Today: 24 May 2018 GMT   Tell Your Friend
Advertisements
കൊളോണില്‍ മലയാളികളുടെ കാര്‍ണിവല്‍ ആഘോഷം ഫെബ്രുവരി 11 ന്
Photo #1 - Germany - Otta Nottathil - ivc_karnival_2018
കൊളോണ്‍: ലോകപ്രശസ്തമായ കാര്‍ണിവല്‍ ആഘോഷത്തിന്റെ ലഹരിയുടെ ഉന്മാദത്തില്‍ ജര്‍മനി മുഴുകുമ്പോള്‍ കൊളോണിലെ മലയാളികളും അതില്‍ പങ്കുചേരുന്നു. കഴിഞ്ഞ മുപ്പതിലേറെ വര്‍ഷങ്ങളായി കൊളോണ്‍ മലയാളികളുടെ കായിക കലാക്ഷേത്രമായ ഇന്‍ഡ്യന്‍ വോളിബോള്‍ ക്ളബിന്റെ (ഐ.വി.സി.) ആഭിമുഖ്യത്തിലാണ് ഇത്തവണയും മലയാളികള്‍ കാര്‍ണിവല്‍ ആഘോഷിക്കുന്നത്. ഫെബ്രുവരി 11 ന് (ഞായര്‍) വൈകുന്നേരം ആറുമണിയ്ക്ക് കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ പള്ളി പാരീഷ് ഹാളിലാണ് ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്.

ജര്‍മന്‍ പാരമ്പര്യമനുസരിച്ച് പോയ വര്‍ഷം നവംബര്‍ 11 ന് 11 മണി കഴിഞ്ഞ് 11 മിനിറ്റില്‍ ആരംഭിച്ച കാര്‍ണിവല്‍ ആഘോഷം ഈ വര്‍ഷം ഫെബ്രുവരി 12 ന് (തിങ്കള്‍, റോസന്‍ മോണ്ടാഗ്) ആണ് അവസാനിയ്ക്കുന്നത്. തിങ്കളാഴ്ചയാണ് ആഘോഷത്തിന്റെ മൂര്‍ദ്ധന്യം. ഈസ്ററര്‍ നോയമ്പു തുടങ്ങുന്നതിനു മുമ്പുള്ള തിങ്കളാഴ്ച ദിവസം ജര്‍മനിയിലെങ്ങും പ്രത്യേകിച്ച് കൊളോണ്‍, ഡ്യൂസ്സല്‍ഡോര്‍ഫ്, മൈന്‍സ് എന്നിവിടങ്ങളില്‍ നടക്കുന്ന കാര്‍ണിവല്‍ ആഘോഷത്തില്‍ പത്തുലക്ഷത്തിലധികം പേര്‍ പങ്കെടുക്കും. ആഘോഷം പ്രമാണിച്ച് സ്കൂളുകള്‍ക്കും അവധിയാണ്.

അനുദിന ജീവിതത്തിന്റെ പിരിമുറുക്കങ്ങളെ മാറ്റി നിര്‍ത്തി നര്‍മ്മങ്ങള്‍ പങ്കുവെച്ചും, ആടിയും പാടിയും, നൃത്തംവെച്ചും, ഭക്ഷിച്ചും, പാനം ചെയ്തും ഉല്ലസിക്കാന്‍ മാത്രമായി ഒരുക്കപ്പെടുന്ന ഉത്സവലഹരി പകരുന്ന സായാഹ്നത്തിലേയ്ക്ക് കാര്‍ണിവലിന് അനുയോജ്യമായ വേഷവിധാനങ്ങളോടെ വന്നെത്തുവാന്‍ ഇന്‍ഡ്യന്‍ വോളിബോള്‍ ക്ളബ് ഭാരവാഹികള്‍ മലയാളി സമൂഹത്തെ സാദരം ക്ഷണിയ്ക്കുന്നു.

പരിപാടികളുടെ നടത്തിപ്പിനായി മാത്യു പാറ്റാനി, ഡേവീസ് വടക്കുംചേരി, വര്‍ഗീസ് ചെറുമഠത്തില്‍, ജോയ് മാണിക്കത്ത്, ഫ്രാന്‍സിസ് വട്ടക്കുഴിയില്‍, മാത്യൂസ് കണ്ണങ്കേരില്‍, ഡെസീന തോട്ടുങ്കല്‍, ഡെല്ല തോട്ടത്തില്‍, ജോസഫ് കിഴക്കേത്തോട്ടം, ജോര്‍ജ് അട്ടിപ്പേറ്റി എന്നിവരടങ്ങുന്ന കമ്മറ്റിയും പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

വിവരങ്ങള്‍ക്ക്:

ഡേവീസ് വടക്കുംചേരി 0221 5904183/0173 2609098,വര്‍ഗീസ് ചെറുമഠത്തില്‍ 0221 6804174, ജോയി മാണിക്കത്ത് 02233 923225

സ്ഥലം:

Pfarrsaal St. Theresia, An St. Theresia 6, 51067 Koeln.
- dated 09 Feb 2018


Comments:
Keywords: Germany - Otta Nottathil - ivc_karnival_2018 Germany - Otta Nottathil - ivc_karnival_2018,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
gedenkmesse_mar_abraham_viruthakulangara
മാര്‍ അബ്രഹാം വിരുത്തക്കുളങ്ങരയ്ക്കു വേണ്ടി അനുസ്മരണ ദിവ്യബലി മെയ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
245201810
മെഗാന്‍ മാര്‍ക്കലിനെ വംശീയമായി അധിക്ഷേപിച്ച ജര്‍മന്‍ കമ്പനി മാപ്പു പറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
23520182
ജര്‍മനിയിലെ വലതുപക്ഷക്കാര്‍ക്ക് റഷ്യ സഹായം നല്‍കിയതിനു തെളിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
23520181
വാടക വര്‍ധന: പ്രക്ഷോഭകര്‍ അപ്പാര്‍ട്ട്മെന്റുകള്‍ കൈയേറി
തുടര്‍ന്നു വായിക്കുക
22520181
നാസി ക്രിമിനലുകള്‍ക്കായി അവസാനത്തെ അന്വേഷണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us