Today: 16 Sep 2019 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ കൊലയാളി പുരുഷ നഴ്സിന് ജീവപര്യന്തം
Photo #1 - Germany - Otta Nottathil - niels_hoegel_nurse_life_imprisionment
ബര്‍ലിന്‍: ജര്‍മനിയിലെ കൊലയാളി പുരുഷ നഴ്സ് നീല്‍ ഹോഗലിന്(42) ജീവപര്യന്തം തടവ് ശിക്ഷ.വടക്കന്‍ ജര്‍മനിയിലെ ഓള്‍ഡന്‍ബര്‍ഗ്, ഡെല്‍മെന്‍ഹോര്‍സ്ററ് എന്നീ രണ്ട് ആശുപത്രികളിലായി 85 പേരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്.

ലോവര്‍ സാക്സണി സംസ്ഥാനത്തെ ഓള്‍ഡന്‍ബുര്‍ഗ് ജില്ലാകോടതി ജഡ്ജി സെബാസ്ററ്യന്‍ ബ്യൂമര്‍മാന്‍ ആണ് നീല്‍സ് ഹോഗലിന്റെ കൊലപാതകം "അപൂര്‍വ്വം" എന്ന് വിശേഷിപ്പിച്ചു വിധി പ്രഖ്യാപിച്ചത്.

1999 നും 2005 നും ഇടക്ക് രണ്ട് രോഗികള്‍ക്ക് ഹൃദയാഘാതം മൂലം ജീവന്‍ നഷ്ടപ്പെടുന്ന മെഡിസിന്‍ നല്‍കി കൊലപ്പെടുത്തിയതായി നേരത്തെ തെളിഞ്ഞിരുന്നു. ജര്‍മനിയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വിശാലമായ കൊലയാളി അദ്ദേഹമാണെന്ന് കോടതി വിലയിരുത്തി. നിങ്ങള്‍ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന ജഡ്ജിയുടെ ചോദ്യത്തിനുത്തരമായി ഹോഗല്‍ പറഞ്ഞത് ഇങ്ങനെയാണ്. ഞാന്‍ അവരുടെ . ഒരു രക്ഷകനായി അവതരിച്ച് വിവിധ മരുന്നുകള്‍ നല്‍കി അവരെ പുനരുജ്ജീവിപ്പിയ്ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഹോഗലിന് "റുംബോ" എന്ന നാമവും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പിന്നീടുണ്ടായി.

കൃത്യനിര്‍വഹണത്തിനു ശേഷം രോഗികളെ പുനരുജ്ജീവിപ്പിക്കാനും തന്റെ സഹപ്രവര്‍ത്തകരെ തന്നിലേയ്ക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചതായും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ വെളിപ്പെടുത്തി.ഹോഗലിന്റെ വിചാരണയുടെ അവസാന ദിവസം, തന്റെ ക്രൂരതയില്‍ ഇരകളായവരുടെ കുടുംബാംഗങ്ങളോട് ഹോഗല്‍ ക്ഷമായാചനം നടത്തി.

"വര്‍ഷങ്ങളായി ഞാന്‍ ചെയ്ത എല്ലാ അപരാധങ്ങള്‍ക്കുമായി ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു എന്നാണ് ഹോഗല്‍ പറഞ്ഞത്.130 ഓളം രോഗികളെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ 55 പേരെ കൊലപ്പെടുത്തിയതായി ഹോഗല്‍ കോടതിയില്‍ ഏറ്റു പറഞ്ഞു. എന്നാല്‍ സാഹചര്യത്തെളിവുകള്‍ നിരത്തി 85 പേരെ കൊന്നുവെന്നുള്ള വിധി ന്യായമാണ് ജഡ്ജി പ്രസ്താവിച്ചത്.കൂടുതല്‍ പേരെ കൊന്നുവെന്നു കരുതുന്നുണ്ടെങ്കിലും മൃതദേഹങ്ങളുടെ സംക്ഷിപ്തമായ തെളിവുകള്‍ എങ്ങനെയോ നശിപ്പിക്കപ്പെട്ടുവെന്ന് പോലീസ് കരുതുന്നു.

