Today: 04 Jun 2020 GMT   Tell Your Friend
Advertisements
ക്വാറനൈ്റന്‍ ജീവിതം സുഖകരമല്ല : ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - merkel_qurantine_end_normal
ബര്‍ലിന്‍: കോവിഡ് 19 എന്ന മഹാമാരി ബാധിച്ചുവെന്ന സംശയത്താല്‍ ഹോം ക്വാറനൈ്റില്‍ രണ്ടാഴ്ചക്കാലത്തെ ഏകാന്തജീവിതം അവസാനിപ്പിച്ച് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ പൊതു ജീവിതത്തിലും ഭരണകാര്യങ്ങളിലും വീണ്ടും സജീവമായി.

കഴിഞ്ഞ മാര്‍ച്ച് 22 മുതലാണ് മെര്‍ക്കല്‍ കൊറോണ ബാധയ്ക്കെതിരെ സ്വയം പ്രതിരോധം തീര്‍ത്ത് ഹോം ക്വാറനൈ്റന്‍ തെരഞ്ഞെടുത്തത്. പൊയ്മറഞ്ഞ ഏകാന്തതമായ 14 ദിനങ്ങള്‍ വീട്ടിലിരുന്ന് ജനങ്ങള്‍ക്കും രാജ്യത്തിനും വേണ്ടി ജോലി ചെയ്തത് ഒരിയ്ക്കലും എളുപ്പമായിരുന്നില്ല. എന്ന് വീഡിയോ സന്ദേശത്തിലൂടെ നല്‍കിയ അവരുടെ വാക്കുകളില്‍ ധ്വനിച്ചിരുന്നു. ഇന്റര്‍നെറ്റ് വഴിയായി വിരല്‍ത്തുമ്പിലും, ചുറ്റിലും എല്ലാമുണ്ടെങ്കിലും കൊറോണ ചട്ടങ്ങള്‍ കാരണം പുറംലോകത്തില്‍ നിന്ന് എല്ലാം ഛേദിക്കപ്പെട്ടതുപോലെ ഉള്‍ക്കുക്കൊള്ളാനാവാത്ത ഒരു വികാരം, അതും വ്യക്തിപരമായി ഉണ്ടാവുന്നു. ഇത് അതികഠിനംതന്നെ, വാക്കുകളില്‍ പ്രകടമാക്കാന്‍ സാധിയ്ക്കാനും ആവില്ല. മെര്‍ക്കല്‍ പറഞ്ഞു നിര്‍ത്തി. 14 ദിവസം കൊണ്ട് എല്ലാം ശുഭകരമായി. ആശാസ്വത്തിന്റെ കതിരുകള്‍ മുഖത്തുതെളിഞ്ഞ മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ഈസ്ററര്‍ വളരെ വ്യത്യസ്തമാണ്. നാമെല്ലാവരും മുമ്പത്തേക്കാളും തികച്ചും വ്യത്യസ്തമായ ഈസ്റററാണ് ഇത്തവണയുണ്ടാകുന്നത്. പള്ളി സന്ദര്‍ശനങ്ങള്‍ ഈ വര്‍ഷം വിലക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ പള്ളികള്‍ നടപ്പിലാക്കിയ ഡിജിറ്റല്‍ ഓഫറുകളെക്കുറിച്ച് ഏറെ സന്തോഷമുണ്ട്. ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍ എന്നിവയിലൂടെയുള്ള സേവനങ്ങള്‍ നിരവധി ആളുകളിലേക്ക് സമീപ ആഴ്ചകളില്‍ ബന്ധപ്പെട്ടവര്‍ വളരെ അത്ഭുതകരമായി കൈകാര്യം ചെയ്യുമെന്നതില്‍ സന്തോഷവും നന്ദിയുമുണ്ട്, മെര്‍ക്കല്‍ പറഞ്ഞു.

വൈറസ് വ്യാപനത്തിനെതിരെ സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രതിരോധ നടപടികള്‍ എപ്പോള്‍ അവസാനിപ്പിയ്ക്കാന്‍ സാധിയ്ക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്നിരുന്നാലും, നടപടികള്‍ എത്രയും വേഗം കുറയ്ക്കാന്‍ ഫെഡറല്‍ സര്‍ക്കാരും മേധാവികളും, വ്യക്തിപരമായ തന്റെ എല്ലാ കഴിവും ഉപയോഗിച്ച് ചെയ്യുമെന്ന് അവര്‍ ഉറപ്പ് നല്‍കി. നിലവില്‍ പൊതുജീവിതത്തെ നിയന്ത്രിക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ ഏപ്രില്‍ 19 വരെ ബാധകമാണ്.

എല്ലാവരുടെയും ആരോഗ്യവും പരിരക്ഷയുമാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങള്‍. അതിനായി നിയന്ത്രണങ്ങള്‍ പാലിയ്ക്കുക തന്നെ വേണം. പടിപടിയായി പൊതുജീവിതം സാധ്യമാക്കുന്ന പുതിയ പ്രക്രിയയും ഉണ്ടാവും. മെര്‍ക്കല്‍ പറഞ്ഞു.

റോബര്‍ട്ട് കോഹ് ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന സത്യമാണ്. അതിനായി ക്ഷമയോടെ കാത്തിരിയ്ക്കുകയാണ് വേണ്ടത്, അവര്‍ പറഞ്ഞു.മാര്‍ച്ച് 20 ന് തന്റെ ഹൗസ് ഡോക്ടറെ സന്ദര്‍ശിച്ച മെര്‍ക്കലിന് ഹൗസ് ഡോക്ടറിന് കോവിഡ് 19 പോസിറ്റീവാണെന്നു സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മെര്‍ക്കലും സംശയത്തിന്റെ പേരില്‍ 14 ദിവസത്തേയ്ക്ക് ക്വാറനൈ്റനില്‍ ആയത്.
- dated 04 Apr 2020


Comments:
Keywords: Germany - Otta Nottathil - merkel_qurantine_end_normal Germany - Otta Nottathil - merkel_qurantine_end_normal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4620209package
ജര്‍മനിക്ക് 130 ബില്യന്‍ യൂറോയുടെ ഉത്തേജക പാക്കേജ് Recent or Hot News
തുടര്‍ന്നു വായിക്കുക
4620207brit
ബ്രെക്സിറ്റിനു തൊട്ടു മുന്‍പ് ജര്‍മന്‍ പൗരത്വം നേടിയത് 14,500 ബ്രിട്ടീഷുകാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
46202010floyd
ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തെ അപലപിച്ച് ജര്‍മനി Recent or Hot News
അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം
തുടര്‍ന്നു വായിക്കുക
31520201transport
ഗതാഗത മേഖലയില്‍ വമ്പന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
30520202virologist
ജര്‍മനിയില്‍ വൈറോളജിസ്റ്റുകള്‍ക്ക് വധഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
28520204farright
ജര്‍മനിയിലെ വലതുപക്ഷ കുറ്റകൃത്യങ്ങളില്‍ വര്‍ധന
തുടര്‍ന്നു വായിക്കുക
285202010merkel
വൈറസ് നിയന്ത്രണവിധേയം: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us