Today: 25 Mar 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ മാതാവിന്റെ തിരുനാള്‍ ജൂലൈ 7,8 തീയതികളില്‍
Photo #1 - Germany - Otta Nottathil - perunal_indian_community_cologne_2018
Photo #2 - Germany - Otta Nottathil - perunal_indian_community_cologne_2018
കൊളോണ്‍: കൊളോണിലെ ഇന്‍ഡ്യന്‍ സമൂഹത്തിന്റെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും ഇടവക ദിനവും ജൂലൈ 7,8 (ശനി, ഞായര്‍) തീയതികളില്‍ നടക്കും. സമൂഹത്തിന്റെ മുപ്പത്തിയെട്ടാമത്തെ തിരുനാളാണ് ഇത്തവണ ആഘോഷിക്കുന്നത്. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്.

കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ യുടെ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയെ തുടര്‍ന്നുള്ള പൊതുയോഗത്തില്‍ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി നൂറ്റിയിരുപത്തിയഞ്ചോളം പേരടങ്ങുന്ന വിവിധ കമ്മറ്റികളും രൂപീകരിച്ചു.

വിവിധ കമ്മറ്റി കണ്‍വീനര്‍മാരായി ഡെസീന തോട്ടുങ്കല്‍ (ലിറ്റര്‍ജി), ജോണ്‍ പുത്തന്‍വീട്ടില്‍ (ഡെക്കറേഷന്‍/പ്രദക്ഷിണം), എഫ്.സി.സി സിസ്റേറഴ്സ് റോഡന്‍കിര്‍ഷന്‍(നേര്‍ച്ച), ബേബി ചാലായില്‍(ശബ്ദസാങ്കേതികം), തോമസ് അറമ്പന്‍കുടി (ഫിനാന്‍സ്), ജോസന്‍ കിഴക്കേത്തോട്ടം (ഫസ്ററ് എയ്ഡ്), എല്‍സി വടക്കുംചേരി/ഷീബ കല്ലറയ്ക്കല്‍ (ഭക്ഷണം), ജോസുകുട്ടി കളത്തിപ്പറമ്പില്‍ (പാനീയം), റോസമ്മ വെള്ളൂര്‍(കഫേ/ ലഘുഭക്ഷണം), സെറിന്‍ കിഴക്കേത്തോട്ടം (വാഫലന്‍/ ഹോട്ട്ഡോഗ്), ജോസ് കുമ്പിളുവേലില്‍ (ലോട്ടറി), റിയാ തടത്തില്‍ (കള്‍ച്ചറല്‍/ സമാപന പ്രോഗ്രാം), ജെന്‍സ് കുമ്പിളുവേലില്‍ (ഫോട്ടോ/വീഡിയോ), ജോസ് പുതുശേരി (പുനര്‍ക്രമീകരണം), നവീന്‍ അരീക്കാട്ട് (വിനോദം), ബ്ളെസന്‍ കിഴക്കേത്തോട്ടം (ഗതാഗതം), ആന്റണി സഖറിയ (സ്റേറജ്) എന്നിവരെ തെരഞ്ഞെടുത്തു.

കൂടാതെ ഇന്‍ഡ്യന്‍ സമൂഹത്തിന്റെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളായ ഡേവീസ് വടക്കുംചേരി, തോമസ് അറമ്പന്‍കുടി, ആന്റണി സഖറിയ, ഷീബ കല്ലറയ്ക്കല്‍, ഗ്രിഗറി മേടയില്‍, യോഹന്നാന്‍ വാരണത്ത്, സൂസി കോലത്ത്, ബേബി നെടുംകല്ലേല്‍ എന്നിവര്‍ക്കു പുറമെ വരുംവര്‍ഷത്തെ പ്രസുദേന്തി ഹാനോ തോമസ് മൂര്‍ എന്നിവരും നടപ്പുവര്‍ഷത്തെ പ്രസുദേന്തി പൂഞ്ഞാര്‍ സ്വദേശി ഔസേപ്പച്ചന്‍/ ട്രീസാ കിഴക്കേത്തോട്ടം കുടുംബവും പ്രവര്‍ത്തിക്കുന്നു.

