Today: 16 Nov 2019 GMT   Tell Your Friend
Advertisements
മൈക്കിള്‍ ഷൂമാഹര്‍ വിദഗ്ധചികിത്സയ്ക്കായി പാരിസില്‍
Photo #1 - Germany - Otta Nottathil - schumacher_michael_in_pariser_clinic
പാരീസ്: ജര്‍മനിയുടെ മുന്‍ ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കിള്‍ ഷുമാഹറെ (50) പാരിസിലെ ഒരു ക്ളിനിക്കില്‍ രഹസ്യ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചുവെന്ന് ഫ്രഞ്ച് പത്രമായ ലെ പാരിസിയന്‍ റിപ്പോര്‍ട്ടുചെയ്തു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.40 ഓടെ ഷൂമിയെ പാരീസിലെ ജോര്‍ജ്ജ് പോംപിഡോ ആശുപത്രിയില്‍ വ്യാജപേരില്‍ അഡ്മിറ്റ് ചെയ്തുവെന്നാണ് പത്രം റിപ്പോര്‍ട്ടു ചെയ്തത്. ഇതനുസരിച്ച്, ജനീവയില്‍ നിന്ന് ആംബുലന്‍സുമായി ഷൂമാക്കറെ ഫ്രഞ്ച് തലസ്ഥാനത്തേക്ക് കൊണ്ടുവന്നു. ഷൂമിയുടെ കുടുംബവും അദ്ദേഹത്തോടൊപ്പം താമസിക്കുന്നുണ്ട്.

സ്ട്രെച്ചറില്‍ ഇയാളെ ആശുപത്രി കെട്ടിടത്തിലേക്ക് കൊണ്ടുവന്നതായിട്ടാണ് പത്രറിപ്പോര്‍ട്ട്. മുഖവും ശരീരവും അപരിചിതരില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ടവല്‍കൊണ്ട് മറച്ചിരുന്നു. ആംബുലന്‍സില്‍ നിന്ന് ആശുപത്രി കെട്ടിടത്തിലേക്ക് മാറ്റിയപ്പോള്‍ പത്ത് ആളുകള്‍ ഉണ്ടായിരുന്നതായും പത്രം തുടരുന്നു.വൈദ്യലോകം കൈവിട്ട ഷൂമാഹറെ വീണ്ടുമൊരു പരീക്ഷണത്തിന് വിധേയമാക്കിയിരിയ്ക്കയാണ്.
ഷൂമാഹറെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ പ്രൊഫസര്‍ ഫിലിപ്പ് മെനാഷെ (69) ആണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കായുള്ള സെല്‍ തെറാപ്പിയില്‍ സ്പെഷ്യലിസ്ററാണ് മെനാഷെ. 2014 ല്‍, അപരിചിതമായ രോഗിയുടെ ഹൃദയത്തില്‍ അപരിചിത ഭ്രൂണ മൂലകോശങ്ങള്‍ പറിച്ചുനട്ട ലോകത്തിലെ ആദ്യത്തെ ശസ്ത്രക്രിയാവിദഗ്ദ്ധനാണ് ഡോ. മനാഷെ.ഷൂമാഹര്‍ വളരെക്കാലമായി സ്റെറം സെല്‍ ഇന്‍ഫ്യൂഷന്‍ സ്വീകരിക്കുന്നതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

2013 ഡിസംബര്‍ 29 ന് ആല്‍പ്സിലെ സ്കീയിംഗ് റിസോര്‍ട്ടായ മെറിബെല്‍ എന്ന സ്ഥലത്തുവെച്ച് ഷൂമാഹര്‍ക്ക് സ്കീയിംഗിനിടെ അപകടമുണ്ടാവുകയും, അദ്ദേഹത്തിന്റെ തലച്ചോറിന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടക്കത്തില്‍ മാരകമായ അപകടത്തിലായ ഷൂമി ഇപ്പോഴും കോമയിലാണ്. പുനരധിവാസത്തിനും കൂടുതല്‍ കെയറിനുമായി അദ്ദേഹം ഗ്രാന്റിലെ (സ്വിറ്റ്സര്‍ലന്‍ഡ്) വീട്ടിലാണ് കഴിഞ്ഞിരുന്നത്.
- dated 10 Sep 2019


Comments:
Keywords: Germany - Otta Nottathil - schumacher_michael_in_pariser_clinic Germany - Otta Nottathil - schumacher_michael_in_pariser_clinic,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
161120194climate
ജര്‍മന്‍ കാലാവസ്ഥാ സംരക്ഷണ പാക്കേജ് പാസായി Recent or Hot News
തുടര്‍ന്നു വായിക്കുക
161120193blood
സ്വവര്‍ഗപ്രേമികളുടെ രക്തദാന നിരോധനം റദ്ദാക്കാന്‍ ജര്‍മനിയില്‍ സമ്മര്‍ദം Recent or Hot News
തുടര്‍ന്നു വായിക്കുക
nike_air_zoom_puls_shoe
ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പാദരക്ഷാ ആരോഗ്യത്തിനായി എയര്‍ സൂം പള്‍സ് ഷൂ Recent or Hot News
തുടര്‍ന്നു വായിക്കുക
151120193cold
തെക്കന്‍ ജര്‍മനിയില്‍ താപനില മൈനസ് പത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
151120192tax
സോളിഡാരിറ്റി ടാക്സ് പൂര്‍ണമായി ഒഴിവാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
151120191measles
അഞ്ചാം പനി വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കാനുള്ള ബില്ലിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
തുടര്‍ന്നു വായിക്കുക
141120195care
ജോലിയുള്ളവരുടെ കുട്ടികള്‍ക്ക് മുഴുവന്‍ സമയ പരിചരണം ഉറപ്പാക്കി ജര്‍മനി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us