Today: 17 Oct 2019 GMT   Tell Your Friend
Advertisements
കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി സുവര്‍ണ്ണ ജൂബിലി നിറവിലേയ്ക്ക്
Photo #1 - Germany - Otta Nottathil - indische_gemeinde_koeln_50_jahrige_jubilium
കൊളോണ്‍ : പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി (Indische Gemeinde Koeln) സ്ഥാപിതമായിട്ട് അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിടുകയാണ്. ഏതാണ്ട് അറുപതുകളുടെ തുടക്കത്തിലാണ് ദക്ഷിണേന്ത്യയില്‍ നിന്നും പ്രത്യേകിച്ച് കേരളത്തില്‍ നിന്നും ആദ്യമായി ഇന്ത്യക്കാര്‍ ജര്‍മനിയില്‍ എത്തിത്തുടങ്ങിയത്. അക്കാലത്ത് നഴ്സിംഗ് ജോലികളില്‍ നഴ്സുമാരായി പരിശീലനം ആരംഭിക്കാനുള്ള ജര്‍മന്‍ ബിഷപ്പുമാരുടെ ക്ഷണം സ്വീകരിച്ചാണ് എത്തിയിരുന്നത്. അക്കാലത്ത് കന്യാസ്ത്രീകളും ഇവിടേയ്ക്ക് ഇത്തരുണത്തില്‍ എത്തിയിരുന്നു.

താമസിയാതെ കൊളോണ്‍ അതിരൂപത കര്‍ദ്ദിനാള്‍ ജോസഫ് ഫ്രിംഗ്സ് പ്രത്യേക ഇടയ പരിചരണത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ, 1950 കളുടെ അവസാനം മുതല്‍ കൊളോണില്‍ താമസിച്ചിരുന്ന ഫാ. വെര്‍ണര്‍ ചക്കാലക്കല്‍ സി.എം.ഐയെ നഴ്സ്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കുമുള്ള ആത്മീയ വഴികാട്ടിയായി അനൗദ്യോഗികമായി അദ്ദേഹം നിയമിയ്ക്കുകയും ചെയ്തു.
ഫാ. വെര്‍ണര്‍ ചക്കാലക്കല്‍ സിഎംഐ ജര്‍മനിയില്‍ നിന്ന് പോയപ്പോള്‍, കര്‍ദിനാള്‍ ഹോഫ്നര്‍ 1970 മുതല്‍ ഫാ. ജെറോം ചെറുശേരി സിഎംഐയെ ഇന്ത്യക്കാരുടെ ആദ്യത്തെ ഇടയനായി ഔദ്യോഗികമായി നിയമിച്ചു.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, നഗരവും കൊളോണ്‍ അതിരൂപതയും ജര്‍മനിയില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ ശ്രദ്ധാകേന്ദ്രമായി (കോണ്‍ടാക്റ്റ് പോയിന്റ്) അന്നു മുതല്‍ ഇവിടെയുള്ള ഇന്ത്യന്‍ കത്തോലിക്കര്‍ക്ക് പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഒരു വ്യക്തിഗത ഇടയസഹായം ലഭിച്ചു. ഇത് ആദ്യകാലങ്ങളില്‍ യുവ ഇന്ത്യക്കാര്‍ക്കും കന്യാസ്ത്രീകള്‍ക്കും വളരെ പ്രധാനമായിരുന്നു.

