Today: 18 Dec 2017 GMT   Tell Your Friend
Advertisements
കൊളോണില്‍ കൊന്തനമസ്കാരവും നൊവേനയും ഒക്ടോബര്‍ 6 ന് ആരംഭിയ്ക്കും
Photo #1 - Germany - Otta Nottathil - rosery_koeln_2017
കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തു ദിവസത്തെ കൊന്തനമസ്കാരവും വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും നടത്തുന്നു. കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തിലാണ് (An St.Theresia 6, 51067 Koeln) തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്.

പത്തുദിവസം നീണ്ടുനില്‍ക്കുന്ന കൊന്തനമസ്കാരം ഒക്ടോബര്‍ 6 ന് (വെള്ളി) തുടക്കം കുറിയ്ക്കും. എല്ലാദിവസവും വൈകുന്നേരം ആറര മണിയ്ക്കായിരിയ്ക്കും തിരുക്കര്‍മ്മങ്ങള്‍ ആരംഭിയ്ക്കുക. എന്നാല്‍ ഒക്ടോബര്‍ 8 ന് (ഞായര്‍) വൈകുന്നേരം അഞ്ചു മണിയ്ക്കാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിയ്ക്കുക.

വൈകുന്നേരങ്ങളില്‍ ദിവ്യബലിയും തുടര്‍ന്ന് കൊന്തനമസ്കാരവും വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും ഉണ്ടായിരിക്കും. ദിവ്യബലിയിലും കൊന്തനമസ്കാരത്തിലും പങ്കെടുത്ത് പരിശുദ്ധാരൂപിയുടെ ദിവ്യവിരുന്ന് സ്വീകരിയ്ക്കുവാന്‍ ഏവരേയും പ്രാര്‍ത്ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നു.

ഓരോ ദിവസത്തെ പ്രാര്‍ത്ഥനാ പരിപാടികള്‍ കമ്യൂണിറ്റിയുടെ വിവിധ സ്ഥലങ്ങളിലുള്ള കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ മേല്‍ നോട്ടത്തിലാണ് നടക്കുന്നത്.

പത്തുദിന കൊന്തനമസ്കാരത്തിന്റെ നാള്‍വഴി താഴെച്ചേര്‍ക്കുന്നു.

ഒക്ടോബര്‍ 6 ന് വെള്ളി വൈകുന്നേരം ആറര മണി (ഡ്യൂസ്സല്‍ഡോര്‍ഫ്), 7 ന് (ശനി) വൈകുന്നേരം ആറര (എര്‍ഫ്റ്റ്ൈ്രകസ്), 8 ന്(ഞായര്‍) വൈകുന്നേരം അഞ്ചു മണി (ബോണ്‍), 9 ന്(തിങ്കള്‍) വൈകുന്നേരം ആറര മണി (പ്രാര്‍ത്ഥനാകൂട്ടായ്മ പോര്‍സ്),10 ന് (ചൊവ്വ) വൈകുന്നേരം ആറര മണി (പ്രാര്‍ത്ഥനാകൂട്ടായ്മ ലെവര്‍കുസന്‍),11 ന് (ബുധന്‍) വൈകുന്നേരം ആറര മണി (ലിങ്ക്സ്റൈനിഷ്), 12 ന് (വ്യാഴം) വൈകുന്നേരം ആറര മണി (ഹോള്‍വൈഡെ), 13 ന്(വെള്ളി) വൈകുന്നേരം ആറര മണി (യുവജനകൂട്ടായ്മ), 14 ന് (ശനി) വൈകുന്നേരം ആറര മണി (യുവജനഫാമിലി).

സമാപന ദിവസമായ ഒക്ടോബര്‍ 15 ന് (ഞായര്‍) വൈകുന്നേരം നാലു മണിയ്ക്ക് ആഘോഷമായ ദിവ്യബലിയും തിരുക്കര്‍മ്മങ്ങളും നടക്കും.പ്രദക്ഷിണവും, നേര്‍ച്ചയും, സമൂഹവിരുന്നും ഉണ്ടായിരിയ്ക്കും. പരിപാടികള്‍ക്ക് ഗെസാംഗ് ഗ്രൂപ്പ്, കൊളോണ്‍ നേത്വത്വം നല്‍കും.

വിവരങ്ങള്‍ക്ക്:

ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ (കമ്യൂണിറ്റി ചാപ്ളെയിന്‍) 0221 629868, 01789353004.ഡേവീസ് വടക്കുംചേരി (കോ ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍) 0221 5904183.

Address: St.Theresia Kirche, An St.Theresia 6, 51067 Koeln
- dated 05 Oct 2017


Comments:
Keywords: Germany - Otta Nottathil - rosery_koeln_2017 Germany - Otta Nottathil - rosery_koeln_2017,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1812201711
ബര്‍ലിനിലെ പുതിയ വിമാനത്താവളം 2020നു മുന്‍പ് തുറക്കില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
161220172
32 തവണ വേഗപരിധി ലംഘിച്ച മോട്ടോര്‍സൈക്ളിസ്റ്റിന് 7000 യൂറോ പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
151220174
ജര്‍മനിയില്‍ സ്ത്രീകള്‍ക്ക് കിട്ടുന്നത് പുരുഷന്‍മാരുടേതിന്റെ പകുതി പെന്‍ഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
151220173
ജര്‍മനിയുടെ ആകാശത്ത് ക്രിസ്മസ് ട്രീം വരച്ച് എയര്‍ബസ് പൈലറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
wmc_gp_xmas_meet_2018
ഡബ്ള്യുഎംസി ക്രിസ്മസ് സൗഹൃദസമ്മേളനം നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
1412201710
ജര്‍മനിക്കു പ്രതീക്ഷയായി കോകോ സഖ്യം
തുടര്‍ന്നു വായിക്കുക
141220178
തെളിവില്ല: ബോംബാക്രമണ പദ്ധതിയിലെ പ്രതിയെ വെറുതേ വിട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us