Advertisements
|
ജര്‍മനിയില്‍ ശാലോം മീറ്റ് നവംബര്‍ 23,24,25 തീയതികളില്‍
ജോസ് കുമ്പിളുവേലില്‍
കൊളോണ്‍: ജര്‍മനിയില്‍ ശാലോം ഫെസ്ററിവല്‍ അരങ്ങേറുന്നു. റേഗന്‍സ്ബുര്‍ഗ്, കൊളോണ്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളില്‍ നവംബര്‍ 23,24,25 (വെള്ളി,ശനി,ഞായര്‍) ദിവസങ്ങളിലാണ് ശാലോം മീറ്റ് ക്രമീകരിച്ചിരിയ്ക്കുന്നത്.
നവംബര്‍ 23 ന് (വെള്ളി) ഉച്ചകഴിഞ്ഞ് നാലുമണി മുതല്‍ വൈകിട്ട് എട്ടുമണിവരെ ഹോളി സ്പിരിറ്റ് ദേവാലയത്തിലാണ് (Pfarrei Heiliger Geist, Isarstr.52, 93057 Regensburg) സായാഹ്ന പ്രാര്‍ത്ഥന പരിപാടി. വിവരങ്ങള്‍ക്ക് : റവ.ഡോ. സേവ്യര്‍ പറമ്പി വിസി(വികാരി, ഹോളി സ്പിരിറ്റ് & സെന്റ് മിഖായേല്‍) 015172777703, ഫാ.സാജന് (സ്പരിച്ച്വല്‍ ഡയറക്ടര്‍, ഷാലോം മീഡിയ) 015218923654.
കൊളോണ്‍ ആസ്ഥാനമായുള്ള ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 24 ന് (ശനി) രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം ആറുമണി വരെ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയ ഓഡിറ്റോറിയത്തിലാണ് (Liebfrauen Saal, Adams Str. 21, 51063 Koeln) മീറ്റ് നടക്കുന്നത്. വിവരങ്ങള്‍ക്ക് : ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍) 0178 9353004, ഡേവിഡ് അരീക്കല്‍ (കോഓര്‍ഡിനേഷന്‍ കമ്മറ്റി സെക്രട്ടറി) 017696021282.
25 ന് (ഞായര്‍) ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറര വരെ ഫ്രാങ്ക്ഫര്‍ട്ടിലെ തിരുഹൃദയ ദേവാലയത്തിലാണ് (Eckenheimer Landstr. 324, 60435 Frankfurt am Main) പരിപാടി. വിവരങ്ങള്‍ക്ക്: ഫാ. സന്തോഷ് തോമസ് 017680303883, ഫാ. തോമസ് ഈഴോര്‍മറ്റം 015786559296,ജോസ് പൊന്‍വേലി 017683572801, തോമസ് കടവില്‍ 069593369, ജോസ് ആല്‍ബെത്ത് 017694056767.
ഫാ. ജില്‍റ്റോ ജോര്‍ജ് സിഎംഐ, ശാലോം ടിവി ചീഫ് എഡിറ്റര്‍ ബെന്നി പുന്നത്തുറ എന്നിവര്‍ നയിക്കുന്ന ശാലോം മീറ്റില്‍ സിബി തോമസ് സംഗീതം ആലപിയ്ക്കും. ആത്മാവിന്റെ വചനചിന്തകള്‍ വിതറി പ്രഭാപൂരമാക്കുന്ന അഭിഷേകത്തിലേയ്ക്ക് ഏവരേയും സംഘാടകര്‍ സ്നേഹപൂര്‍വം സ്വാഗതം ചെയ്തു. |
|
- dated 12 Oct 2018
|
|
Comments:
Keywords: Germany - Otta Nottathil - shalom_meet_germany_nov_2018 Germany - Otta Nottathil - shalom_meet_germany_nov_2018,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|