ഇന്ത്യന്‍ ദൗത്യത്തിന്റെ വികസനത്തിനായി, 1972 മുതല്‍ ജര്‍മനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ജര്‍മനിയില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കി, കുടുംബയോഗങ്ങളും യുവാക്കളും സമൂഹത്തിന്റെ ഇടയ കേന്ദ്രമായി. 1985 ല്‍ ഇന്ത്യന്‍ മിഷന്റെ തലവനായി ഫ്രാങ്ക് ജെ. ചക്കാലക്കല്‍ സിഎംഐ ചുമതല ഏറ്റെടുത്തു. തുടര്‍ന്ന് 1995 ല്‍ പിതാവ് ഫ്രാന്‍സിസ് പാറയ്ക്കല്‍ സിഎംഐ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി. 2001 ല്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ഈ സ്ഥാനം ഏറ്റെടുത്തു. കൊളോണ്‍ അതിരൂപത കൂടാതെ എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെ ഏതാണ്ട് 3,000 ത്തോളം കത്തോലിക്കര്‍ ഉള്‍പ്പെടുന്നതാണ് (എണ്ണൂറോളം കുടുംബങ്ങള്‍) നിലവിലെ സുവര്‍ണ്ണ ജൂബിലി നിറവിലേയ്ക്ക് നടന്നടുക്കുന്ന ഇന്‍ഡിഷെ ഗെമൈന്‍ഡേ അഥവാ ഇന്ത്യന്‍ കമ്യൂണിറ്റി.
കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയെ ഒന്‍പത് കുടുംബ കൂട്ടായ്മകളായി തിരിച്ചിട്ടുണ്ട്. എല്ലാ മാസത്തിലെയും മൂന്നാം ഞായറാഴ്ച വൈകുന്നേരം കൊളോണില്‍ സീറോ മലബാര്‍ റീത്തില്‍ ദിവ്യബലിയുണ്ടാവും.

1986 ലാണ് ആദ്യത്തെ കുടുംബകൂട്ടായ്മ പിറവിയടുത്തത്. പിന്നീട് സെന്റ് തോമസും, സെന്റ് ചാവറയും, സെന്റ് മാര്‍ട്ടിന്‍, സെന്റ് ഫ്രാന്‍സിസ്കൂസ് ഒക്കെയായി ഒന്‍പതെണ്ണം നിലവില്‍ വന്നു. കുട്ടികളുടെ വേദപാഠം മാസത്തിലെ ഒന്നും മൂന്നും ഞായറാഴ്ചകളിലും നടക്കുന്നു. ഓശാന, ഈസ്ററര്‍, ക്രിസ്മസ്, കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥ തിരുനാള്‍ ജൂണ്‍/ജൂലൈ മാസങ്ങളിലും, വി. തോമാശ്ളീഹാ, വി. അല്‍ഫോന്‍സാമ്മ, വിശുദ്ധരായ ചാവറയച്ചന്‍, ഏവുപ്രാസിയമ്മ, മദര്‍ തെരേസ, വി. കുര്‍ബാനയുടെ തിരുനാള്‍, സകല മരിച്ചവര്‍ക്കും വേണ്ടിയുള്ള തിരുനാള്‍, പന്തക്കുസ്താ തിരുനാള്‍, ന്യൂഈയര്‍ മാസ്, വര്‍ഷാവസാന മാസ്, പത്തുദിവസം നീണ്ടു നില്‍ക്കുന്ന കൊന്ത നമസ്ക്കാരം, ഓരോ മാസാദ്യ വെള്ളിയാഴ്ചകളിലും വൈകുന്നേരങ്ങളില്‍ ആരാധന തുടങ്ങിയവയാണ് സമൂഹത്തില്‍ നടക്കുന്ന പരിപാടികള്‍.

യൂത്ത് കൊയര്‍, മുതിര്‍ന്നവരുടെ ഗെസാങ് ഗ്രൂപ്പ്, ൈ്രഫസൈറ്റ് ഗ്രൂപ്പ്, വനിതാ കൂട്ടായ്മ, യുവ ഫാമിലി കൂട്ടായ്മ, നാലു പ്രെയര്‍ ഗ്രൂപ്പുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനവും സജീവമാണ്. നോമ്പുകാലങ്ങളില്‍ ധ്യാനങ്ങളും നടത്തിവരുന്നു.
ചാപ്ളെയിനെ സഹായിക്കാനായി 2004 മുതല്‍ ഒന്‍പതുപേരടങ്ങുന്ന ഒരു കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയും പ്രവര്‍ത്തിയ്ക്കുന്നു. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴാണ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയെ തെരഞ്ഞെടുക്കുന്നത്. എട്ടാമത്തെ കമ്മറ്റിയാണ് നിലവിലുള്ളത്. കമ്മറ്റിയില്‍ കണ്‍വീനര്‍, സെക്രട്ടറി, ട്രഷറര്‍ എന്നീ ഭരണ ക്രമങ്ങളുമുണ്ട്. കമ്യൂണിറ്റിയിലെ നടന്നതും നടക്കുന്നതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സന്ദേശം എന്ന പേരില്‍ ഒരു ബുക്ക്ലെറ്റ് വര്‍ഷത്തില്‍ നാലു പ്രാവശ്യം തയ്യാറാക്കി എല്ലാ കുടുംബങ്ങള്‍ക്കും അയച്ചുകൊടുക്കുന്നുണ്ട്.

