Today: 25 Feb 2020 GMT   Tell Your Friend
Advertisements
ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലോകം അണിഞ്ഞൊരുങ്ങി; പാടാം: സൈലന്റ് നൈനറ്റ് .. .. ഹോളി നൈനറ്റ് .. ..
ബര്‍ലിന്‍: 201 വര്‍ഷത്തിന്റെ നിറവില്‍ സൈലന്റ് നൈറ്റ്, ഹോളി നൈറ്റ് .. പാടാന്‍ ലോകം അണിഞ്ഞൊരുങ്ങി. അതേ, ശാന്ത രാത്രി തിരുരാത്രി .. ഈ വിഖ്യാത ക്രിസ്മസ് ഗാനം പിറന്നിട്ട് ഡിസംബര്‍ 24 ന് 200 വര്‍ഷം പിന്നിടുന്നു.1818 ഡിസംബര്‍ 24 ന് ഓസ്ട്രിയയിലെ ഓബന്‍ഡോര്‍ഫ് സെന്റ് നിക്കോളാസ് പള്ളിയിലാണ് ഈ ഗാനത്തിന്റെ ഈരടി ആദ്യമായി ആലപിച്ചത്.

ആല്‍പ്സ് പര്‍വതങ്ങളുടെ താഴ്വാരങ്ങളോടുപമിക്കാവുന്ന ഓസ്ട്രിയയിലെ സാല്‍സ്ബുര്‍ഗിനടുത്തുള്ള ഓബന്‍ഡോര്‍ഫ് (ഉപരിഗ്രാമം) സെന്റ ് നിക്കോളാസ് പള്ളിയിലെ ഫാ.ജോസഫ് മോര്‍ മനസിലെഴുതി സൂക്ഷിച്ച ഗാനം (1816) മൂളിപ്പാട്ടായി ചുണ്ടിലെത്തിയപ്പോള്‍ ഇത്രയും മധുരം നിറഞ്ഞതായിരുന്നില്ല. പക്ഷെ മോര്‍ അച്ചന്റെ ഉറ്റസ്നേഹിതനും ആറന്‍സ്ഡോര്‍ഫ് സ്കൂളിലെ സംഗീതാധ്യാപകനും പള്ളിയിലെ ഓര്‍ഗനിസ്ററുമായിരുന്ന കോണ്‍റാഡ് ഫ്രാന്‍സ് സാവര്‍ ഗ്രൂബര്‍ 1818 ല്‍ തന്റെ സ്വതസിദ്ധമായ സംഗീതശാസ്ത്രത്തിലൂടെ കടഞ്ഞെടുത്ത് ദേവാലയ ഗായകസംഘം കരോള്‍ ഗാനമായി ആലപിച്ചപ്പോള്‍ അതീവശ്രേഷ്ടതയുള്ള സ്വര്‍ഗ്ഗീയ സംഗീതത്തിന്റെ ദിവ്യത തുളുമ്പുന്നതായി ലോകം രുചിച്ചറിഞ്ഞു. ജര്‍മന്‍ ഭാഷയിലാണ് ഈ ഗാനം ആദ്യമായി രചിക്കപ്പെട്ടത്. (സ്ററില്ലെ നാഹ്റ്റ്.. .. .. ഹൈലിഗെ നാഹ്റ്റ്.. .. .. എന്ന് ഒറിജിനല്‍ ജര്‍മന്‍ മൊഴി). ആദ്യമായി ഈ ഗാനം ആലപിച്ചപ്പോള്‍ അധികം സംഗീത ഉപകരണങ്ങള്‍ ഈ പാട്ടിന് അകമ്പടിയായി ഉണ്ടായിരുന്നില്ല. ഓള്‍ഗന്റെ ശ്രുതിയിലൂടെ ചിട്ടപ്പെടുത്തിയെങ്കിലും പാടാന്‍ നേരത്ത് ഓള്‍ഗന്‍ പണിമുടക്കി. പക്ഷെ ഗിറ്റാറിന്റെ തന്ത്രികള്‍ ഈരടികള്‍ക്ക് ചാരുതയേകി.ഇരുവരും നല്‍കിയ സ്വരഗംഗയ്ക്കക്കൊപ്പം കുട്ടികളും കരോള്‍ ഗാനം ഏറ്റുപാടി.

ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും ഈ ഗാനം അലയടിക്കുന്നു. ഒരേ രാഗത്തില്‍ ഒരേ താളത്തില്‍ ഒരേ പല്ലവിയില്‍..ഇത്രയും സവിശേഷതകള്‍ നിറഞ്ഞ ഒരു ഗാനം ഇതുവരെ ഉണ്ടായിട്ടില്ല. അത്രമേല്‍ അര്‍ത്ഥഗാംഭീര്യവും സംഗീതദര്‍ശനവും ഈ ഗാനത്തില്‍ നിഴലിക്കുന്നു.
ലോകത്തിന്റെ സകല പാപങ്ങളും ചുമലില്‍ വഹിക്കാന്‍ നിയോഗിക്കപ്പെട്ട് പരമപിതാവിന്റെ ഇഷ്ടങ്ങള്‍ക്ക് പാത്രമായി ദൈവീകഭാവങ്ങള്‍ ഉള്‍ക്കൊണ്ട് ഭൂമിയില്‍ ജനിക്കാന്‍ ഇടംതേടിയലഞ്ഞ് ഒടുവില്‍ പശുത്തൊഴുത്തിലെ പുല്‍ത്തൊട്ടിലില്‍ മറിയത്തിന്റെ മകനായി പിറന്ന സ്നേഹരാജന്‍ ഉണ്ണിയേശുവിന്റെ ജന്മരാത്രിയെക്കുറിച്ച് വിവരിക്കുന്ന ഈ ഗാനം.സൈലന്റ നൈറ്റ്, ഹോളി നൈറ്റ്.

1859 ലാണ് ഇത് ഇംഗ്ളീഷിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ട്രിനിറ്റി പള്ളി വികാരി ഫാ. ജോണ്‍ ഫ്രീമാന്‍ യംഗ് ആണ് ഇംഗ്ളീഷ് പരിഭാഷ നടത്തിയത്.അധുനിക ലോകം ഇപ്പോള്‍ ഈ ഗാനം മലയാളവും ഹിന്ദിയും ഉള്‍പ്പടെ ഏതാണ്ട് മുന്നൂറു ഭാഷകളില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഗാനത്തിന്റെ ഈരടികള്‍ ഭാഷയിലൂടെ വ്യത്യസ്തമായിട്ടും ട്യൂണില്‍ ഐകരൂപ്യം നിലനിര്‍ത്തുന്നു എന്നത് ശ്രദ്ധേയമാണ്.ഏറ്റവും അധികം ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ക്രിസ്മസ് ഗാനമെന്ന റിക്കാര്‍ഡും ഈ ഗാനത്തിനു സ്വന്തം.

തണുപ്പും നിലാവും കൈകോര്‍ത്തുനിന്ന് മഞ്ഞു പെയ്യുന്ന ഡിസംബര്‍ ഇരുപത്തിനാലാം തീയതിയിലെ രാത്രിയാമങ്ങളില്‍ ഉരുവിടുന്ന അതിമനോഹര ഗാനത്തിന്റെ പുനര്‍ജനിയുടെ പ്രതിധ്വനിയ്ക്കായി ലോകം ഒരിയ്ക്കല്‍ക്കൂടി കാതുകൂര്‍പ്പിക്കുന്നു... .. സൈലന്റ ് നൈറ്റ് .. .. ഹോളി നൈറ്റ് .. ..ഏറ്റുപാടാന്‍.

ഈ ഗാനവും സെന്റ് നിക്കോളാസ് പള്ളിയും യുനെസ്ക്കോയുടെ 2011 ലെ സാംസ്കാരിക പൈതൃകപട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.
- dated 18 Dec 2019


Comments:
Keywords: Germany - Otta Nottathil - silent_nignt_holy_night_x_mas_song_201_years Germany - Otta Nottathil - silent_nignt_holy_night_x_mas_song_201_years,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25220206cdu
സി ഡി യു പുതിയ നേതാവിനെ ഏപ്രില്‍ 25നു തെരഞ്ഞെടുക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
25220203carnival
ജര്‍മനിയിലെ കാര്‍ണിവല്‍ ഘോഷയാത്രയിലേക്ക് കാര്‍ ഇടിച്ചു കയറ്റി; 30 പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
25220208racism
വംശീയതയ്ക്കെതിരേ ആഗോള ആഹ്വാനനവുമായി ജര്‍മനനി Recent or Hot News
തുടര്‍ന്നു വായിക്കുക
24220205carnival
കൊടുങ്കാറ്റ്: കൊളോണ്‍, ഡ്യുസല്‍ഡോര്‍ഫ് കാര്‍ണിവല്‍ ആഘോഷങ്ങള്‍ റദ്ദാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
24220201hamburg
സി ഡി യുവിനും എ എഫ് ഡിക്കും തിരിച്ചടി നല്‍കി ഹാംബര്‍ഗിലെ വോട്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24220202merkel
ആരാകും അടുത്ത ജര്‍മന്‍ ചാന്‍സലര്‍?
തുടര്‍ന്നു വായിക്കുക
23220202right
ജര്‍മനിയെ കലുഷിതമാക്കി വലതുപക്ഷ ഭീകരത
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us