തിരുനാളിനോടനുബന്ധിച്ച് ചാരിറ്റി ലക്ഷ്യമാക്കി നടത്തുന്ന ലോട്ടറിയുടെ ഉദ്ഘാടനവും കഴിഞ്ഞദിവസം ദിവ്യബലിയ്ക്കു ശേഷം നടത്തി. സിഎംഐ സഭയുടെ തൃശൂര്‍ ദേവമാതാ പ്രവിശ്യ പ്രൊവിന്‍ഷ്യാള്‍ ഫാ.വാള്‍ട്ടര്‍ തേലപ്പള്ളി ലോട്ടറിയുടെ കിക്കോഫ് നിര്‍വഹിച്ചു. ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, പ്രസുദേന്തി ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം, ലോട്ടറി കണ്‍വീനര്‍ ജോസ് കുമ്പിളുവേലില്‍, കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ ജൂലൈ ഒന്നിന് ഞായറാഴ്ച രാവിലെ 9.30 ന് നടക്കുന്ന ദിവ്യബലിയെ തുടര്‍ന്ന് ഇഗ്നേഷ്യസച്ചന്റെ അദ്ധ്യതയില്‍ കണ്‍വീനറന്മാരെയും സ്ററിയറിംഗ് കമ്മറ്റിയുടെയും സംയുക്തസമ്മേളനം നടക്കും.

ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസ്സന്‍, ആഹന്‍, എന്നീ രൂപതകളിലെയും ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്‍ഡ്യന്‍ സമൂഹം സ്ഥാപിതമായിട്ട് നാല്‍പ്പത്തിയൊന്‍പത് വര്‍ഷമായി. കൊളോണ്‍ കര്‍ദ്ദിനാളിന്റെ കീഴിലുള്ള ഇന്‍ഡ്യന്‍ സമൂഹത്തിന്റെ ചാപ്ളെയിനായി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. കഴിഞ്ഞ പതിനെട്ടു വര്‍ഷമായി സേവനം അനുഷ്ടിക്കുന്നു.

വിവരങ്ങള്‍ക്ക് :

ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎം.ഐ. 0221 629868, 01789353004, ഔസേപ്പച്ചന്‍കിഴക്കേത്തോട്ടം (പ്രസുദേന്തി) 02233 800 239, 01590318603, ഡേവീസ് വടക്കുംചേരി (കോ ഓര്‍ഡിനേഷന്‍ കമ്മിറ്റികണ്‍വീനര്‍) 0221 5904183,
Mail: indischegemeinde@netcologne.de,

വെബ്സൈറ്റ്:

http://www.indischegemeinde.de
- dated 29 Jun 2018


Comments:
Keywords: Germany - Otta Nottathil - perunal_indian_community_cologne_2018 Germany - Otta Nottathil - perunal_indian_community_cologne_2018,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
it_complaint_frankfurt_airport
ഐടി തകരാര്‍ ; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ സര്‍വീസുകള്‍ തടസപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
25320191internet
പകര്‍പ്പവകാശ നിയമ ഭേദഗതിക്കെതിരെ ജര്‍മനിയില്‍ കൂറ്റന്‍ പ്രക്ഷോഭം Recent or Hot News
തുടര്‍ന്നു വായിക്കുക
24320199brexit
കരാറില്ലാത്ത ബ്രെക്സിറ്റെങ്കില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ജര്‍മനി ഇളവ് നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
24320197german
ഭീകരാക്രമണ പദ്ധതി: 11 പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
23320193berlin
ബര്‍ലിനില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഏറ്റുമുട്ടി Recent or Hot News
പോലീസ് ഇടപെട്ട് തടഞ്ഞു തുടര്‍ന്നു വായിക്കുക
dr_thomas_tharayil_badsoden_germany_honoured
ഡോ.തോമസ് തറയിലിന് ജര്‍മന്‍ നഗരത്തിന്റെ ആദരം
തുടര്‍ന്നു വായിക്കുക
21320197retire
അഞ്ചില്‍ നാല് ജര്‍മനിക്കാര്‍ക്കുും റിട്ടയര്‍മെന്റ് ആശങ്ക
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us