Today: 20 Mar 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ മാതാവിന്റെ തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Photo #1 - Germany - Otta Nottathil - peunal_final_touch_indian_community_2018
Photo #2 - Germany - Otta Nottathil - peunal_final_touch_indian_community_2018
കൊളോണ്‍: കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ മുപ്പത്തിയെട്ടാമത്തെ തിരുനാളിനും കൂട്ടായ്മ ദിനത്തിനും നടന്നു വന്ന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ 7,8 ((ശനി, ഞായര്‍) എന്നീ തീയതികളില്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.

തിരുനാളിന്റെ നടത്തിപ്പിനുവേണ്ടിയുള്ള വിവിധ കമ്മിറ്റി കണ്‍വീനര്‍മാരുടെ യോഗം ജൂലൈ ഒന്നിന് ഞായറാഴ്ച രാവിലെ 9.30 ന് ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ നടന്ന ദിവ്യബലിയ്ക്കുശേഷം പാരീഷ് ഹാളില്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സി. എം. ഐ യുടെ അദ്ധ്യക്ഷതയില്‍കൂടി കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തുകയും തിരുനാള്‍ ദിനങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് തീരുമാനിക്കുകയും ചെയ്തു.

യോഗത്തില്‍ വിവിധ കമ്മറ്റി കണ്‍വീനര്‍മാരായ ഡെസീന തോട്ടുങ്കല്‍, എല്‍സി വടക്കുംചേരി, സിസ്ററര്‍ ബെയാട്രിസ് എഫ്സിസി, ജോസ് പുതുശേരി, ജോസുകുട്ടി കളത്തിപ്പറമ്പില്‍, ജോസ് കുമ്പിളുവേലില്‍, നവീന്‍ അരീക്കാട്ട്, ജെന്‍സ് കുമ്പിളുവേലില്‍, കമ്മറ്റിയംഗങ്ങളായ അച്ചാമ്മ അറമ്പന്‍കുടി, നിര്‍മ്മല പ്ളാങ്കാലായി, വര്‍ഗീസ് ശ്രാമ്പിക്കല്‍, എന്നിവര്‍ക്കു പുറമെ കമ്യൂണിറ്റിയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളായ ഡേവീസ് വടക്കുംചേരി (കണ്‍വീനര്‍), തോമസ് അറമ്പന്‍കുടി, ഷീബ കല്ലറയ്ക്കല്‍, യോഹന്നാന്‍ വാരണത്തില്‍, ബേബി നെടുങ്കല്ലേല്‍, നടപ്പുവര്‍ഷത്തെ പ്രസുദേന്തി ഔസേപ്പച്ചന്‍, ട്രീസ കിഴക്കേത്തോട്ടം കുടുംബവും നിയുക്ത പ്രസുദേന്തി ഹാനോ തോമസ് മൂറും പങ്കെടുത്തു.

ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസ്സന്‍, ആഹന്‍, എന്നീ രൂപതകളിലെയും ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്‍ഡ്യന്‍ സമൂഹം സ്ഥാപിതമായിട്ട് നാല്‍പ്പത്തിയൊന്‍പത് വര്‍ഷമായി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്‍ഡ്യന്‍ സമൂഹത്തിന്റെ ചാപ്ളെയിനായി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. കഴിഞ്ഞ പതിനെട്ടു വര്‍ഷമായി സേവനം അനുഷ്ടിക്കുന്നു.

വിവരങ്ങള്‍ക്ക് :

ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎം.ഐ. 0221 629868, 01789353004, ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം (പ്രസുദേന്തി) 02233 800 239, 01590318603, ഡേവീസ് വടക്കുംചേരി (കോ ഓര്‍ഡിനേഷന്‍ കമ്മിറ്റികണ്‍വീനര്‍) 0221 5904183, Mail: indischegemeinde@netcologne.de.

വെബ്സൈറ്റ്:

http://www.indischegemeinde.de
- dated 04 Jul 2018


Comments:
Keywords: Germany - Otta Nottathil - peunal_final_touch_indian_community_2018 Germany - Otta Nottathil - peunal_final_touch_indian_community_2018,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
203201985g
5ജി മൊബൈല്‍ ഡേറ്റ ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
20320195refugee
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളെ നാടുകടത്താന്‍ ജര്‍മനിക്ക് അനുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
20320191merkel
കരാറോടെയുള്ള ബ്രെക്സിറ്റിന് അവസാന നിമിഷം വരെ പ്രയത്നിക്കും: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19320191air
ജര്‍മനിയില്‍ ഫ്ളൈറ്റ് ടാക്സി യാഥാര്‍ഥ്യമാകുന്നു പറക്കുന്നത് പൈലറ്റില്ലാതെ Recent or Hot News
പറക്കുന്നത് പൈലറ്റില്ലാതെ
തുടര്‍ന്നു വായിക്കുക
19320194chemnitz
നിയോനാസി നേതാവിന്റെ സംസ്കാരച്ചടങ്ങിന് വന്‍ ജനാവലി Recent or Hot News
തുടര്‍ന്നു വായിക്കുക
arnos_pathiri_docummentary_germany
അര്‍ണോസ് പാതിരി ഡോക്കുമെന്ററി പ്രദര്‍ശനം മാര്‍ച്ച് 17 ന് ഞായറാഴ്ച
തുടര്‍ന്നു വായിക്കുക
15320198retire
ജര്‍മനിയില്‍ വിരമിക്കല്‍ പ്രായം ഇനിയും ഉയരും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us