Today: 23 Nov 2017 GMT   Tell Your Friend
Advertisements
കൊളോണിലെ പെസഹാ ആചരണം പാരമ്പര്യം പുതുക്കലായി
Photo #1 - Germany - Otta Nottathil - pesaha_cologne_indian_community_2017
കൊളോണ്‍: കൊളോണിലെ ഇന്‍ഡ്യന്‍ സമൂഹം കേരളത്തിലെ സീറോ മലബാര്‍ പാരമ്പര്യക്രമത്തില്‍ പെസഹാ ആചരിച്ചു.

ഏപ്രില്‍ 13 ന് വ്യാഴാഴ്ച വൈകുന്നേരം ആറു മണിയ്ക്ക് പെസഹാ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ദിവ്യബലിയില്‍ യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്ററീഫന്‍ ചിറപ്പണത്ത് കാര്‍മ്മികത്വം വഹിച്ച് പെസഹാ സന്ദേശം നല്‍കി. കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഫാ. ജോമോന്‍ മുളരിയ്ക്കല്‍ സിഎംഐ സഹകാര്‍മ്മികനായിരുന്നു. കാലുകഴുകല്‍ ശുശ്രൂഷ, ദിവ്യബലി, പാനവായന, അപ്പം മുറിയ്ക്കല്‍, ആരാധന തുടങ്ങിയവയായിരുന്നു പ്രധാന ചടങ്ങുകള്‍.

യൂത്ത് കൊയറിന്റെ ഗാനാലാപനം തിരുക്കര്‍മ്മങ്ങള്‍ക്ക് ഭക്തിസാന്ദ്രതയും ആത്മീയ ഉണര്‍വും പകര്‍ന്നു. ജെന്‍സ് കുമ്പിളുവേലില്‍, നോബിള്‍ കോയിക്കേരില്‍, വര്‍ഗീസ് ശ്രാമ്പിയ്ക്കല്‍ എന്നിവര്‍ ശുശ്രൂഷകരായിരുന്നു. ഗ്രിഗറി മേടയില്‍, സി.റിന്‍സി എന്നിവര്‍ ലേഖനം വായനയില്‍ പങ്കാളികളായി.

"താലത്തില്‍ വെള്ളമെടുത്തു, വെണ്‍കച്ചയും അരയില്‍ ചുറ്റി മിശിഹാതന്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി.' എന്നുതുടങ്ങുന്ന സീറോമലബാര്‍ സഭയുടെ പുരാതനവും അര്‍ത്ഥഭംഗിയില്‍ ശ്രേഷ്ഠവുമായ ഗാനം യൂത്ത് ഗായകസംഘം ആലപിയ്ക്കവേ നോയല്‍ കോയിക്കേരില്‍,ഷൗണ്‍ കോയിക്കേരില്‍, ബൈജു പോള്‍, സിബോ, സജീവ്, അജോ പാലത്ത്, പോള്‍ ഗോപുരത്തിങ്കില്‍, തോമസ് അറമ്പന്‍കുടി, കുഞ്ഞുമോന്‍ പുല്ലങ്കാവുങ്കല്‍, ജോസ് പുതുശേരി, സണ്ണി വെള്ളൂര്‍, വര്‍ഗീസ് ചെറുമഠത്തില്‍ എന്നീ പന്ത്രണ്ട് പേരുടെ പാദങ്ങള്‍ മാര്‍ സ്ററീഫന്‍ ചിറപ്പണത്ത് പിതാവു കഴുകി ചുംബിച്ചുകൊണ്ട് ഈശോ തന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ പാദക്ഷാളനം നടത്തി ചുംബിച്ച് മാതൃക കാട്ടിയതിന്റെ ഓര്‍മ പുതുക്കി.

ദിവ്യബലിയ്ക്കു ശേഷം ജോയി കാടന്‍കാവില്‍ പാനവായന നടത്തി. തുടര്‍ന്ന് മാര്‍ ചിറപ്പണത്ത് പെസഹാ ശുശ്രൂഷയില്‍ അപ്പം മുറിച്ച് ആശീര്‍വദിച്ച് വിശ്വാസികള്‍ക്ക് നല്‍കി. ജോസ്/മേരി പുതുശേരി കുടുംബമാണ് പാല്‍ തയ്യാറാക്കിയത്. അഗാപ്പെയ്ക്കു ശേഷം തിരുമണിക്കൂര്‍ ആരാധനയും ഉണ്ടായിരുന്നു. കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ നടന്ന കര്‍മ്മങ്ങളില്‍ ഏതാണ്ട് മുന്നൂറോളം വിശ്വാസികള്‍ പങ്കെടുത്തു.

കോഓര്‍ഡിനേഷന്‍ കണ്‍വീനര്‍ ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തില്‍ കമ്മറ്റിയംഗങ്ങളായ ആന്റണി സഖറിയ, ഷീബ കല്ലറയ്ക്കല്‍, തോമസ് അറമ്പന്‍കുടി, ഗ്രിഗറി മേടയില്‍ എന്നിവരാണ് ക്രമീകരണങ്ങള്‍ നടത്തിയത്.
- dated 14 Apr 2017


Comments:
Keywords: Germany - Otta Nottathil - pesaha_cologne_indian_community_2017 Germany - Otta Nottathil - pesaha_cologne_indian_community_2017,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
231120178
ജര്‍മന്‍ ഭരണ പ്രതിസന്ധി ; സോഷ്യലിസ്ററുകളെ അനുനയിപ്പിക്കാന്‍ മെര്‍ക്കലും Recent or Hot News
തുടര്‍ന്നു വായിക്കുക
231120171
മെര്‍ക്കലിനു പിന്തുണ നല്‍കാന്‍ എസ്പിഡിക്കു മേല്‍ സമ്മര്‍ദമേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
221120177
ജോണ്‍ ലെന്നന്റെ മോഷ്ടിക്കപ്പെട്ട കണ്ണട തിരിച്ചു കിട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
221120171
ഭരണ പ്രതിസന്ധി പരിഹരിക്കാനാകുമോ ജര്‍മന്‍ പ്രസിഡന്റിന്? Recent or Hot News
തുടര്‍ന്നു വായിക്കുക
221120173
ജര്‍മനിയില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ആറു സിറിയക്കാര്‍ അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
221120172
മെര്‍ക്കല്‍ ഇനി എന്തു ചെയ്താലും യൂറോപ്പിന്റെ പ്രധാന പ്രശ്നം ജര്‍മനി
തുടര്‍ന്നു വായിക്കുക
211120176
ജോണ്‍ ലെന്നന്റെ ഡയറി മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us