Today: 20 Oct 2017 GMT   Tell Your Friend
Advertisements
നോയസ്സ് മലയാളം സ്കൂള്‍ തിരുവോണം ആഘോഷിച്ചു
Photo #1 - Germany - Otta Nottathil - onam_neuess_malayalam_school
Photo #2 - Germany - Otta Nottathil - onam_neuess_malayalam_school
നോയസ്സ് : നോയസ്സ് മലയാളം സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. നോയസ്സിലെ പൂജരാജാക്കന്മാരുടെ നാമധേയത്തിള്ള പള്ളിയുടെ ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത്.

സ്വാദിഷ്ടമായ കേരളത്തനിമ വിളിച്ചോതുന്ന തിരുവോണ സദ്യയോടെ ആരംഭിച്ച ആഘോഷത്തില്‍ കുട്ടികളുടെ മത്സരകളികള്‍, വടംവലിമത്സരം, ചീട്ടുകളിമത്സരം എന്നിവ കൂടാതെ നടത്തിയ പച്ചക്കറിലേലം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു.

പ്രീമ ഓതറ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. ഫാ. തോമസ് ചാലില്‍ സിഎംഐ, സ്കൂള്‍ കമ്മറ്റി പ്രസിഡന്റ് രാജു മറ്റത്തില്‍, വൈസ് പ്രസിഡന്റ് റെജിന മറ്റത്തില്‍, കള്‍ച്ചറല്‍ സെക്രട്ടറി പ്രീമ ഓതറ, കള്‍ച്ചറല്‍ ജോയിന്റ് സെക്രട്ടറി മനോജ് ഓതറ, സെക്രട്ടറി മഞ്ജു മണ്ണില്‍, ജോയിന്റ് സെക്രട്ടറിയും സ്കൂളിലെ അധ്യാപകനുമായ അജിപ്രസാദ് മണ്ണില്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്കുകൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു.

അജിത സൈലേഷിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന ഡാന്‍സ്, മേഘ മഠത്തില്‍, ജ്യോതിസ്സ് കോലാട്ടുകുടി, തുളസി ഗുണശേഖര്‍, പ്രിയ മണ്ണില്‍ എന്നിവരുടെ തിരുവാതിരകളിയ്ക്കു പുറമെ റെജിന മറ്റത്തിലിന്റെ നേതൃത്വത്തില്‍ മേജര്‍ സെറ്റിന്റെ തിരുവാതിരകളിയും നടന്നു.

മനോഹരമായ തിരുവാതിരകളിയില്‍ സ്കൂള്‍ കുട്ടികളുടെ സാന്നിധ്യം, കുട്ടികളുടെ നാടന്‍ കോലടികളി, ഫാഷന്‍ഷോ, ഗാനാലാപനം, ഡാന്‍സുകള്‍, കവിതാപാരായണം, സ്റേറജ് വള്ളംകളി, റൈന്‍ ബാന്‍ഡിന്റെ ഗാനമേള എന്നിവ ആഘോഷത്തെ തികച്ചും കൊഴുപ്പുള്ളതാക്കി.

സ്റേറജില്‍ അലങ്കരിച്ചു നിര്‍ത്തിയ ഗജവീരന്‍ എല്ലാവരുടെയും മനംകവര്‍ന്നു. പച്ചക്കറി ലേലത്തിനും കുട്ടികളുടെ മത്സര കളികള്‍ക്കും ജോമോന്‍ കോലാട്ടുകൂടി നേതൃത്വം കൊടുത്തു. പ്രീമ, മനോജ്, അജിത എന്നിവര്‍ പരിപാടികളുടെ അവതാരകരായിരുന്നു.ജര്‍മനിയിലെ അനുഗ്രഹീത ചിത്രകാരന്‍ ജോര്‍ജ് കോട്ടേക്കുടി വരച്ച വി.ചാവറയച്ചന്റെ ചിത്രം അറുപതിന്റെ നിറവിലെത്തിയ ഫാ.തോമസ് ചാലില്‍ സിഎംഐ യ്ക്ക് ചടങ്ങില്‍ മോളി, ജോര്‍ജ് കോട്ടേക്കുടി ദമ്പതികള്‍ സമ്മാനിച്ചു.

നോയസ്സിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളികളുടെയും അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്കൂള്‍ പ്രവര്‍ത്തകരുടെയും സജീവ സാന്നിധ്യവും സഹായസഹകരണങ്ങളും ഈ ഓണാഘോഷത്തെ ധന്യമാക്കി. മല്‍സരക്കളികളിലെ വിജയികള്‍ക്കുള്ള ട്രോഫി ഫാ. തോമസ് ചാലില്‍ വിതരണം ചെയ്തു. പ്രീമ, റെജി, മഞ്ജു എന്നിവര്‍ ചേര്‍ന്ന് നന്ദി പറഞ്ഞു. സ്കൂളിലെ ആണ്‍കുട്ടികളും മുതിര്‍ന്നവരും നടത്തിയ വള്ളംകളിയ്ക്കുശേഷം നടന്ന റൈന്‍ബാന്‍ഡിന്റെ ഗാനമേളയോടെ ആഘോഷപരിപാടികള്‍ക്ക് സമാപിച്ചു.

ഓണക്കളികള്‍, കലാപരിപാടികള്‍, തുശനിലയില്‍ ഊണ്, നിറപറയ്ക്കും നിലവിളക്കിനും മുന്‍പില്‍ ഒരുക്കിയ പൂക്കളം ആഘോഷത്തിന്റെ ഭാഗമായിരുന്നു.
- dated 08 Oct 2017


Comments:
Keywords: Germany - Otta Nottathil - onam_neuess_malayalam_school Germany - Otta Nottathil - onam_neuess_malayalam_school,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
thykoodam_brighe_live_show
'തൈക്കുടം ബ്രിഡ്ജ്' ലൈവ് മ്യൂസിക് ഷോ വരവേല്‍ക്കാനായി മ്യൂണിക് ഒരുങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
darshana_drama_saphalyam
കൊളോണ്‍ ദര്‍ശന തീയേറ്റേഴ്സിന്റെ നാടകം "സാഫല്യം" നവം.4 നും 11 നും Recent or Hot News
തുടര്‍ന്നു വായിക്കുക
201020172
ജര്‍മനിയില്‍ ആദ്യ വട്ട സഖ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയായി Recent or Hot News
നടക്കാന്‍ ഇനിയും ദൂരമേറെ
തുടര്‍ന്നു വായിക്കുക
oriental_orthodox_meet_germany
ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്മാരുടെ സമ്മേളനം ജര്‍മനിയില്‍ ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
strassen_verkehr_regelung_gernany_neue
ജര്‍മനിയിലെ പുതുക്കിയ വാഹന നിയമം ഇന്നുമുതല്‍ പ്രാബല്യത്തിലായി Recent or Hot News
തുടര്‍ന്നു വായിക്കുക
മുസ്ളിം അവധി ദിവസങ്ങള്‍: തൊടുത്ത കല്ല് തിരിച്ചെടുക്കാനാവാതെ മെയ്സ്യര്‍
തുടര്‍ന്നു വായിക്കുക
181020172_jamaica
മെര്‍ക്കല്‍ നാലാമൂഴം ; മുന്നണി രൂപീകരണം ജര്‍മനിയില്‍ ചര്‍ച്ചകള്‍ തുടങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us