Today: 19 Feb 2019 GMT   Tell Your Friend
Advertisements
ബോണില്‍ മലങ്കര സമൂഹത്തിന്റെ സെമിനാറും അപ്പസ്തോലിക് വിസിറ്റേറ്ററിന് സ്വീകരണവും
Photo #1 - Germany - Otta Nottathil - seminar_malankara_bonn_june29
ബോണ്‍: ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം വര്‍ഷം തോറും നടത്തിവരാറുള്ള വാരാന്ത്യ സെമിനാര്‍ ജൂണ്‍ 29 (വെള്ളി) മുതല്‍ ജൂലൈ ഒന്ന് (ഞായര്‍) വരെ ബോണിലെ ഹൗസ് വീനസ്ബര്‍ഗില്‍ (Hagerweg 28 30, 53127 Bonn) നടക്കും. മലങ്കര കത്തോലിക്കാ സഭയുടെ യൂറോപ്പിലെ പുതിയ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് തിരുമേനി സെമിനാറിന് നേതൃത്വം നല്‍കും.

ജൂലൈ ഒന്നിന് രാവിലെ പത്തു മണിയ്ക്ക് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ പാസ്റററല്‍ കൗണ്‍സില്‍ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.

സെമിനാറിനോടനുബന്ധിച്ച് ജൂലൈ ഒന്നിന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് സ്വീകരണവും നല്‍കും. രണ്ടുമണിയ്ക്ക് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാനയും തുടര്‍ന്ന് സ്വീകരണ സമ്മേളനവും ഉണ്ടായിരിയ്ക്കും.

സമൂഹബലിയും സ്വീകരണവും ബോണ്‍ വീനസ്ബര്‍ഗിലെ ഹൈലിഗ് ഗൈസ്ററ് ദേവാലയത്തില്‍ (Heilig Geist Kirche, Kiefernweg 22, 53127 Bonn)നടക്കുന്ന പരിപാടിയില്‍ ജര്‍മനിയിലെ ബിഷപ്പ് കോണ്‍ഫ്രന്‍സ് പ്രതിനിധിയും, വിവിധ രൂപതകളിലെ പ്രതിനിധികളും പങ്കെടുക്കും. പരിപാടികളിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി മലങ്കര സഭാസമൂഹം അറിയിച്ചു.

വിവരങ്ങള്‍ക്ക്:

ഫാ.സന്തോഷ് തോമസ് കോയിക്കല്‍ 0176 80383083, ഗ്രേസി വര്‍ഗീസ് 0228 636624, വര്‍ഗീസ് കര്‍ണ്ണാശേരില്‍ 0223345668.
- dated 14 Jun 2018


Comments:
Keywords: Germany - Otta Nottathil - seminar_malankara_bonn_june29 Germany - Otta Nottathil - seminar_malankara_bonn_june29,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19220194train
കഴിഞ്ഞ വര്‍ഷം ട്രെയ്ന്‍ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കൂടി Recent or Hot News
തുടര്‍ന്നു വായിക്കുക
19220193diet
ജര്‍മന്‍ എംപിമാര്‍ക്ക് ശമ്പള വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
18220195cairo
കൊക്കെയ്ന്‍ കടത്ത്; ജര്‍മനിക്കാരന്‍ ഈജിപ്റ്റില്‍ അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18220196insect
പ്രാണികളെ സംരക്ഷിക്കാനുള്ള നിയമ നിര്‍മാണം പരിഗണനയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18220194plant
ജര്‍മനിയില്‍ ഉപയോഗശൂന്യമായ ഊര്‍ജ നിലയം തകര്‍ത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
18220192train
ജര്‍മന്‍ ട്രെയ്ന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ പാളം തെറ്റി; ആളപായമില്ല
തുടര്‍ന്നു വായിക്കുക
18220193smurf
നീലക്കടലായി ജര്‍മന്‍ പട്ടണം; സ്മര്‍ഫ് മീറ്റില്‍ ലോക റെക്കോഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us