Today: 19 Jan 2020 GMT   Tell Your Friend
Advertisements
കൊളോണില്‍ റാസകുര്‍ബാന ഭക്തിനിര്‍ഭരമായി
Photo #1 - Germany - Otta Nottathil - rasa_kurbana_indian_community_cologne
Photo #2 - Germany - Otta Nottathil - rasa_kurbana_indian_community_cologne
കൊളോണ്‍: സുവര്‍ണ്ണജൂബിലി നിറവിലെത്തുന്ന കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയില്‍ സീറോ മലബാര്‍ ക്രമത്തില്‍ അര്‍പ്പിച്ച റാസകുര്‍ബാന ഭക്തിനിര്‍ഭരമായി.

വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയ്ക്ക് കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയദേവാലയത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടന്നത്. കഴിഞ്ഞ അന്‍പതു വര്‍ഷത്തിനിടെ (1970/2019) കമ്യൂണിറ്റിയില്‍ നിന്നും നിത്യസൗഭാഗ്യത്തിലേയ്ക്കു വിളിക്കപ്പെട്ട നൂറോളം ആളുകള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനാഞ്ജ്ജലി അര്‍പ്പിക്കാന്‍ അവരുടെ പേരുചൊല്ലിയാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്. മരിച്ചുപോയവരുടെ ഫോട്ടോയും അള്‍ത്താരയുടെ വലതുവശത്ത് പ്രദര്‍ശിപ്പിച്ചിരുന്നു.

റാസ കുര്‍ബാന എന്താണന്നും അതിന്റെ പ്രാധാന്യവും കുര്‍ബാനയുടെ അര്‍പ്പണരീതിയും ഫാ.ഷെറിന്‍ മൂലയില്‍ ആമുഖമായി വിവരിച്ചു.

യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്ററീഫന്‍ ചിറപ്പണത്ത് കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇന്‍ഡ്യന്‍ കമ്യൂണിറ്റി ഇടയന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, റോമില്‍ നിന്നെത്തിയ ഫാ.ഷെറിന്‍ മൂലയില്‍, ലുവൈനില്‍ ഉപരിപഠനം നടത്തുന്ന ഫാ.ജെസ്ററിന്‍ പുത്തന്‍പുരയ്ക്കല്‍, ഫാ.ജിജിന്‍ അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദിവ്യബലി മദ്ധേ്യ ചിറപ്പണത്ത് പിതാവ് വചനപ്രഘോഷണം നടത്തി. യൂത്ത്കൊയറിന്റെ അകമ്പടി തിരുക്കര്‍മ്മങ്ങളെ ഭക്തസാന്ദ്രമാക്കി.
ജെന്‍സ് കുമ്പിളുവേലില്‍, ജോയല്‍ കുമ്പിളുവേലില്‍, നോയല്‍ കോയിക്കേരില്‍, നോബിള്‍ കോയിക്കേരില്‍, ഡേവിഡ് ചിറ്റിലപ്പിള്ളി, ടിലോ ഹാനോ കടുത്താനം, ജോഷ്വ സഖറിയാ, ജോനാസ് വെമ്പേനിയ്ക്കല്‍, നോയല്‍ ജോസഫ്, ആന്റു സഖറിയ എന്നിവര്‍ ശുശ്രൂഷികളായി.

ദിവ്യബലിയ്ക്കുശേഷം സ്ററീഫന്‍ പിതാവിന് മൂന്നാം തലമുറക്കാരി അഞ്ജലി ജോസഫ് ബൊക്ക നല്‍കി. ഇന്‍ഡ്യന്‍ കമ്യൂണിറ്റിയില്‍ ആദ്യമായാണ് സീറോ മലബാര്‍ ക്രമത്തില്‍ റാസകുര്‍ബാന അര്‍പ്പിച്ചത്. ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ സ്വാഗതം ആശംസിച്ച് നന്ദി അറിയിച്ചു.

പരിപാടികള്‍ക്ക് കമ്യൂണിറ്റി കോഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി, കമ്മറ്റിയംഗങ്ങളായ ഡേവിഡ് അരീക്കല്‍, ഷീബ കല്ലറയ്ക്കല്‍, ആന്റണി സഖറിയ, സന്തോഷ് വെമ്പേനിയ്ക്കല്‍, യോഹന്നാന്‍ വാരണത്ത്, സൂസി കോലേത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

കൊളോണ്‍ അതിരൂപതയിലെയും, ആഹന്‍, എസ്സന്‍ എന്നീ രൂപതകളിലെയും ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. കമ്യൂണിറ്റി സ്ഥാപിതമായിട്ട് 2020 ല്‍ അഞ്ചു പതിറ്റാണ്ടു തികയുകയാണ്.
- dated 24 Nov 2019


Comments:
Keywords: Germany - Otta Nottathil - rasa_kurbana_indian_community_cologne Germany - Otta Nottathil - rasa_kurbana_indian_community_cologne,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_advt
ജര്‍മനിയിലുള്ള യുവാവിന് വധുവിനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
Nuremberg_malayali_samjam_new_office_bearers
ന്യൂറംബര്‍ഗ് മലയാളി സമാജത്തിന് പുതിയ ഭാരവാഹികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_samajam_munich_golden_jubilee_celeb_jan_25
മ്യൂണിക്ക് കേരളസമാജത്തിന്റെ സുവര്‍ണ്ണജൂബിലിയാഘോഷം ജനുവരി 25 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
18120194visa
വിസ അപേക്ഷയുടെ 'വളയ്ക്കല്‍' ഹാഷ് ടാഗിനോട് ജര്‍മന്‍ വിദേശ മന്ത്രാലയത്തിന് അതൃപ്തി Recent or Hot News
തുടര്‍ന്നു വായിക്കുക
17120198merkel
ബ്രെക്സിറ്റ് യൂറോപ്യന്‍ യൂണിയനുള്ള മുന്നറിയിപ്പ്: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17120191coal
2038 ഓടെ കല്‍ക്കരി പൂര്‍ണമായി ഉപേക്ഷിക്കാന്‍ ജര്‍മനി
തുടര്‍ന്നു വായിക്കുക
17120194organ
അവയവദാന രീതിയിലെ മാറ്റത്തിനുള്ള നിര്‍ദേശം ജര്‍മന്‍ പാര്‍ലമെന്റ് തള്ളി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us