Today: 03 Dec 2020 GMT   Tell Your Friend
Advertisements
മലയാളിയില്‍ നിന്നും നമസ്തേ പരിശീലിച്ച് ഫ്രാന്‍സിസ് പാപ്പാ
Photo #1 - Germany - Otta Nottathil - pope_francis_say_namasthe
വത്തിക്കാന്‍സിറ്റി:മലയാളിയില്‍ നിന്നും നമസ്തേ പഠിച്ച് ഫ്രാന്‍സിസ് പാപ്പാ.
അതേ, കോവിഡ് ആഗോളതലത്തില്‍ പിടി മുറുക്കിയതോടെ ഇന്‍ഡ്യയുടെ അഭിവാദ്യമായ കൈകൂപ്പിയുള്ള നമസ്തേയ്ക്ക് ലോകമെങ്ങും പ്രചാരം ഏറുകയാണ്. അതുകൊണ്ടുതന്നെ ലോകരാജ്യങ്ങള്‍ ഈ ഒരു അഭിവാദ്യം ഇപ്പോള്‍ ഏറ്റെടുത്തിരിയ്ക്കയാണ്. ഹസ്തദാനത്തിന് ഏറെ പരിവേഷം നല്‍കുന്ന യൂറോപ്പിലും നമസ്തേയ്ക്ക് നല്ല സ്വീകാര്യതയുണ്ട്. അതു കൊണ്ടുതന്നെയാവണം ഫ്രാന്‍സിസ് മാര്‍പാപ്പാ ഇന്‍ഡ്യന്‍ മാതൃകയില്‍ തന്നെ നമസ്തേയും ഗുഡ്ബൈയും സ്വായത്തമാക്കിയതും. ഇനിയിപ്പോള്‍ നീട്ടുന്നില്ല കാര്യത്തിലേയ്ക്കു കടക്കാം.

വത്തിക്കാനിലെ ഇന്‍ഡ്യന്‍ സ്ഥാനപതിയും പാലാ സ്വദേശിയുമായ സിബി ജോര്‍ജ് അധികാര കാലാവധി പൂര്‍ത്തിയാക്കി യാത്ര ചോദിയ്ക്കാനുള്ള അവസാന കൂടിക്കാഴ്ചയ്ക്ക് വത്തിക്കാനിലെത്തി കഴിഞ്ഞ ദിവസം മാര്‍പാപ്പായെ സന്ദര്‍ശിച്ചപ്പോള്‍ കൊറോണക്കാലത്ത് വൈറസ് വ്യാപനം തടയാന്‍ ഏറെ ഉചിതമായ നടപടിയെന്നോണം അംബാസഡറായ സിബിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പാ പരിശീലിച്ചത് നമസ്തേയാണ്. ഇരുവരും തമ്മില്‍ നടന്ന വത്തിക്കാനിലെ കൂടിക്കാഴ്ചയില്‍ നമസ്തേ പറയാനും ഗുഡ്ബൈ പറയാനും പാപ്പാ പ്രത്യേകം താല്‍പ്പര്യം കാണിയ്ക്കുകയും ചെയ്തപ്പോള്‍ യൂറോപ്യരുടെ പഴയമുറയെ തല്‍ക്കാലം വഴിമാറ്റിയ അവസ്ഥയായി. അംബാസിഡറിനൊപ്പം പത്നി ജോയിസും ഉണ്ടായിരുന്നു.

2017 നവംബറില്‍ സ്വിറ്റ്സര്‍ലണ്ടിലെ സ്ഥാനപതിയായ സ്ഥാനമേറ്റ സിബി ജോര്‍ജ് അതേ വര്‍ഷം ഡിസംബറില്‍ വത്തിക്കാന്റെയും, ലിസ്ററന്‍സൈ്ററന്റെയും സ്ഥാനപതിയായും അധിക ചുമതല നല്‍കിയിരുന്നു.

ഐഎഫ്എസിന്റെ 1993 ബാച്ചുകാരനായ സിബി ജോര്‍ജ് ജൂലൈയില്‍ കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡറായി സ്ഥാനമേല്‍ക്കും.
ഈജിപ്തിലെ പൊളിറ്റിക്കല്‍ ഓഫീസറായി ആദ്യമായി നിയമിക്കപ്പെട്ടു. പിന്നീട് ഖത്തറിലെ പ്രഥമ സെക്രട്ടറിയായും പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പൊളിറ്റിക്കല്‍ കൗണ്‍സിലറായും നിയമിതനായി. പൊളിറ്റിക്കല്‍ കൗണ്‍സിലര്‍, കൊമേഴ്സ്യല്‍ കൗണ്‍സിലര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച സിബി സൗദി അറേബ്യ, ഇറാന്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ എംഇഎയില്‍ നടന്ന ഈസ്ററ്ഏഷ്യ ഡിവിഷന്റെയും ഇന്തോആഫ്രിക്ക ഫോറം സമ്മിറ്റിന്റെയും കോര്‍ഡിനേറ്ററായിരുന്ന സിബി അറബിയില്‍ പ്രാവീണ്യമുള്ള വ്യക്തിയാണ്. 2014 ലെ മികവിനുള്ള എസ് കെ സിംഗ് അവാര്‍ഡ് ജേതാവായിരുന്നു. പാല പൊടിമറ്റം കുടുംബാംഗമാണ് സിബി. ജോയ്സ് ജോണ്‍ ആണ് ഭാര്യ. ഈ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്.

കുവൈറ്റില്‍ ഇന്ത്യന്‍ അംബാസഡറായി നിയമിക്കപ്പെടുന്ന രണ്ടാമത്തെ മലയാളിയാണ് സിബി ജോര്‍ജ്.
- dated 24 Jun 2020


Comments:
Keywords: Germany - Otta Nottathil - pope_francis_say_namasthe Germany - Otta Nottathil - pope_francis_say_namasthe,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us