Today: 18 Jun 2018 GMT   Tell Your Friend
Advertisements
പുതുവര്‍ഷത്തില്‍ ജര്‍മനിയെ പിടിച്ചുലച്ച് കൊടുങ്കാറ്റ്
Photo #1 - Germany - Otta Nottathil - orkan_jan_3_germany
ബര്‍ലിന്‍: ജര്‍മനിയില്‍ പുതുവര്‍ഷാഘോഷം ശാന്തമായി കടന്നുപോയെങ്കിലും ആദ്യവാരത്തില്‍ തന്നെ പ്രകൃതിയും കാലാവസ്ഥയും ശൈത്യത്തിന്റെ തണലില്‍ നര്‍ത്തനമാടാന്‍ തുടങ്ങിയത് കൊടുങ്കാറ്റിലും കനത്തപേമരിയിലും വെള്ളപ്പൊക്കത്തിലും എത്തി.

കാലാവസ്ഥാപ്രവചനം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മണിക്കൂറില്‍ 120 മുതല്‍ 160 കിലോ മീറ്റര്‍ വേഗതയില്‍ ചുഴലിക്കൊടുങ്കാറ്റ് ജര്‍മനിയെ വിറപ്പിയ്ക്കുമെന്ന പ്രവചനം അച്ചട്ടായി. പുതുവര്‍ഷ പുലരിയിലും ചൊവ്വാഴ്ച രാത്രിയിലും ഇടതടവില്ലാതെ പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് ചുഴലികൊടുങ്കാറ്റ് ജര്‍മനിയിലുടനീളം വീശിയത്. ഇതിന്റെ വെളിച്ചത്തില്‍ ജര്‍മനിയില്‍ റെഡ് അലെര്‍ട്ടിലൂടെ ചുഴലിക്കൊടുങ്കാറ്റ് മുന്നറിയിപ്പ് തുടരുകയാണ്. തണുപ്പിന്റെ കാഠിന്യം അത്ര മോശമല്ലെങ്കിലും ശൈത്യത്തിന്റെ പിടിയിലാണ് ജര്‍മനി. ചിലയിടങ്ങളില്‍ അന്തരീക്ഷ താപനില ഏഴു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തണുപ്പ് തുടരുകയാണ്. തെക്കു കിഴക്കന്‍ മേഖലയില്‍ മഞ്ഞുവീഴ്ചയും ശക്തമാണ്.കൊടുങ്കാറ്റടിച്ചു നഷ്ടമുണ്ടായ പ്രദേശങ്ങളില്‍ പോലീസും, ഫയര്‍ഫോഴ്സും അത്യാഹിത വിഭാഗങ്ങളും നിരന്തരമായ രക്ഷാസഹായ പ്രവര്‍ത്തനത്തിലാണ്.

നോര്‍ത്തില്‍ നിന്ന് ഉത്ഭവിച്ച് ജര്‍മനിയുടെ കിഴക്കന്‍ മേഖലകളിലേയ്ക്ക് വ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. സ്ട്രാസ്ബുര്‍ഗ്, ബാസല്‍ എയര്‍പോര്‍ട്ടുകളില്‍ വ്യോമഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിയ്ക്കയാണ്. കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് ചിലയിടങ്ങളില്‍ റെയില്‍ ഗതാഗതവും മുടങ്ങിയതു കൂടാതെ വൈദ്യുതി ലൈനുകളും തകരാറിലായിട്ടുണ്ട്. കാറ്റിന്റെ ശക്തിയില്‍ ഹൈവേകളില്‍ വലിയ ട്രക്കുകള്‍ മറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
- dated 03 Jan 2018


Comments:
Keywords: Germany - Otta Nottathil - orkan_jan_3_germany Germany - Otta Nottathil - orkan_jan_3_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
17620188
അമ്പത്തെട്ടാം വയസില്‍ ആദ്യ പ്രസവം അച്ഛനു പ്രായം 72 Recent or Hot News
അച്ഛനു പ്രായം 72 തുടര്‍ന്നു വായിക്കുക
16620182
ജര്‍മന്‍ സൈന്യത്തിന് പ്രത്യേക ഗര്‍ഭകാല യൂണിഫോം Recent or Hot News
തുടര്‍ന്നു വായിക്കുക
15620187
മെര്‍ക്കലിന്റെ കുടിയേറ്റ നയത്തിനെതിരേ ജര്‍മന്‍ ആഭ്യന്തര മന്ത്രിയുടെ വിദേശ സഖ്യം Recent or Hot News
തുടര്‍ന്നു വായിക്കുക
vw_fine_1_billion
ഡീസല്‍ തട്ടിപ്പ് ; വോള്‍ക്ക്വാഗന് ഒരു ബില്യന്‍ യൂറോ പിഴ
തുടര്‍ന്നു വായിക്കുക
seminar_malankara_bonn_june29
ബോണില്‍ മലങ്കര സമൂഹത്തിന്റെ സെമിനാറും അപ്പസ്തോലിക് വിസിറ്റേറ്ററിന് സ്വീകരണവും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us