Today: 18 Nov 2017 GMT   Tell Your Friend
Advertisements
ലോകത്തെ ഏറ്റവും ശക്തയായ വനിത : ഏഴാം തവണയും എതിരില്ലാതെ മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - merkel_no_1_powerfull_lady_forbes
ബര്‍ലിന്‍: ലോകത്തെ ഏറ്റവും ശക്തയായ, സ്വാധീനമുള്ള വനിത ആരെന്ന ചോദ്യത്തിന് തുടരെ ഏഴാം തവണയും ഒരേയൊരുത്തരം, അംഗല മെര്‍ക്കല്‍(63), ജര്‍മനിയുടെ ചാന്‍സലര്‍.

ഫോര്‍ബ്സ് മാഗസിനാണ് ഇതു സംബന്ധിച്ച പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ ശക്തയായ വനിതയായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും മൂന്നാം സ്ഥാനത്തേക്ക് ബില്‍ഗേറ്റ്സിന്റെ ഭാര്യ മെലിന്‍ഡാ ഗേറ്റ്സിനെയും ഫോബസ് മാസിക തെരഞ്ഞെടുത്തു.പട്ടികയില്‍ നാലാം സ്ഥാനം ഫേസ് ബുക്ക് സിഒഒ ഷേര്‍ലി സാന്റ്ബെര്‍ഗ്, അഞ്ചാം സ്ഥാനം ജനറല്‍ മോട്ടോഴ്സിന്റെ ജിഎം/സിഇഒ മേരി ബാരായും കരസ്ഥമാക്കി.

ആറു മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍ യൂട്യൂബ് മേധാവി സൂസന്‍ വോയ്സിക്കി(6), ഇന്‍വെസ്ററ്മെന്റ് ഉടമ അബിഗെയില്‍ ജോണ്‍സണ്‍ (7), ഐഎംഎഫ് മേധാവി ക്രിസ്ററീന്‍ ലഗാര്‍ഡെ(8), ബാങ്കോ സന്റാന്‍ഡര്‍ പ്രസിഡന്റ് അന പട്രീഷ്യ ബോടിന്‍(9),ഐബിഎം സിഇഒ ജിന്നി റൊമേറ്റി(10)എന്നിവര്‍ നേടി.

യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മകളും ട്രംപിന്റെ ഉപദേശകയുമായ ഇവാങ്ക ട്രംപിന്റെ സ്ഥാനം പത്തൊന്‍പതാമതാണ്. എന്നാല്‍ എലിസബെത്ത് രാജ്ഞി(26), മ്യാന്‍മാറിന്റെ സു കുയി(33), യുഎസ് അംബാസഡര്‍ നിക്കി ഹേലി 43ാം സ്ഥാനത്തുമാണ്.

ഇന്‍ഡ്യാക്കാരായ ചന്ദ കോഹാര്‍(32) വൈവിധ്യം, റോഷിനി നാടാര്‍ മല്‍ഹോത്ര(57)ടെക്നോളജി,കിരണ്‍ മസുന്ദാര്‍ ഷാ(71)ഹെല്‍ത്ത് കെയര്‍,ശോബന ബാര്‍ട്ടിയ(92)മീഡിയ, പ്രിയങ്ക ചോപ്ര(97)എന്റര്‍ടെയിനര്‍ എന്നിവര്‍ ആദ്യ 100 ല്‍ ഇടം പിടിച്ചു.

ഇത്തവണ 23 പുതുമുഖങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചത്. പോയ വര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഹില്ലരി ക്ളിന്റണ്‍ ഇത്തവണ 63ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. രാഷ്ട്രീയം, ടെക്നോളജി, ബിസിബസ്, മീഡിയ എന്നീ മേഖലയില്‍ നിന്നുള്ളവരെയാണ് പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നത്. 45 പേരുള്ള യുഎസ് പട്ടികയില്‍ ഒന്നാമതാണ്, യുകെ തൊട്ടു പിന്നിലുമുണ്ട്.

നാലാമൂഴത്തില്‍ ജര്‍മനിയുടെ ചാന്‍സലറാകാന്‍ മുന്നണി കൂട്ടുകെട്ടിലൂടെ ശ്രമം നടത്തുന്ന മെര്‍ക്കല്‍ യൂറോപ്യന്‍ യൂണിയന്റെയും അനിഷേദ്ധ്യ നേതാവാണ്. അടുത്ത മാസത്തില്‍ അധികാരമേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മെര്‍ക്കലിന്റെ "ജെമൈക്ക" മുന്നണി. ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ജര്‍മ്മനി സമ്പദ് വ്യവസ്ഥയില്‍ കുറഞ്ഞ തൊഴിലില്ലായ്മയും വളര്‍ച്ചയും 3.5 ബില്യന്‍ ഡോളറാണ്. ജിഡിപിയും ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ രാജ്യവും ജര്‍മനിയാണ്.
- dated 02 Nov 2017


Comments:
Keywords: Germany - Otta Nottathil - merkel_no_1_powerfull_lady_forbes Germany - Otta Nottathil - merkel_no_1_powerfull_lady_forbes,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
weic_meijs
ഹോളണ്ട് പ്രൊഫഷണല്‍ ബാഡ്മിന്റണ്‍ താരം എറിക് മൈജിസ് വാഹനാപകടത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
171120179
ജര്‍മനിയില്‍ മുന്നണി ചര്‍ച്ച അവസാന ഘട്ടത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171020178
ഇസ്രയേല്‍ പൗരനെ വിലക്കാന്‍ കുവൈറ്റ് എയര്‍വേസിന് അധികാരമുണ്ട്: ജര്‍മന്‍ കോടതി Recent or Hot News
തുടര്‍ന്നു വായിക്കുക
171120174
പ്രതിച്ഛായാ റാങ്കിങ്: യുഎസിനെ പിന്തള്ളി ജര്‍മനി മുന്നില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171120172
കുടുംബങ്ങളെ കാണാനാവാതെ ജര്‍മനിയിലെ അഭയാര്‍ഥികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171120171
ജര്‍മനിയില്‍ വീണ്ടും ഇന്ത്യന്‍ നഴ്സുമാര്‍ക്ക് അവസരം
തുടര്‍ന്നു വായിക്കുക
1611201703
വായു മലിനീകരണം: ജര്‍മനിക്കെതിരേ നിയമ നടപടിക്ക് യൂറോപ്യന്‍ യൂണിയന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us