ആദ്യകാലങ്ങളില്‍ ജര്‍മനിയിലെ കൊളോണും പ്രാന്തപ്രദേശങ്ങളും കേന്ദ്രീകരിച്ച് കുടിയേറിയ മലയാളികളെ സംബന്ധിച്ചിടത്തോളം കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി ഏറെ പ്രധാനമാണ്. ആദ്യതലമുറ നിലവില്‍ രണ്ടും കടന്ന് മൂന്നാം തലമുറയായി നടന്നുനീങ്ങുമ്പോള്‍ പുതുതലമുറയ്ക്ക് ജര്‍മനിയുടെ മണ്ണില്‍ മാര്‍ത്തോമാ വിശ്വാസ പൈതൃകം പകര്‍ന്നു നല്‍കാന്‍ സാധിയ്ക്കുന്നത് വലിയൊരു കാര്യം തന്നെയാണ്. പിച്ചവെച്ച നാളുകളും, ബാല്യവും, കൗമാരവും, യൗവനവും ഒക്കെ പിന്നിട്ട് അഞ്ചു പതിറ്റാണ്ടിന്റെ തികവോടെ സുവര്‍ണ്ണജൂബിലി നിറവിലേയ്ക്കു കടക്കുമ്പോള്‍ കമ്യൂണിറ്റി ഒരു ദീപസ്തംബമായി കെടാവിളക്കായി പ്രകാശം പരത്തുന്നതില്‍ ജര്‍മനിയിലെ മലയാളികള്‍ക്ക് ഏറെ അഭിമാനിയ്ക്കാന്‍ വകയുണ്ട്. കൊളോണ്‍ അതിരൂപതയുടെ അന്താരാഷ്ട്ര കത്തോലിക്കാ പാസ്റററല്‍ കെയറിന്റെ ഭാഗമായി നിലകൊള്ളുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും സാമ്പത്തിക സഹായവും മറ്റു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതും കൊളോണ്‍ അതിരൂപതയും കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുമാണ്.
- dated 07 Jul 2019


Comments:
Keywords: Germany - Otta Nottathil - indische_gemeinde_koeln_50_jahrige_jubilium Germany - Otta Nottathil - indische_gemeinde_koeln_50_jahrige_jubilium,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
onam_stuttgart_2019
ഡോ.ഗുണ്ടര്‍ട്ടിന്റെ നാട്ടിലെ ഓണാഘോഷം വേറിട്ടതായി Recent or Hot News
തുടര്‍ന്നു വായിക്കുക
buch_messe_frankfurt_2019
ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയ്ക്ക് നാളെ തുടക്കമാവും Recent or Hot News
തുടര്‍ന്നു വായിക്കുക
george_poovan
ജര്‍മന്‍ മലയാളി ജോര്‍ജ് പൂവന്‍ നിര്യാതനായി
തുടര്‍ന്നു വായിക്കുക
101020194flight
ക്യാമ്പെയിന്‍ ഫലം കാണുന്നില്ല; ജര്‍മനിയില്‍ വിമാന യാത്രക്കാരുടെ എണ്ണം കൂടി
തുടര്‍ന്നു വായിക്കുക
101020192climate
ജര്‍മന്‍ കാലാവസ്ഥാ നിയമത്തിന് സര്‍ക്കാരിന്റെ അംഗീകാരം
തുടര്‍ന്നു വായിക്കുക
101020193synagogue
ജര്‍മനിയിലെ സിനഗോഗില്‍ ആക്രമണം; രണ്ടു പേര്‍ മരിച്ചു
തീവ്ര വലതുപക്ഷക്കാരനായ അക്രമി അറസ്ററില്‍ തുടര്‍ന്നു വായിക്കുക
rosery_cologne_2019
കൊളോണില്‍ കൊന്തനമസ്കാരവും നൊവേനയും ഒക്ടോബര്‍ 11 ന് ആരംഭിയ്ക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us