Today: 17 Dec 2018 GMT   Tell Your Friend
Advertisements
ബര്‍ലിന്‍ ഐറ്റിബിയ്ക്ക് തുടക്കമായി ; കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇന്‍ഡ്യന്‍ പവലിയനില്‍
Photo #1 - Germany - Otta Nottathil - minister_kannamthanam_itb_berlin
ബര്‍ലിന്‍: ജര്‍മനിയുടെ തലസ്ഥാന നഗരമായ ബര്‍ലിനില്‍ മാര്‍ച്ച് ഏഴിന് ആരംഭിച്ച ബര്‍ലിന്‍ ഐടിബിയില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എത്തി. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഐടിബില്‍ കാ്യാമ്പ് ചെയ്യുന്നുണ്ട്. മന്ത്രി അല്‍ഫോന്‍സ് ഇന്‍ഡ്യന്‍ പവലിയന്‍ നോക്കിക്കണ്ടു സംതൃപ്തി രേഖപ്പെടുത്തി. സ്കൈ റൈസന്‍ എംഡി തോമസ് കണ്ണങ്കേരില്‍, സോമതീരം എംഡി ബേബി മാത്യു സേമതീരം, രാജേഷ് പിളൈ്ള, പവിത്രന്‍, ഉണ്ണി കെ.നായര്‍ തുടങ്ങിയവര്‍ മന്ത്രിയുമായി ആശയവിനിമയം നടത്തി. ഹാള്‍ അഞ്ച് 2 ബിയിലാണ് ഇന്‍ഡ്യന്‍ പവലിയന്‍ ഒരുങ്ങുന്നത്.( കിരൃലറശയഹല കിറശമ കഠആ ആലൃഹശി, ടമേിറ ചീ. 205, 205മ, ഒമഹഹ ചീ. 5.2യ). കേരളത്തില്‍ നിന്നും കെടിഡിസി, സോമതീരം തുടങ്ങിയ നിരവധി റിസോര്‍ട്ടുകള്‍, ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങിയവര്‍ തങ്ങളുടെ വിഷയവുമായി ഇന്‍ഡ്യന്‍ പവലിയന്‍ സ്ററാളുകള്‍ ഒരുക്കിയിട്ടുണ്ട്.

മാര്‍ച്ച് ഒന്‍പതിന് കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബര്‍ലിന്‍ ഐടിബില്‍ എത്തുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ആന്റ് ട്രേഡ് ഷോ (ഐറ്റിബി ബര്‍ലിന്‍) 2016 ല്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ച ഐറ്റിബിയുടെ ഇക്കൊല്ലത്തെ പങ്കാളിത്ത രാജ്യം മെക്ക്ലന്‍ബുര്‍ഗ് ഫോര്‍പൊര്‍മന്‍ ആണ്. " പ്രകൃതിയാണ് ഞങ്ങളുടെ ആഘോഷം" എന്നതാണ് ഇക്കൊല്ലത്തെ മുദ്രാവാക്യം.

മേളയുടെ ഉദ്ഘാടന സമ്മേളനം ബര്‍ലിനിലെ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് സെന്ററില്‍ (ഐസിസി) മാര്‍ച്ച് ആറിന് (ചൊവ്വ) വൈകുന്നേരം 6 മണിയ്ക്ക് നടന്നു. പ്രദര്‍ശന നഗരിയിലെ സിറ്റി ക്യൂബില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലാണ് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.

ആഗോളവത്കരണത്തിന് അവസരമൊരുക്കുന്നത്തിന്റെ ഒരു മികച്ച ഉദാഹരണമാണ് ഐടിബി ടൂറിസം. ലോകത്തെ ഏറ്റവും വലിയ ട്രാവല്‍ മേളയാണിത്. ജോലി സൃഷ്ടിക്കുന്ന ഒരു സാമ്പത്തിക ഘടകമായ ഇത് വളര്‍ന്നുവരുന്ന വികസ്വര രാജ്യങ്ങള്‍ക്കും ബാധകമാണ്. ഉദ്ഘാടനപ്രസംഗത്തില്‍ മെര്‍ക്കല്‍ പറഞ്ഞു.

ഉദ്ഘാടന ദിനത്തില്‍ ക്ഷണിയ്ക്കപ്പെട്ട 4500 ഓളം അതിഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. അതിഥി രാജ്യത്തിന്റെ പാരമ്പര്യ സംഗീതം, നൃത്തം തുടങ്ങിയ വൈവിദ്ധ്യങ്ങളായ സാംസ്കാരിക പരിപാടികള്‍ തദവസരത്തില്‍ അരങ്ങേറി. ബര്‍ലിന്‍ അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്ററില്‍ നടക്കുന്ന മേളയില്‍ അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നായി 186 രാജ്യങ്ങളും 10,000 അധികം പ്രദര്‍ശകരും പങ്കെടുക്കുന്നത്.ബര്‍ലിന്‍ മേളയിലെ വലിയ വിഷയം നിരവധി ടൂറിസ്ററുകള്‍ക്ക് ജനപ്രീതിയാര്‍ജ്ജിച്ച ഇടങ്ങളുടെ വിരങ്ങളടങ്ങുന്ന പ്രദര്‍ശനമാണ്. മാര്‍ച്ച് 11 ന് ഞായറാഴ്ച അന്‍പത്തിരണ്ടാമത് മേളയ്ക്ക് തിരശീല വീഴും.
- dated 07 Mar 2018


Comments:
Keywords: Germany - Otta Nottathil - minister_kannamthanam_itb_berlin Germany - Otta Nottathil - minister_kannamthanam_itb_berlin,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nazrethie_puthri_mariyambike_song_album_swargeeyaaraamam
ഇത് ഡിസംബര്‍ ; ഒരു കിസ്മസ് കാലംകൂടി വരവായി Recent or Hot News
തുടര്‍ന്നു വായിക്കുക
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
1512201803thirdgender
ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ഭിന്ന ലിംഗം രേഖപ്പെടുത്താന്‍ ജര്‍മന്‍ പാര്‍ലമെന്റ് അനുമതി നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
1512201802cologne
കൊളോണിലെ ബന്ദി നാടകത്തിന് ഭീകര ബന്ധമില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
1512201801xmas
ക്രിസ്മസിന്റെ വേരുകള്‍ ജര്‍മനിയില്‍?
തുടര്‍ന്നു വായിക്കുക
131220182germanybanking
ബാങ്ക് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള ചട്ടങ്ങള്‍ ജര്‍മനി എളുപ്പമാക്കുന്നു
ബ്രിട്ടന്‍ വിടുന്ന സ്ഥാപനങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമം തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us