റററല്‍ കെയറിന്റെ ഭാഗമായി നിലകൊള്ളുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും സാമ്പത്തിക സഹായവും മറ്റു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതും കൊളോണ്‍ അതിരൂപതയും കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുമാണ്.
- dated 09 Jul 2019


Comments:
Keywords: Germany - Otta Nottathil - indian_community_golden_jubilee_celebrations_started Germany - Otta Nottathil - indian_community_golden_jubilee_celebrations_started,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17720193ursula
ഡോ. ഉര്‍സുല ഫൊണ്‍ ഡെര്‍ ലെയന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ മേധാവി Recent or Hot News
വോട്ടെടുപ്പില്‍ നേരിയ ഭൂരിപക്ഷം
തുടര്‍ന്നു വായിക്കുക
documentary_arnos_pathiri_berlin
അര്‍ണോസ് പാതിരി ഡോക്കുമെന്ററി പ്രദര്‍ശനം ജൂലൈ 20 ന് ബര്‍ലിനില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17720198ryan
റ്യാന്‍എയര്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
1772019akk
അന്നഗ്രെറ്റ് ജര്‍മനിയുടെ പുതിയ പ്രതിരോധ മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
177201910merkel
മെര്‍ക്കലിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16720193clinics_quality_germany
ജര്‍മനിയില്‍ ചികിത്സാ നിലവാരം മെച്ചപ്പെടുത്താന്‍ ക്ളിനിക്കുകള്‍ പകുതിയായി കുറയ്ക്കണം: പഠന റിപ്പോര്‍ട്ട്
തുടര്‍ന്നു വായിക്കുക
16720192nurses
നഴ്സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്ത് ജര്‍മന്‍ മന്ത്രി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us