Today: 25 Sep 2017 GMT   Tell Your Friend
Advertisements
വെസ്ററ് ഫാളിയ സംസ്ഥാനത്തിലും മെര്‍ക്കല്‍ പാര്‍ട്ടി വിജയക്കൊടി നാട്ടി
Photo #1 - Germany - Otta Nottathil - nrw_election_cdu_wins
ബര്‍ലിന്‍: ഞായറാഴ്ച വെസ്ററ് ഫാളിയ സംസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെ (എസ്പിഡി) തൂത്തെറിഞ്ഞ് മെര്‍ക്കലിന്റെ പാര്‍ട്ടി ക്രിസ്ററ്യന്‍ ഡമോക്രാറ്റിക് യൂണിയന്‍(സിഡിയു) വിജയക്കൊടിനാട്ടി ഭരണം പിടിച്ചെടുത്തു.

കഴിഞ്ഞ എട്ടുവര്‍ഷമായി ഭരണം നടത്തിയിരുന്ന എസ്പിഡിയെ മുട്ടുകുത്തിച്ചാണ് സിഡിയു അധികാരം നേടിയത്. ആകെയുള്ള 181 അംഗ സംസ്ഥാന അസംബ്ളിയില്‍ സിഡിയു 33.6% വോട്ടു നേടി 67 സീറ്റില്‍ വിജയിച്ചപ്പോള്‍ 31 % ശതമാനം വോട്ടില്‍ 62 അംഗങ്ങളെയാണ് എസ്പിഡിയ്ക്ക് ലഭിച്ചത്. ഫ്രീ ഡമോക്രാറ്റിക് പാര്‍ട്ടി(എഫ്ഡിപി) 12 % വോട്ടില്‍ 24 അംഗങ്ങളെയും അസംബ്ളിയില്‍ എത്തിച്ചു മൂന്നാമത്തെ വലിയ കക്ഷിയായി. കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ എഎഫ്ഡി 7.8%(16) ഉം, പരിസ്ഥിതിക്കാര്‍ 6.1 % (12) വോട്ടും നേടി.ഇടതുപക്ഷ തീവ്രാദികളും മറ്റു കക്ഷികളും അഞ്ചു ശതമാനത്തില്‍ താഴെയാണ് വോട്ടു നേടിയത്.

സിഡിയുവും എഫ്ഡിപിയും കൈകോര്‍ത്ത് ഭരണം കൈയ്യാളാനുള്ള ചര്‍ച്ചയിലാണ് കക്ഷികള്‍. മെര്‍ക്കലിന്റെ വിശ്വസ്തനായ സിഡിയുവിലെ അര്‍മീന്‍ ലാഷെറ്റ് മുഖ്യമന്ത്രിയായേക്കും.തെരഞ്ഞെടുപ്പിലെ തോല്‍വി സമ്മതിച്ച് മുഖ്യമന്ത്രി ഹനലോറെ ക്രാഫ്റ്റ് സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചു.

ഇതുവരെയുള്ള സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ മിക്കവയും മെര്‍ക്കലും പാര്‍ട്ടിയും വിജയിച്ചെന്നു മാത്രമല്ല ഭരണവും നേടിക്കഴിഞ്ഞ ട്രെന്‍ഡ് തുടരുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 24 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നാലാമൂഴവും മെര്‍ക്കല്‍ ജര്‍മന്‍ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഏറെക്കറെ ഉറപ്പായി. മെര്‍ക്കലിനെതിരെ എസ്പിഡി ഉയര്‍ത്തിക്കാട്ടിയ മാര്‍ട്ടിന്‍ ഷുള്‍സ് നിഷ്പ്രഭനാകുന്ന അവസ്ഥയിലേയ്ക്കാണ് തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ നീങ്ങുന്നത്.
- dated 14 May 2017


Comments:
Keywords: Germany - Otta Nottathil - nrw_election_cdu_wins Germany - Otta Nottathil - nrw_election_cdu_wins,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us