Today: 24 Jul 2019 GMT   Tell Your Friend
Advertisements
കൊളോണ്‍ കേരള സമാജം തിരുവോണം സെപ്റ്റംബര്‍ 15 ന്
Photo #1 - Germany - Otta Nottathil - onam_ksk_2018
കൊളോണ്‍:മഹാപ്രളയത്തിന്റെ ബാക്കി പത്രമായി മാറിയ കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായി കേരള സര്‍ക്കാരിനൊപ്പം കൊളോണ്‍ കേരള സമാജവും കൈകോര്‍ക്കുന്നു.

മലയാളിമനസില്‍ കനക സ്മൃതികളുണര്‍ത്തുന്ന തിരുവോണം അനാര്‍ഭാടമായി നടത്തി ഇതില്‍ നിന്നും ലഭിയ്ക്കുന്ന ചെലവുകഴിച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍ നല്‍കും. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് താങ്ങാകാന്‍ ഒരുക്കുന്ന ഓണാഘോഷം പ്രവാസി രണ്ടാം തലമുറയെയും ജര്‍മന്‍ സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് നടത്തുന്നത്.ദുരിതാശ്വാസ നിധിയിലേയ്ക്ക് ഫണ്ട് സ്വരൂപിയ്ക്കുന്നതിന്റെ ഭാഗമായി പതിനൊന്നു സമ്മാനങ്ങളോടുകൂടി ലോട്ടറിയും സംഘടിപ്പിച്ചിട്ടുണ്ട്. വുപ്പര്‍ത്താലിലെ ലോട്ടസ് ട്രാവല്‍സ് (സണ്ണി കോട്ടയ്ക്കമണ്ണില്‍) സ്പോസര്‍ ചെയ്യുന്ന ഖത്തര്‍ എയര്‍വേയ്സിന്റെ കേരളത്തിലേയ്ക്കുള്ള (ടു & ഫ്രോ) ടിക്കറ്റാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്.

കൊളോണ്‍, വെസ്ലിങ് സെന്റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ (ബോണര്‍ സ്ട്രാസെ 1, 50389,) സെപ്റ്റംബര്‍ 15 ന് (ശനി) വൈകുന്നേരം അഞ്ചരയ്ക്ക് (പ്രവേശനം അഞ്ചുമണി മുതല്‍) പരിപാടികള്‍ ആരംഭിക്കും.

തിരുവാതിരകളി, മാവേലിമന്നന് വരവേല്‍പ്പ്, ശാസ്ത്രീയ നൃത്തങ്ങള്‍, നാടോടി നൃത്തങ്ങള്‍, സംഘനൃത്തങ്ങള്‍ എന്നിവയ്ക്കു പുറമെ താളപ്പെരുമ മുഴക്കാന്‍ ചെണ്ടമേളം തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

മൂന്നര പതിറ്റാണ്ടു പിന്നിട്ട സമാജത്തിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ കൊളോണ്‍ പൊക്കാല്‍ (ട്രോഫി) ചീട്ടുകളി മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള ട്രോഫികളും, ഒപ്പം ജര്‍മന്‍ പ്രവാസി കര്‍ഷകശ്രീ അവാര്‍ഡും വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ജോസ് പുതുശേരി അറിയിച്ചു.

ശനിയാഴ്ചയുടെ സായാഹ്നത്തില്‍ സാധിക്കുന്ന എല്ലാവരും കേരളീയ വേഷമണിഞ്ഞ് ആഘോഷത്തില്‍ പങ്കുചേരുവാന്‍ കേരള സമാജം ഭരണസമിതി ഏവരേയും സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നു.

വിവരങ്ങള്‍ക്ക്:

ജോസ് പുതുശേരി (പ്രസിഡന്റ്) ~ 02232 34444, ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി) ~ 0221 5904183,ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍) ~0221 6808400, ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി) ~ 02232 962366, സെബാസ്ററ്യന്‍ കോയിക്കര (വൈസ് പ്രസിഡന്റ്) ~ 0211 413637, പോള്‍ ചിറയത്ത് (സ്പോര്‍ട്സ് സെക്രട്ടറി ~ 02403 35108, ജോസ് നെടുങ്ങാട്ട് (ജോ.സെക്രട്ടറി) 02236 45048, ഹോട്ട്ലൈന്‍ ~ 0176 56434579, 0173 2609098, 0177 4600227.

വെബ്സൈറ്റ്:

http://www.keralasamajamkoeln.de
- dated 13 Sep 2018


Comments:
Keywords: Germany - Otta Nottathil - onam_ksk_2018 Germany - Otta Nottathil - onam_ksk_2018,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24720195train
വിമാനങ്ങളെക്കാള്‍ ട്രെയ്നുകളെ ആകര്‍ഷകമാക്കണം: ഗ്രീന്‍ പാര്‍ട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
24720194obama
ഒക്ടോബര്‍ ഫെസ്ററിന് ഒബാമയെത്തും Recent or Hot News
തുടര്‍ന്നു വായിക്കുക
24720193aushwitz
ഓഷ്വിറ്റ്സ് അതിജീവിച്ചവരില്‍ അവസാനത്തെയാളും അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
24720192fire
ഫ്രാങ്ക്ഫര്‍ട്ട് വെടിവയ്പ്പിനു പിന്നില്‍ കുടിയേറ്റവിരോധം Recent or Hot News
തുടര്‍ന്നു വായിക്കുക
247201901public
പൊതുഗതാഗതം മെച്ചപ്പെടുത്താന്‍ എസി ഏര്‍പ്പെടുത്തുക, ടിക്കറ്റ് നിരക്ക് കുറയ്ക്കുക: യാത്രക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
gmf_third_day_womens_forum
ജിഎംഎഫ് വിമന്‍സ് ഫോറം സംഗമം നനനനടത്തി
തുടര്‍ന്നു വായിക്കുക
23720194train
യുവതിയെ ട്രെയ്നിനു മുന്നില്‍ തള്ളിയിട്ടു കൊന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us