Today: 18 Jul 2018 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ജീസസ് യൂത്തിന്റെ നാല്‍പ്പതുമണി ആരാധന ജൂണ്‍ 29 മുതല്‍ ജൂലൈ ഒന്നു വരെ
Photo #1 - Germany - Otta Nottathil - j_y_40_eucharistische_anbetung_germany
കൊളോണ്‍: ജര്‍മനിയിലെ ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ ജര്‍മനിയിലെ കൊളോണില്‍ അഖണ്ഡമായി നാല്‍പ്പതു മണി ആരാധന നടത്തുന്നു.ജൂണ്‍ 29 ന് വെള്ളിയാഴ്ച ആരംഭിച്ച് ജൂലൈ ഒന്നിനാണ് ദിവ്യകാരുണ്യ ആരാധന സമാപിയ്ക്കുന്നത്. കൊളോണ്‍ റോണ്‍ഡോര്‍ഫിലെ വി. പൂജരാജാക്കന്മാരുടെ നാമധേയത്തിലുള്ള ദേവാലയത്തിലാണ് പരിപാടികള്‍ നടക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിയ്ക്ക് ദിവ്യബലിയോടുകൂടി കര്‍മമ്മങ്ങള്‍ ആരംഭിയ്ക്കും. തുടര്‍ന്ന് വൈകിട്ട് ഒന്‍പതു മണിയ്ക്ക് തുടങ്ങുന്ന ആരാധനയ്ക്ക് ജീസസ് യൂത്തിലെ അംഗങ്ങള്‍ പങ്കെടുക്കും.

ശനിയാഴ്ച രാവിലെ എട്ട്, ഉച്ചയ്ക്ക് പന്ത്രണ്ട്, മൂന്ന്, വൈകിട്ട് ഏഴ്, ഒന്‍പത്, ഞായറാഴ്ച രാവിലെ എട്ട് എന്നീ സമയങ്ങളില്‍ കൊന്തനമസ്ക്കാരവും, ശനിയാഴ്ച രാവിലെ പത്ത്, വൈകുന്നേരം അഞ്ച്, ഞായറാഴ്ച രാവിലെ പത്ത് എന്നീ സമയങ്ങളില്‍ ആരാധനാ സ്തുതിപ്പും, ഇടയ്ക്കുള്ള സമയങ്ങളില്‍ ആരാധനയും, ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് ദിവ്യബലിയും ഉണ്ടായിരിയ്ക്കും. ഞായറാഴ്ച രാവിലെ പതിനൊന്നിന് നടക്കുന്ന ദിവ്യബലിയോടുകൂടി പരിപാടികള്‍ സമാപിയ്ക്കും.

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പാ വി. കുര്‍ബാന അര്‍പ്പിയ്ക്കുമ്പോള്‍ ഉപയോഗിച്ചിരുന്ന പൂജ്യവസ്തുവായ കാസാ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചാണ് ആരാധന നടത്തുന്നത്.

ആരാധനയുടെയും കൊന്തനമസ്ക്കാരത്തിന്റെയും ശക്തിയില്‍ യുവജനങ്ങളില്‍ പ്രാര്‍ത്ഥനയുടെയും ദൈവസ്നേഹത്തിന്റെയും, വിശ്വാസത്തിന്റെയും അരൂപി വളര്‍ത്തിയെടുക്കാന്‍ ഉപകരിയ്ക്കുന്ന ആരാധനായജ്ഞത്തിലേയ്ക്ക് ജര്‍മനിയിലെ എല്ലാ യുവജനങ്ങളെയും ക്ഷണിയ്ക്കുന്നതായി ജീസസ് യൂത്തിനുവേണ്ടി റോണ്‍ഡോര്‍ഫ് ഇടവക വികാരി ഫാ.ജോര്‍ജ് വെമ്പാടുതറ സിഎംഐ അറിയിച്ചു.

Address:

Heilige Drei Keonige Kirche
Hahnenstr. 21, 50997 Koeln, Rondorf.
- dated 26 Jun 2018


Comments:
Keywords: Germany - Otta Nottathil - j_y_40_eucharistische_anbetung_germany Germany - Otta Nottathil - j_y_40_eucharistische_anbetung_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us