Today: 11 Dec 2018 GMT   Tell Your Friend
Advertisements
റവ.ഡോ. പോള്‍ മുല്ലശേരി മെത്രാന് ജര്‍മനിയില്‍ സ്വീകരണം നല്‍കി
Photo #1 - Germany - Otta Nottathil - reception_rev_dr_paul_mullasseril_bishop_kollam
ഹാഗന്‍:കൊല്ലം രൂപതയുടെ പുതിയ അദ്ധ്യക്ഷന്‍ റവ.ഡോ. പോള്‍ മുല്ലശേരിയ്ക്ക് ജര്‍മനിയിലെ ഹാഗനില്‍ സ്വീകരണം നല്‍കി.

ഹാഗന്‍ എംസ്ററിലെ ഹൈലിഗെ ഗൈസ്ററ് ദേവാലയത്തില്‍ സെപ്റ്റംബര്‍ 27 ന് വ്യാഴാഴ്ച വൈകുന്നേരം നാലരയ്ക്ക് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിച്ചു. ഫാ.ബൈജു ജൂലിയാന്‍, ഫാ.യേശുദാസ് പുത്തന്‍വിള, ഫാ.ബര്‍ണാഡ് സജു എറിക്, ഫാ.സജിമോന്‍ ഫിലാഡര്‍, ഫാ.ഷാജേഷ് റോബര്‍ട്ട് (ഡീന്‍സ്ലാക്കന്‍) എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഗ്യൂറ്റേഴ്സ്ലോയില്‍ നിന്നും എത്തിയ ഫാ.ജോര്‍ജ് ദാസനും, സിസ്റേറഴ്സ് കൂടി ആലപിച്ച ഗാനങ്ങള്‍ ദിവ്യബലിയെ ഭക്തിനിര്‍ഭരമാക്കി.

ദിവ്യബലിയ്ക്കു ശേഷം പാരീഷ് ഹാളില്‍ കൂടിയ അനുമോദന യോഗത്തില്‍ സൂസന്‍ യേശുദാസ് ഗാനം ആലപിച്ചു. ഫാ.ബൈജു ജൂലിയാന്‍ അനുമോദന പ്രസംഗം നടത്തി. ഡോ.മുല്ലശേരില്‍ സ്വീകരണത്തിന് നന്ദി അര്‍പ്പിച്ച് പ്രസംഗിച്ചു. അസോസിയേഷന്‍ (എല്‍സിഎ) സെക്രട്ടറി യേശുദാസ് സ്വാഗതവും, പ്രസിഡന്റ് ജോണ്‍ ദാനിയേല്‍ നന്ദിയും പറഞ്ഞു. കാപ്പി സല്‍ക്കാരത്തിനു പുറമെ അത്താഴവിരുന്നും ഉണ്ടായിരുന്നു. ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഭാരതത്തിലെ പ്രഥമ റോമന്‍ കാത്തലിക് രൂപതയായ ( first erected 9 August 1329/ reerected 1 September 1886) കൊല്ലം രൂപതയുടെ വികാരി ജനറാളായിരിയ്ക്കെ പ്രാദേശികനായി തെരഞ്ഞെടുക്കപ്പെട്ട നാലാമത്തെ ബിഷപ്പായ ഡോ. മുല്ലശേരില്‍ ഈ വര്‍ഷം ഏപ്രില്‍ 18 നാണ് അഭിഷിക്തനായത്.
- dated 30 Sep 2018


Comments:
Keywords: Germany - Otta Nottathil - reception_rev_dr_paul_mullasseril_bishop_kollam Germany - Otta Nottathil - reception_rev_dr_paul_mullasseril_bishop_kollam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us