Today: 27 Sep 2020 GMT   Tell Your Friend
Advertisements
ഉമ്മന്‍ ചാണ്ടിയ്ക്ക് ഓഐസിസി ആശംസകള്‍ നേര്‍ന്നു
Photo #1 - Germany - Otta Nottathil - oommen_chandy_50_yrs_MLA
ബര്‍ലിന്‍: കേരള നിയമസഭയില്‍ അഞ്ചു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ഓഐസിസി യൂറോപ്പ് കോഓര്‍ഡിനേറ്ററും ഗ്ളോബല്‍ സെക്രട്ടറിയുമായ ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ ആശംസകള്‍ നേര്‍ന്നു. സെപ്റ്റംബര്‍ 17 ന് നിയമസഭാ പ്രവേശനത്തിന്റെ സുവര്‍ണ്ണ ജൂബിലി നിറവില്‍ എത്തിയ ഉമ്മന്‍ ചാണ്ടി 135 വര്‍ഷത്തെ കോണ്‍ഗ്രസ് ചരിത്രത്തിലെ ഈ നേട്ടം കൈവരിയ്ക്കുന്ന ആദ്യനേതാവാണ്. എല്ലാ തിരഞ്ഞെടുപ്പിലും വിജയിച്ച് അമ്പത് കൊല്ലം അസംബ്ളിയില്‍ തികച്ച് കേരള ചരിത്രത്തിലും ഇടംപിടിച്ചിരിയ്ക്കയാണ്.

മുഖ്യമന്ത്രി പദവിയ്ക്കു പുറമെ മന്ത്രിയായി ആഭ്യന്തരം, ധനകാര്യം, തൊഴില്‍ എന്നീ വകുപ്പുകള്‍ ഒക്കെ കൈകാര്യം ചെയ്തിട്ടുണ്ട്. അനുഭവ സമ്പത്തും ജനകീയ സ്വീകാര്യതയും നേടി ജനമനസുകളില്‍ ചിരപ്രതിഷ്ഠ നേടിയ നേതാവെന്ന നിലയില്‍ പകരക്കാരനില്ലാത്ത അപൂര്‍വ്വ വ്യക്തിത്വമാണ് ഉമ്മന്‍ ചാണ്ടിയുടേത്. ഉമ്മന്‍ ചാണ്ടിയ്ക്ക് പകരം വെയ്ക്കാന്‍ കേരള രാഷ്ട്രീയത്തില്‍ മറ്റൊരാളില്ല. തുടര്‍ച്ചയായി പുതുപ്പള്ളി നിയമസഭ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭ പ്രവേശനത്തിന്റെ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിവസമാണ് സെപ്റ്റംബര്‍ 17. മലയാളിയുടെ സ്വകാര്യ അഹങ്കാരവും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആശയും ആവേശവുമാണ്. പാര്‍ട്ടിയിലെ അനിഷേധ്യ നേതാവും, കേരളത്തിന്റെ വികസന നായകനുമായ ഉമ്മന്‍ ചാണ്ടിയ്ക്ക് ഒഐസിസി പ്രവര്‍ത്തകരും ആശംസകള്‍ നേര്‍ന്നതായി
ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ അറിയിച്ചു.
- dated 16 Sep 2020


Comments:
Keywords: Germany - Otta Nottathil - oommen_chandy_50_yrs_MLA Germany - Otta Nottathil - oommen_chandy_50_yrs_MLA,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us