Today: 25 Sep 2018 GMT   Tell Your Friend
Advertisements
നഴ്സുമാരെ വീണ്ടും മാടിവിളിച്ച് ജര്‍മന്‍ സര്‍ക്കാര്‍
Photo #1 - Germany - Otta Nottathil - nurses_to_germany
ബര്‍ലിന്‍: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 50,000 വിദേശ നഴ്സുമാരെ റിക്രൂട്ട് ചെയ്യുമെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്ഫാന്‍ മാദ്ധ്യമങ്ങളെ അറിയിച്ചു. ജര്‍മന്‍ തൊഴില്‍ വിദേശകാര്യ ഒശുപ്പിന്റെ സഹകരണത്തോടെയുമായിരിയ്ക്കും റിക്രൂ്മെന്റ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ 35,000 തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്നും മുന്‍കാലങ്ങളിലെ അപേക്ഷിച്ച് ജര്‍മനിയില്‍ നഴ്സുമാരുടെ തൊഴില്‍ സാദ്ധ്യതകള്‍ ഏറിവരികയാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ വിദേശ നസ്ഴുമാര്‍ക്കായി ജര്‍മനി വാതില്‍ തുറന്നതിന്റെ അടിസ്ഥാനത്തില്‍ ഒട്ടനവധി മലയാളികള്‍ ജര്‍മനിയില്‍ നഴ്സിംഗ് ജോലിയ്ക്കായി എത്തിയിട്ടുണ്ട്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിയ്ക്കും ഇത്തവണ കൂടുതല്‍ മുന്‍ഗണനയെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ചുകൊണ്ടിരിയ്ക്കുകയാണെന്നും ഈ മേഖലയില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിയ്ക്കാനുള്ള പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019 ജനുവരി മുതല്‍ ശമ്പള വര്‍ദ്ധനയിലും മറ്റാനുകൂല്യങ്ങളില്‍ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

നഴ്സിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജര്‍മന്‍ ഭാഷാ ലെവല്‍ ബി ടു പാസായവര്‍ക്ക് ജര്‍മനിയില്‍ ഇനിയും ജോലി തേടാവുന്നതാണ്. ഒരു ജോബ് ഓഫര്‍കൂടി കരസ്ഥമാക്കിയാല്‍ വീസയ്ക്കും വര്‍ക്ക് പെര്‍മിറ്റിനും മറ്റുമായി ഇന്‍ഡ്യയിലെ ജര്‍മന്‍ എംബസിയെയോ, കോണ്‍സുലേറ്റിനെയോ സമീപിച്ചാണ് പേപ്പറുകള്‍ ശരിയാക്കേണ്ടത്. ഇതുസംബന്ധിച്ച് യാതൊരു ഏജന്‍സികളെയും ജര്‍മന്‍ സര്‍ക്കാര്‍ നിയമിച്ചിട്ടില്ലതാനും.
- dated 04 Jul 2018


Comments:
Keywords: Germany - Otta Nottathil - nurses_to_germany Germany - Otta Nottathil - nurses_to_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us