Today: 04 Jun 2020 GMT   Tell Your Friend
Advertisements
മ്യൂണിക്ക് കേരളസമാജം സുവര്‍ണ്ണ ജൂബിലിയാഘോഷിച്ചു
Photo #1 - Germany - Otta Nottathil - kerala_samajam_munich_golden_jubilee_celebration_jan_25
മ്യൂണിക്ക് : ജര്‍മനിയിലെ ആദ്യകാല സമാജങ്ങളിലൊന്നും മ്യൂണിക്കിലെ മലയാളികളുടെ ഹൃദയസ്പന്ദനവുമായ മ്യൂണിക്ക് കേരള സമാജം സുവര്‍ണ്ണ ജൂബിലിയാഘോഷിച്ചു. ജനുവരി 25 ന് ശനിയാഴ്ച വൈകുന്നേരം നാലുമണിയ്ക്ക് മ്യൂണിക്കിലെ വില്ലി ഗ്രാഫ് ജിംനാസിയം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.സമാജം ട്രഷറര്‍ ശുഭാ മേനോന്‍ പ്രാര്‍ത്ഥനാഗീതം ചൊല്ലി. ആഘോഷത്തില്‍ മുഖ്യാതിഥിയായ മ്യൂണിക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സൂല്‍ ജനറല്‍ മോഹിത് യാദവ് ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വൈസ് കോണ്‍സുല്‍ വിവേകാനന്ദന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

കേരള സമാജം പ്രസിഡന്റ് ഗിരികൃഷണന്‍ രാധമ്മ നടത്തിയ സ്വാഗത പ്രസംഗത്തില്‍ സമാജത്തിന്റെ പ്രവര്‍ത്തങ്ങളെപ്പറ്റിയും മ്യൂണികിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ഒത്തൊരുമയ്ക്ക് കേരളസമാജം നല്‍കിയ സംഭാവനകളെപ്പറ്റിയും വിശദമായി പ്രതിപാദിച്ചു. 1969 മുതല്‍ 2020 വരെയുള്ള സമാജത്തിന്റെ ചരിത്രം സമാജം സെക്രട്ടറി അതുല്‍ രാജ് അവതരിപ്പിച്ചു.

മധുരിക്കുന്ന ഓര്‍മ്മകളുമായി സമാജത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു.ജനറല്‍ കോണ്‍സൂല്‍ സമാജത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.

തെക്കന്‍ ജര്‍മനിയിലെ പ്രധാന നര്‍ത്തകരായ ദീപികാ പഞ്ചമുഖി, ടീം ബഞ്ജാര, ബോളിവൂഡ് ആര്‍ട്സ് എന്നിവരുടെ നൃത്തച്ചുവടുകള്‍ ചടങ്ങിനു കൊഴുപ്പേകി. നേഹാ നായരും സംഗീത് രാജഗോപാലും ചേര്‍ന്നൊരുക്കിയ സംഗീതനിശയായിരുന്നു ചടങ്ങിലെ ഏറ്റവും വലിയ ആകര്‍ഷണം. ഇമ്പമാര്‍ന്ന ഗാനങ്ങളില്‍ ആരംഭിച്ച് വേദിയെ കയ്യിലെടുത്ത ശേഷം ഇരുവരും അടിപൊളി നമ്പറുകളിലേക്ക് ചുവടു മാറ്റിയപ്പോള്‍ സദസ്സ് ഇളകി മറിഞ്ഞു.

മ്യൂണിക്കിലെ മറ്റു ഇന്ത്യന്‍ സമാജങ്ങളുടെ പ്രതിനിധികള്‍ക്കൊപ്പം പഴയ തലമുറയും പുതിയ തലമുറയും ഒന്നിച്ച് മുന്നൂറിലേറെ പേര്‍ പങ്കെടുത്ത ഒരപൂര്‍വ സംഗമമായ സുവര്‍ണ ജൂബിലി ആഘോഷം ഭാരതത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും മകുടോദാഹരണമായി.

കിരണ്‍, അര്‍ച്ചന എന്നിവര്‍ പരിപാടിയുടെ അവതാരകരായി. സമാജം വൈസ് പ്രസിഡന്റ് അപ്പു തോമസ് ചടങ്ങില്‍ നന്ദി പറഞ്ഞു.
- dated 29 Jan 2020


Comments:
Keywords: Germany - Otta Nottathil - kerala_samajam_munich_golden_jubilee_celebration_jan_25 Germany - Otta Nottathil - kerala_samajam_munich_golden_jubilee_celebration_jan_25,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4620209package
ജര്‍മനിക്ക് 130 ബില്യന്‍ യൂറോയുടെ ഉത്തേജക പാക്കേജ് Recent or Hot News
തുടര്‍ന്നു വായിക്കുക
4620207brit
ബ്രെക്സിറ്റിനു തൊട്ടു മുന്‍പ് ജര്‍മന്‍ പൗരത്വം നേടിയത് 14,500 ബ്രിട്ടീഷുകാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
46202010floyd
ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തെ അപലപിച്ച് ജര്‍മനി Recent or Hot News
അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം
തുടര്‍ന്നു വായിക്കുക
31520201transport
ഗതാഗത മേഖലയില്‍ വമ്പന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
30520202virologist
ജര്‍മനിയില്‍ വൈറോളജിസ്റ്റുകള്‍ക്ക് വധഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
28520204farright
ജര്‍മനിയിലെ വലതുപക്ഷ കുറ്റകൃത്യങ്ങളില്‍ വര്‍ധന
തുടര്‍ന്നു വായിക്കുക
285202010merkel
വൈറസ് നിയന്ത്രണവിധേയം: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us