Today: 18 Jul 2018 GMT   Tell Your Friend
Advertisements
കൊളോണ്‍ കര്‍ദ്ദിനാള്‍ വോള്‍ക്കി കേരളത്തില്‍
Photo #1 - Germany - Otta Nottathil - kardinal_wolkei_kerala
കൊളോണ്‍: ജര്‍മനിയിലെ ഏറ്റവും വലിയ രൂപതയായ കൊളോണ്‍ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെനര്‍ മരിയ വോള്‍ക്കി കേരളത്തിലെത്തി. കര്‍ദ്ദിനാള്‍ മാര്‍ ക്ളീമീസ് കത്തോലിക്കാ ബാവായുടെ ക്ഷണമനുസരിച്ച് അദ്ദേഹത്തിന്റെ അതിഥിതിയായിട്ടാണ് കര്‍ദ്ദിനാള്‍ വോള്‍ക്കി കേരളത്തിലെത്തിയത്.

ദൈവദാസന്‍മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 65ാം ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ച് നടക്കുന്ന പരിപാടികളില്‍ മുഖ്യാതിഥിയാണ് കര്‍ദ്ദിനാള്‍ വോള്‍ക്കി.

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍, കേശവദാസപുരം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരി, മാര്‍ ഇവാനിയോസ് വിദ്യാനഗര്‍, മാര്‍ ഈവാനിയോസ് സ്നേഹവീട്, സെന്റ് മേരീസ് മലങ്കര സെമിനാരി, പാറശാല രൂപത, കൂടാതെ കൊച്ചിയിലും, മറ്റു രൂപതകളും കര്‍ദ്ദിനാള്‍ സന്ദര്‍ശിയ്ക്കും.

കൊച്ചിയിലെ സിഎംഐ ആസ്ഥാനത്തും കര്‍ദ്ദിനാള്‍ വോള്‍ക്കി സന്ദര്‍ശനം നടത്തും.

2011 ഓഗസ്ററ് 27 ന് ബര്‍ലിന്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ വോള്‍ക്കിയെ 2012 ഫെബ്രുവരി 18 നാണ് ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പാ കര്‍ദ്ദിനാളായി ഉയര്‍ത്തി കൊളോണ്‍ അതിരൂപതയുടെ ചുമതല നല്‍കുന്നത്. റോമില്‍ വിദ്യാഭ്യാസത്തിനായുള്ള തിരുസംഘത്തിന്റെ കണ്‍സട്ടള്‍ട്ടന്റും ദൈവാരാധനയ്ക്കു വേണ്ടിയുള്ള തിരുസംഘത്തില്‍ അംഗവുമായ കര്‍ദ്ദിനാള്‍ വോള്‍ക്കിയുടെ കീഴിലാണ് ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെയും ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയായ കൊളോണ്‍ കമ്യൂണിറ്റി. 1969 ല്‍ സ്ഥാപിതമായ കൊളോണ്‍ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ അദ്ധ്യക്ഷന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയാണ്

കര്‍ദ്ദിനാള്‍ തിരുസംഘത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കര്‍ദ്ദിനാളായിരുന്നു വോള്‍ക്കി(61). നിലവില്‍ കര്‍ദ്ദിനാള്‍ ക്ളീമീസ് ബാവയാണ് ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാള്‍.
- dated 13 Jul 2018


Comments:
Keywords: Germany - Otta Nottathil - kardinal_wolkei_kerala Germany - Otta Nottathil - kardinal_wolkei_kerala,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us