2005 ല്‍ ഡെല്‍മെന്‍ഹോര്‍സ്ററ് ആശുപത്രിയിലെ ഒരു രോഗിക്ക് അനിയന്ത്രിതമായ മരുന്നുകള്‍ നല്‍കിയതിനാണ് ഹോഗല്‍ പിടിയ്ക്കപ്പെടുന്നത്. ഇതിന്റെ തൊട്ടു പിന്നാലെ നടത്തിയ അന്വേഷണത്തില്‍ 2008 ല്‍ കൊലപാതക ശ്രമത്തിന് ഏഴ് വര്‍ഷം തടവ് വിധിച്ചിരുന്നു. എന്നാല്‍, മരിച്ച മറ്റ് രോഗികളുടെ സംശയത്തിന്റെ വെളിച്ചത്തില്‍ നടത്തിയ അന്വേഷണമാണ് കൂട്ടക്കൊലപാതകത്തിന്റെ ചരിത്രത്തിലേയ്ക്ക് വഴിത്തിരിവായത്.ഒപ്പം കുടുംബാംഗങ്ങളുടെ നിരന്തര ഇടപെടലുംകൂടിയായപ്പോള്‍ ഹോഗല്‍ തളയ്ക്കപ്പെട്ടു.

2015 ല്‍ അവസാനിച്ച രണ്ടാമത്തെ വിചാരണയില്‍ രണ്ടു കൊലപാതകങ്ങള്‍ക്കുമായി ഹോഗല്‍ ജയിലിലായിരുന്നു.ആദ്യത്തെ വിചാരണയുടെ സമയത്ത് അദ്ദേഹം മന: ശാസ്ത്രജ്ഞനോട് ഏറ്റുപറഞ്ഞിരുന്നു. 30 പേരെ വകവരുത്തിയെന്ന്. എന്നാല്‍ പിന്നീടാണ് വിശദമായി തെളിവുകള്‍ ശേഖരിയ്ക്കാനായതും കോടതിയില്‍ സവിസ്തരം കേസ് നടന്നതും. ഇതിന്റെ അിെസ്ഥാനത്തില്‍ ആശുപ0ത്രി റെക്കോഡുകളും മരുന്നിന്റെ ഡോസ് രേഖയും വിശദമായി കോടതി പരിശോധിച്ചിരുന്നു. ഓള്‍ഡെന്‍ബര്‍ഗ് ഹോസ്പിറ്റലിലെ രേഖകളില്‍ ഹൊഗല്‍ ഷിഫ്റ്റിലുണ്ടായിരുന്നപ്പോള്‍ മരണ നിരക്ക് ഇരട്ടിയോളം വര്‍ദ്ധിച്ചതും കൂടുതല്‍ സംശയത്തിന് വഴിതെളിച്ചു.
- dated 06 Jun 2019


Comments:
Keywords: Germany - Otta Nottathil - niels_hoegel_nurse_life_imprisionment Germany - Otta Nottathil - niels_hoegel_nurse_life_imprisionment,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16920194brexit
ജര്‍മനിയിലുള്ള ബ്രിട്ടീഷുകാര്‍ നാട്ടിലെത്തുമ്പോള്‍ ആരോഗ്യ രംഗത്ത് നിയന്ത്രണങ്ങളുണ്ടാകും Recent or Hot News
തുടര്‍ന്നു വായിക്കുക
16920193measles
മ്യൂണിച്ചില്‍ അഞ്ചാം പനി മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
16920191car
ജര്‍മന്‍ കാര്‍ മേഖലയ്ക്കെതിരായ പ്രതിഷേധത്തില്‍ പതിനായിരങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
IAA_frankfurt_2019
ഫ്രാങ്ക്ഫര്‍ട്ടില്‍ അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ എക്സിബിഷന്‍ ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
reiz_gas_attack_bilefeld_school_children
ജര്‍മനിയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നേരെ വംശീയാക്രമണം : എട്ടു പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
editorial_2019_onam
തിരുവോണം ~ ഓര്‍മ്മയില്‍ ഒരു സുവര്‍ണ്ണത്തിളക്കം
തുടര്‍ന്നു വായിക്കുക
joshua_wong_in_berlin
ഹോങ്കോങ്ങ് പ്രക്ഷോഭകാരി വോംഗ് ബര്‍ലിനില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us