Today: 20 Oct 2019 GMT   Tell Your Friend
Advertisements
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഓണാഘോഷം അവിസ്മരണീയമായി
Photo #1 - Germany - Otta Nottathil - onam_frankfurt_kerala_samajam_2019
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവോണവും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്മവാര്‍ഷികവും സംയുക്തമായി ആഘോഷിച്ചു.

ഫ്രാങ്ക്ഫര്‍ട്ടിലെ സാല്‍ബൗ ടൈറ്റസ് ഫോറം ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ വൈവിധ്യങ്ങളായ കലാപരിപാടികള്‍ പുതുമകള്‍ നിറച്ച അവതരണ മഹിമകൊണ്ട് അവിസ്മരണീയമായി. സെപ്റ്റംബര്‍ 14 ന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് തൂശനിലയില്‍ വിളമ്പിയ ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

ഗാന്ധിജിയെപ്പറ്റിയുള്ള വീഡിയോ ഷോയും ഹാളിനു പുറത്ത് ഗാന്ധിജിയുടെ ജീവിതത്തിലെ വിവിധ മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഫോട്ടോപ്രദര്‍ശനവും ഒരുക്കിയത് പുതുതലമുറയ്ക്ക് അറിവു പകരാനുള്ള വേദിയായി.

ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ ജനറല്‍ പ്രതിഭാ പാര്‍ക്കര്‍, സീറോ മലബാര്‍ കമ്യൂണിറ്റി ഇടയന്‍ ഫാ. തോമസ് വട്ടുകുളം, ഫ്രാങ്ക്ഫര്‍ട്ട് സിറ്റി ഫോര്‍ ഫോറിന്‍ അഡൈ്വസറി കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ കെറി റെഡ്ഡിംഗ്ടണ്‍, ഇയു ഫ്രാങ്ക്ഫര്‍ട്ട് റീജിയന്‍ ചെയര്‍മാന്‍ ക്ളൗസ് ക്ളിപ്പ് എന്നിവര്‍ ആഘോഷത്തില്‍ വിശിഷ്ടാതിഥികളായിരുന്നു.

സമാജം പ്രസിഡന്റ് ഡോ.അജാക്സ് മുഹമ്മദ് സ്വാഗതം ആശംസിച്ചു. കോണ്‍സുല്‍ ജനറല്‍ പ്രതിഭ പാര്‍ക്കര്‍, ഫാ.തോമസ് വട്ടുകുളം, നാരായണ സ്വാമി, കെറി റെഡ്ഡിംഗ്ടണ്‍, ഡോ. അജാക്സ് മുഹമ്മദ്, കെഎസ്എഫ് സെക്രട്ടറി അബി മാങ്കുളം എന്നിവര്‍ ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു. കോണ്‍സുല്‍ ജനറല്‍ പ്രതിഭ പാര്‍ക്കര്‍ ഉദ്ഘാടന പ്രസംഗം നടത്തി.

സമാജം മലയാളം സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച നാനാത്വത്തില്‍ ഏകത്വം എന്ന ദേശസ്നേഹ പരിപാടി ഏറെ മികച്ചതായി.

തിരുവാതിര നൃത്തം, നൃത്തശില്‍പ്പം. ഓണം അവതരണം, ബോളിവുഡ് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, സോളോ, സ്പോട്ട് ഡബിംഗ് മിമിക്രി, നാടോടി നൃത്തം, ടോളിവുഡ് നൃത്തം, ഭരതനാട്യം, ശാസ്ത്രീയ നൃത്തം, ഹിന്ദി ഗാനം തുടങ്ങിയ വൈവിധ്യമാര്‍ന്ന മികവുറ്റ പരിപാടികള്‍ ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. കലാപരിപാടികളില്‍ ഏകദേശം എണ്‍പതോളം കലാകാരന്മാര്‍ പങ്കെടുത്തു.

സമാജം നടത്തിയ അത്തപ്പൂക്കളം മല്‍സരത്തിലും ചിത്രരചനാ മല്‍സരത്തിലും വിജയികളായവര്‍ക്ക് ഡോ. അജാക്സ് മുഹമ്മദ്, അബി മാങ്കുളം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മാവേലിയായി ബിജന്‍ കൈലാത്ത് വേഷമിട്ടു.നിറങ്ങളുടെ അഴകില്‍ കൊരുത്ത പൂക്കളത്തിന്റെ നടുവില്‍ ഒരുക്കിയ നിലവിളക്കിന്റെ തിരിനാളം ആഘോഷത്തെ പ്രകാശമയമാക്കി. ജാതിമതഭേദമെന്യേ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട അറുനൂറ്റിയന്‍പതില്‍പ്പരം ആളുകള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

രമേശ് ചെല്ലെതുറൈ നേതൃത്വം നല്‍കിയ തംബോലയില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമാജം ജനറല്‍ സെക്രട്ടറി അബി മാങ്കുളം നന്ദി പറഞ്ഞു. മികവാര്‍ന്ന പരിപാടികള്‍ അനുശ്രീ അമിരേഷ്, ബാസ്ററിന്‍ സേവ്യര്‍ എന്നിവര്‍ മോഡറേറ്റ് ചെയ്തു. ദേശീയഗാനത്തോടെ ഓണാഘോഷത്തിന് തിരശീലവീണു.

സമാജം ഭാരവാഹികളായ ഡോ.അജാക്സ് മുഹമ്മദ്, അബി മാങ്കുളം, രമേശ് ചെല്ലെതുറൈ, മറിയാമ്മ ടോണിസണ്‍, ബോബി ജോസഫ്, കോശി മാത്യു, ജോണ്‍ ജോസഫ് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
- dated 20 Sep 2019


Comments:
Keywords: Germany - Otta Nottathil - onam_frankfurt_kerala_samajam_2019 Germany - Otta Nottathil - onam_frankfurt_kerala_samajam_2019,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us